Connect with us

News

വീട്ടില്‍ മോഷണശ്രമത്തിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; ആക്രമിയെ കടിച്ചുവീഴ്ത്തി വളര്‍ത്തുനായ

പുറത്തേക്ക് ഓടാൻ ശ്രമിച്ച കുട്ടിയെ പിടികൂടി കസേര കൊണ്ടും ക്രിക്കറ്റ് ബാറ്റ് കൊണ്ടും മോഷ്ടാവ് ക്രൂരമായി മർദ്ദിച്ചു. 14കാരന്റെ ദേഹത്ത് കയറിയിരുന്ന് ഇടിക്കുകയും കത്തി വീശുകയും ചെയ്തു

Published

on

ആലപ്പുഴ പൂച്ചാക്കല്‍ ചുരമന വടക്കേ കൈനിക്കരയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മോഷ്ടാവിന്റെ ക്രൂരമര്‍ദ്ദനം. ആക്രമിയെ കടിച്ചുവീഴ്ത്തിയ വളര്‍ത്തുനായയുടെ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. ചുരമന വടക്കേ കൈനിക്കരയില്‍ പരേതനായ ബാബുവിന്റെ മകന്‍ ഫെബിന്‍ (14) ആണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. തൈക്കാട്ടുശേരി എസ്എംഎസ്‌ജെ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫെബിന്‍. അമ്മ ഫിയ ജോലിക്ക് പോയ സമയത്ത് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ ഫെബിന്‍ വാതില്‍ തുറന്നുകിടക്കുന്നതും ഒരാള്‍ അലമാര കുത്തിത്തുറക്കുന്നതും കണ്ടു. ശബ്ദമുണ്ടാക്കിയതോടെ മോഷ്ടാവ് ഫെബിനെ തള്ളിയിട്ടു.

തുടര്‍ന്ന് പുറത്തേക്ക് ഓടാന്‍ ശ്രമിച്ച കുട്ടിയെ പിടികൂടിയ മോഷ്ടാവ് കസേരയും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. 14 കാരന്റെ ദേഹത്ത് കയറിയിരുന്ന് ഇടിക്കുകയും കത്തി വീശുകയും ചെയ്ത മോഷ്ടാവിന്റെ ആക്രമണത്തില്‍ ക്രിക്കറ്റ് ബാറ്റ് ഒടിഞ്ഞുപോയി. ഗുരുതരമായി പരുക്കേറ്റ ഫെബിന്‍ മോഷ്ടാവിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വീടിന് പുറത്തേക്ക് ഓടിയപ്പോള്‍ പിന്നാലെ എത്തിയ പ്രതിയെ വളര്‍ത്തുനായ വളഞ്ഞിട്ടു കടിച്ചു. നായയുടെ ആക്രമണത്തില്‍ പതറിയ മോഷ്ടാവ് പിന്നീട് നായയെ അടിച്ച് അവശനാക്കിയ ശേഷമാണ് രക്ഷപ്പെട്ടത്. മുണ്ടും മുഖംമൂടിയും ധരിച്ചിരുന്ന ഇയാള്‍ ശരീരത്തില്‍ എണ്ണ പുരട്ടിയിരുന്നതായി ഫെബിന്‍ പൊലീസിനോട് പറഞ്ഞു. മുട്ടിലിഴഞ്ഞ് വീടിന് പുറത്തേക്ക് എത്തിയ ഫെബിനെ അയല്‍വാസികള്‍ തൈക്കാട്ടുശേരി സിഎച്ച്‌സിയിലും തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.

ബാറ്റ് കൊണ്ടുള്ള അടിയേറ്റ് ഫെബിന്റെ ഇടത് കാലിന് പൊട്ടലുണ്ട്. സംഭവസ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന് നായയുടെ കടിയേറ്റതിനാല്‍ ചികിത്സ തേടാന്‍ സാധ്യതയുള്ള ആശുപത്രികള്‍ക്ക് പൊലീസ് വിവരം കൈമാറിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വിഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം’; ആഹ്വാനവുമായി BJP സ്ഥാനാർത്ഥിയായിരുന്ന അജയ് ഉണ്ണി

Published

on

കോഴിക്കോട് ബസിലെ ലൈംഗിക അതിക്രമ ആരോണപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. വിഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നാണ് തൊടുപുഴ സ്വദേശി അജയ് ഉണ്ണിയുടെ സമൂഹമാധ്യമ പോസ്റ്റ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ഇയാൾ.

അതേസമയം, ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ
ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാൻ പൊലീസ്. സ്വകാര്യ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ദീപകും ഷിംജിത മുസ്തഫയും ബസില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുക. ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളും വീണ്ടെടുക്കാനാൻ പൊലീസ് ശ്രമം തുടങ്ങി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് നീക്കം.

യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇന്നലെ കേസെടുത്തതിന് പിന്നാലെ യുവതി കടന്നുകളഞ്ഞതായി വിവരം.നേരത്തെ ദുബൈയിലായിരുന്ന യുവതി അവിടേക്ക് മാറിയതായാണ് സംശയം. അറസ്റ്റ് ഭയന്നാണ് യുവതിയുടെ നീക്കം.

Continue Reading

News

‘വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല; സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യം”- മഞ്ജു വാര്യര്‍

വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ലെന്നും, ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണെന്നും മഞ്ജു വാര്യര്‍.

Published

on

വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ലെന്നും, സ്ത്രീകള്‍ക്ക് സ്വന്തം ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണെന്നും നടി മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു. കേരള വനിതാ കമ്മീഷന്റെ ‘പറന്നുയരാം കരുത്തോടെ’ എന്ന ക്യാംപെയ്നിന്റെ ബ്രാന്‍ഡ് അംബാസിഡറായി സംസാരിക്കവെയാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. വിവാഹം കഴിക്കണോ വേണ്ടയോ എന്നത് സ്ത്രീകളുടെ സ്വന്തം തീരുമാനമായിരിക്കണമെന്ന് ഇന്നത്തെ പെണ്‍കുട്ടികള്‍ ഉറച്ചുവിശ്വസിക്കുന്നുണ്ടെന്ന് മഞ്ജു പറഞ്ഞു. അതിലുപരി, മക്കളുടെ ഇത്തരം തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന മാതാപിതാക്കളെ കാണുന്നതാണ് സമൂഹത്തില്‍ ഉണ്ടായ ഏറ്റവും വലിയ മാറ്റമായി താന്‍ കാണുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

”വിവാഹം ഒന്നിന്റെയും അവസാന വാക്കല്ലെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കുന്ന കുട്ടികള്‍ ഇന്നുണ്ട്. വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം എന്ന് പെണ്‍കുട്ടികള്‍ ഉറച്ചുവിശ്വസിക്കുന്നു. അതിനൊപ്പം, മക്കളുടെ തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന മാതാപിതാക്കളെ കാണുന്നത് സമൂഹം പോസിറ്റീവ് ദിശയിലേക്ക് മാറുന്നതിന്റെ തെളിവാണ്” എന്നും മഞ്ജു വാര്യര്‍ പറഞ്ഞു. സിനിമാരംഗത്ത് സജീവമായ മഞ്ജു വാര്യരുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാന്‍’ ആയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ആരോ’യിലും പ്രധാന വേഷത്തിലെത്തി.

മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സജീവമായ മഞ്ജു വാര്യര്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത ‘വിടുതലൈ’, ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘വേട്ടയ്യന്‍’ എന്നിവയിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അതേസമയം, ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിനും മഞ്ജു വാര്യര്‍ ഒരുങ്ങുകയാണ്.

Continue Reading

kerala

കാപട്യം വെളിപ്പെടുന്നു; ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി വി. അബ്ദുറഹ്‌മാന്‍

സി.പി.എമ്മിന്റെ ജമാഅത്ത് വിരുദ്ധതയിലെ കാപട്യം അടയാളപ്പെടുത്തുന്ന പരിപാടിയായിരുന്നു ഇത്

Published

on

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന സംഘടിത സക്കാത്ത് ക്യാമ്പയിന്‍ താനൂരില്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി വി. അബ്ദുറഹ്‌മാന്‍. കുറെ നാളുകളായി യു.ഡി.എഫിനെ ജമാഅത്ത് ബന്ധം ആരോപിച്ച് കടന്നാക്രമിക്കുന്നതിനിടയിലാണ് സര്‍ക്കാറിന്റെ ഭാഗമായ മന്ത്രി തന്നെ ജമാഅത്തെ ഇ
സ്‌ലാമിയുടെ സംസ്ഥാന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സി.പി.എമ്മിന്റെ ജമാഅത്ത് വിരുദ്ധതയിലെ കാപട്യം അടയാളപ്പെടുത്തുന്ന പരിപാടിയായിരുന്നു ഇത്.

 

Continue Reading

Trending