Connect with us

kerala

‘സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം അസത്യങ്ങള്‍ കുത്തിനിറച്ചത്; സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് വെറും നാടകം- വി.ഡി. സതീശന്‍

എല്ലാ മേഖലകളിലും പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെ തെറ്റായ അവകാശവാദങ്ങളാണെന്നും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നയപ്രഖ്യാപനത്തിലൂടെ തുറന്നുസമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Published

on

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണര്‍ വായിച്ച സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം അസത്യങ്ങള്‍ കുത്തിനിറച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാ മേഖലകളിലും പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെ തെറ്റായ അവകാശവാദങ്ങളാണെന്നും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നയപ്രഖ്യാപനത്തിലൂടെ തുറന്നുസമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തില്‍നിന്ന് 53,000 കോടി രൂപ ലഭിക്കാനുണ്ടെന്ന് മുന്‍പ് പറഞ്ഞിരുന്ന സര്‍ക്കാര്‍, ഇപ്പോള്‍ നയപ്രഖ്യാപനത്തില്‍ ആ കണക്കുകള്‍ പറയുന്നില്ലെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.

നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഖ്യമന്ത്രി സഭയില്‍ പിന്നീട് വായിച്ചത് വര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം വെറും നാടകമാണെന്നും പ്രതിസന്ധി വരുമ്പോള്‍ ഇവര്‍ ഏറ്റുമുട്ടുകയും പിന്നീട് ഒത്തുതീര്‍പ്പിലെത്തുകയുമാണെന്ന് സതീശന്‍ പരിഹസിച്ചു. സര്‍വ്വകലാശാലകളിലെ പദവികള്‍ വീതം വെച്ചെടുത്ത് ഇവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമാണെന്ന വാദം പച്ചക്കള്ളമാണെന്നും ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ ഇപ്പോഴും അതീവ ദരിദ്രരുടെ പട്ടികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 2,500 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

kerala

‘വിഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം’; ആഹ്വാനവുമായി BJP സ്ഥാനാർത്ഥിയായിരുന്ന അജയ് ഉണ്ണി

Published

on

കോഴിക്കോട് ബസിലെ ലൈംഗിക അതിക്രമ ആരോണപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. വിഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നാണ് തൊടുപുഴ സ്വദേശി അജയ് ഉണ്ണിയുടെ സമൂഹമാധ്യമ പോസ്റ്റ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ഇയാൾ.

അതേസമയം, ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ
ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാൻ പൊലീസ്. സ്വകാര്യ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ദീപകും ഷിംജിത മുസ്തഫയും ബസില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുക. ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളും വീണ്ടെടുക്കാനാൻ പൊലീസ് ശ്രമം തുടങ്ങി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് നീക്കം.

യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇന്നലെ കേസെടുത്തതിന് പിന്നാലെ യുവതി കടന്നുകളഞ്ഞതായി വിവരം.നേരത്തെ ദുബൈയിലായിരുന്ന യുവതി അവിടേക്ക് മാറിയതായാണ് സംശയം. അറസ്റ്റ് ഭയന്നാണ് യുവതിയുടെ നീക്കം.

Continue Reading

kerala

കാപട്യം വെളിപ്പെടുന്നു; ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി വി. അബ്ദുറഹ്‌മാന്‍

സി.പി.എമ്മിന്റെ ജമാഅത്ത് വിരുദ്ധതയിലെ കാപട്യം അടയാളപ്പെടുത്തുന്ന പരിപാടിയായിരുന്നു ഇത്

Published

on

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന സംഘടിത സക്കാത്ത് ക്യാമ്പയിന്‍ താനൂരില്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി വി. അബ്ദുറഹ്‌മാന്‍. കുറെ നാളുകളായി യു.ഡി.എഫിനെ ജമാഅത്ത് ബന്ധം ആരോപിച്ച് കടന്നാക്രമിക്കുന്നതിനിടയിലാണ് സര്‍ക്കാറിന്റെ ഭാഗമായ മന്ത്രി തന്നെ ജമാഅത്തെ ഇ
സ്‌ലാമിയുടെ സംസ്ഥാന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സി.പി.എമ്മിന്റെ ജമാഅത്ത് വിരുദ്ധതയിലെ കാപട്യം അടയാളപ്പെടുത്തുന്ന പരിപാടിയായിരുന്നു ഇത്.

 

Continue Reading

kerala

വി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്

വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും, സമുദായ നേതാക്കളുമായി നല്ല സൗഹൃദത്തില്‍ മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും, സമുദായ നേതാക്കളുമായി നല്ല സൗഹൃദത്തില്‍ മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമുദായ നേതാക്കളുമായി തര്‍ക്കത്തിനില്ലെന്നും, എല്ലാവരുമായി നല്ല സൗഹൃദം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിപിഐഎം വര്‍ഗീയ രാഷ്ട്രീയത്തിന് ശ്രമിക്കുകയാണെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. മന്ത്രി സജി ചെറിയാനും എ.കെ. ബാലനും നടത്തിയ പ്രസ്താവനകള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും, ഇത് തരംതാണ വര്‍ഗീയ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ തന്നെ ആക്ഷേപിച്ച വ്യക്തിയാണ് സജി ചെറിയാനെന്നും, വാക്കിനും നാക്കിനും യാതൊരു നിയന്ത്രണവുമില്ലെന്നും വിമര്‍ശിച്ച സണ്ണി ജോസഫ്, സജി ചെറിയാന്‍ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടാണോ എന്ന് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

വി.ഡി. സതീശനെതിരായ ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും പ്രതികരിച്ചു. സതീശനെ മാത്രമല്ല, ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ വിമര്‍ശിച്ചാലും കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സതീശനെ മാറ്റിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ജി. സുകുമാരന്‍ നായരുടെ പ്രതികരണം. ‘ഇന്നലെ പൂത്ത തകര’ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം. ഇതിന് മറുപടിയായി, താന്‍ എതിര്‍ത്തത് വര്‍ഗീയതയെയാണെന്നും സമുദായ സംഘടനകള്‍ക്കെതിരെയല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.

Continue Reading

Trending