Connect with us

News

വന്‍കുടലിലെ അര്‍ബുദ സാധ്യത കുറയ്ക്കുന്ന പ്രധാന ഭക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പ് തന്നെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ശീലങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Published

on

ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട കാന്‍സറുകളില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്നതാണ് വന്‍കുടലിലെ അര്‍ബുദം. അടുത്തകാലത്തായി ചെറുപ്പക്കാരിലും രോഗം വര്‍ധിച്ചു വരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പ് തന്നെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ശീലങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ വന്‍കുടലിലെ അര്‍ബുദസാധ്യത ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഭക്ഷ്യനാരുകളും റസിസ്റ്റന്റ് സ്റ്റാര്‍ച്ചും ധാരാളമുള്ള പയര്‍വര്‍ഗങ്ങള്‍ കുടലാരോഗ്യത്തിന് ഏറെ ഗുണകരമാണ്. മലിനവസ്തുക്കള്‍ വേഗത്തില്‍ കുടലിലൂടെ പുറത്തേക്ക് നീങ്ങാന്‍ ഇവ സഹായിക്കുന്നു. ഉദരത്തിലെ സൂക്ഷ്മാണുക്കള്‍ ഇവയെ ഫെര്‍മെന്റ് ചെയ്ത് ബ്യൂട്ടിറേറ്റ് പോലുള്ള ഫാറ്റി ആസിഡുകളാക്കി മാറ്റുന്നു. ഇത് ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കുകയും കുടലിലെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

ദിവസേന പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കോളറെക്റ്റല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഓട്‌സ്, ബാര്‍ലി, കിനോവ പോലുള്ള മുഴുധാന്യങ്ങള്‍ സോല്യൂബിള്‍, ഇന്‍സോല്യൂബിള്‍ ഫൈബറുകള്‍ കൊണ്ട് സമൃദ്ധമാണ്. ഇവ മലവിസര്‍ജനത്തെ സുഗമമാക്കുകയും കുടലിലെ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളായി മാറാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ബ്രൊക്കോളി, കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയ ക്രൂസിഫെറസ് പച്ചക്കറികളില്‍ അടങ്ങിയ ഗ്ലൂക്കോസൈനൊലേറ്റുകള്‍ സള്‍ഫൊറാഫേന്‍ പോലുള്ള കാന്‍സര്‍ വിരുദ്ധ സംയുക്തങ്ങളായി മാറുന്നു. ഇവ ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കുകയും കുടലിലെ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുകയും ചെയ്യുന്നു.

ചീര, കേല്‍ തുടങ്ങിയ ഇലക്കറികളില്‍ ഫോളേറ്റും ആന്റിഓക്‌സിഡന്റുകളും ധാരാളമാണ്. ഡിഎന്‍എയുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഇവ, ഓക്‌സിഡേറ്റീവ് സമ്മര്‍ദം കുറച്ച് കാന്‍സര്‍ സാധ്യത താഴ്ത്തുന്നു. ബെറിപ്പഴങ്ങളില്‍ ഉള്ള ആന്തോസയാനിന്‍ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകള്‍ ഫ്രീറാഡിക്കലുകളെ നിര്‍വീര്യമാക്കുന്നു. വന്‍കുടലിലെ അര്‍ബുദം ബാധിച്ച രോഗികളില്‍ നടത്തിയ പഠനങ്ങളില്‍ ബെറിപ്പഴങ്ങള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കുറച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് പറഞ്ഞ് പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകും; കേരള ഹൈകോടതിയോട് സുപ്രീംകോടതി

നിലമ്പൂരില്‍ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈകോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യം.

Published

on

ന്യൂഡല്‍ഹി: നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് പറഞ്ഞ് പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകുമെന്ന് കേരള ഹൈകോടതിയോട് സുപ്രീംകോടതിയുടെ ചോദ്യം. നിലമ്പൂരില്‍ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈകോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യം. ജസ്റ്റിസ് ജെ.ബി. പര്‍ഡിവാല അധ്യക്ഷനായ ബെഞ്ചാണ് ഈ ചോദ്യം ഉന്നയിച്ചത്. ഹൈകോടതി വിധിക്കെതിരെ നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം എന്ന സംഘടന നല്‍കിയ ഹരജിയില്‍, ഇത്തരത്തില്‍ അനുമതി നിഷേധിക്കുന്നത് ശരിയാണോ എന്ന് സുപ്രീംകോടതി ചോദിച്ചു.

മലപ്പുറം നിലമ്പൂരില്‍ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചിരുന്നു. കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ 36 മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിനെതിരെ സാംസ്‌കാരിക സംഘം ഹൈകോടതിയെ സമീപിച്ചെങ്കിലും കലക്ടറുടെ നിലപാട് കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെ അപ്പീലുമായാണ് ഹരജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഹരജി പരിഗണിച്ച ജസ്റ്റിസ്മാരായ ജെ.ബി. പര്‍ഡിവാല, അലോക് ആര്‍ദരേ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈകോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ചത്. നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാന്‍ ഹൈകോടതിക്ക് എങ്ങനെയാകുമെന്ന് സുപ്രീംകോടതി ആരാഞ്ഞു.

 

Continue Reading

News

കുതിപ്പ് തുടരുന്നു;സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

ഗ്രാമിന് 155 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ഗ്രാമിന് 155 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. 13,030 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 1240 രൂപയുടെ വര്‍ധനയുണ്ടായി. 1,04,240 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. 18 കാരറ്റിന്റെ സ്വര്‍ണവില 10,710 രൂപയായി ഉയര്‍ന്നു. 43, 9 കാരറ്റിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ആഗോള രാഷ്ട്രീയസാഹചര്യങ്ങള്‍ തന്നെയാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന പ്രധാനഘടകം.

അതേസമയം, ആഗോളവിപണിയിലും സ്വര്‍ണത്തിന് വില ഉയരുകയാണ്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് വില 4400 ഡോളറായാണ് ഉയര്‍ന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഫെബ്രുവരിയില്‍ 1.3 ശതമാനം ഉയര്‍ന്ന് 4609 ഡോറായി.

ആഗോള രാഷ്ട്രീയസാഹചര്യങ്ങള്‍ തന്നെയാണ് സ്വര്‍ണവില ഉയരുന്നതിനുള്ള കാരണം. ക്യൂബ, ഇറാന്‍ പോലുള്ള രാജ്യങ്ങളെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ഈ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടയില്‍ സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വര്‍ണത്തെ പരിഗണിച്ചതാണ് വില ഇത്രയും ഉയരാന്‍ കാരണം.

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയിട്ടുള്ളതെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും കോടതി വിമര്‍ശിച്ചു.
ആ സമയങ്ങളില്‍ ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളതെന്നും കോടതി കുറ്റപ്പെടുത്തി.

കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. അതേസമയം അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അപ്പീലിനായി സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. വിചാരണ കോടതിയുടെ വിധി പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്നും ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. പ്രതികള്‍ക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും ദിലീപിനെതിരെയുള്ള നിര്‍ണായകമായ തെളിവുകള്‍ വിചാരണ കോടതി പരിഗണിക്കാതെ തള്ളിക്കളഞ്ഞത് നിയമപരമായി നിലനില്‍ക്കില്ലെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending