Connect with us

News

മാനന്തവാടിയില്‍ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി മരിച്ചു

വയനാട് മാനന്തവാടിയിൽ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്

Published

on

മാനന്തവാടി: വയനാട് മാനന്തവാടിയിലെ എരുമതെരുവില്‍ കാറിന് തീകൊളുത്തി കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ തലശേരി സ്വദേശി സജീര്‍ (42) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ നജ്മുനീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കുടുംബം കാറിനകത്ത് ഇരിക്കെ സജീര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീപിടിച്ച വാഹനത്തില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ച ശേഷം സജീറിന്റെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന ഇവരുടെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ രണ്ടര വയസ്സുള്ള കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിലാണ് തീപിടിത്തം ഉണ്ടായത്.

സംഭവത്തിന്റെ കാരണം വ്യക്തമാക്കുന്നതെന്ന് കരുതുന്ന സജീറിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വാഹനത്തിനകത്ത് നിന്ന് പെട്രോള്‍ നിറച്ച രണ്ട് ക്യാനുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ദീപക് ആത്മഹത്യ കേസ്: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന്

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക.

Published

on

By

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ ഷിംജിതയെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ബസില്‍ യാത്ര ചെയ്യുന്നതിനിടെ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഷിംജിത വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് കേസിന് ആധാരം.

ലൈംഗിക ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് വ്യക്തമാക്കിയെങ്കിലും, നിയമനടപടി സ്വീകരിക്കാതെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വൈറലാകാനുള്ള ശ്രമമാണ് നടത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ദീപകിന്റെ ആത്മഹത്യ യാദൃശ്ചികമല്ലെന്നും, ഷിംജിത ആസൂത്രിതമായി വീഡിയോ എടുത്തതും ഉദ്ദേശപൂര്‍വ്വം പ്രചരിപ്പിച്ചതുമാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും, ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പയ്യന്നൂര്‍-രാമന്തളി റൂട്ടിലോടുന്ന ‘അല്‍ അമീന്‍’ ബസിലുണ്ടായ സംഭവമെന്ന പേരിലാണ് വീഡിയോ പ്രചരിപ്പിച്ചത്.

ദീപക് ആത്മഹത്യ ചെയ്തതോടെ, യുവതിക്കെതിരെ ഭാരതീയ ന്യായസംഹിത (BNS) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. പത്ത് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്. ദീപകിന്റെ മാതാവ് കെ. കന്യക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Continue Reading

News

ട്രിവാന്‍ഡ്രം ക്ലബിനുമുന്നിലെ അപകടം: കാര്‍ ഓടിച്ചത് താനെന്ന് മണിയന്‍പിള്ള രാജു, ഭയം കാരണം വാഹനം നിര്‍ത്തിയില്ലെന്ന് നടന്‍

ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നടന്‍ പറഞ്ഞു.

Published

on

By

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്ന അപകടത്തില്‍ ഉള്‍പ്പെട്ട കാര്‍ ഓടിച്ചത് താനാണെന്ന് നടന്‍ മണിയന്‍പിള്ള രാജു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നടന്‍ പറഞ്ഞു.

ബൈക്ക് അതിവേഗത്തില്‍ പിന്നില്‍ നിന്ന് വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നും, സംഭവത്തെ തുടര്‍ന്ന് ഭയം തോന്നിയതിനാലാണ് വാഹനം നിര്‍ത്താതെ പോയതെന്നും അദ്ദേഹം വിശദീകരിച്ചു. അപകട സമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നും നടന്‍ വ്യക്തമാക്കി. ഇന്ന് തന്നെ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു അറിയിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ അപകടം നടന്നത്. ‘KL 01 CJ 04’ നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. രജിസ്‌ട്രേഷന്‍ രേഖകള്‍ പ്രകാരം വാഹനത്തിന്റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ്. ഇത് നടന്‍ മണിയന്‍പിള്ള രാജുവിന്റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റു. നിവേദിതിന്റെ കാലുകള്‍ ഒടിഞ്ഞതായും, സൂരജിന് നട്ടെല്ലിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നിവേദിത് കിംസ് ആശുപത്രിയിലും സൂരജ് എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.

അപകടത്തിനു പിന്നാലെ രാത്രി തന്നെ പൊലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

india

മേഘാലയയിലെ ഖനി അപകടം; മരണം 16 ആയി

Published

on

മേഘാലയിലെ അനധികൃത ഖനിയില്‍ സ്‌ഫോടനം മരണം 16 ആയി. മേഘാലയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലുള്ള ഖനിയിലാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

പതിനാറ് പേരുടെ മൃതദേഹം ഇതിനകം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. എത്ര പേര്‍ ഖനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തയില്ല. അപകടം നടന്ന സമയത്തെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

രക്ഷാ ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃതമായാണ് ഖനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.

പരിസ്ഥിതി ആഘാതവും സുരക്ഷാ ഭീഷണികളും ചൂണ്ടിക്കാട്ടി 2014-ല്‍ മേഘാലയയിലെ റാറ്റ്-ഹോള്‍ കല്‍ക്കരി ഖനനവും മറ്റ് അശാസ്ത്രീയ ഖനന രീതികളും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു. ഇവിടെ നിന്നുള്ള കല്‍ക്കരി നിയമവിരുദ്ധമായി കടത്തുന്നതിനും ട്രൈബ്യൂണല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Continue Reading

Trending