Culture
യു.പി: ഒന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ചു; 15 ജില്ലകള്‍ നാളെ ബൂത്തിലേക്ക്
ലക്നോ: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. ജാതീയ വോട്ടുകള്‍ ഏറെ നിര്‍ണായകമായ പടിഞ്ഞാറന്‍ യു.പിയിലെ 15 ജില്ലകളിലെ 73 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുക. ന്യൂനപക്ഷ, ജാട്ട് വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പടിഞ്ഞാറന്‍ യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം, ബി.എസ്.പി, ബി.ജെ.പി, ആര്.എല്‍.ഡി പാര്‍ട്ടികളുടെ ചതുഷ്കോണ മത്സരത്തിനാണ് ഇത്തവണ വേദിയാവുന്നത്.
ബി.എസ്.പി 18 മുസ്്ലിം സ്ഥാനാര്‍ത്ഥികളേയും എസ്.പി-കോണ്‍ഗ്രസ് സഖ്യം 12 മുസ്്ലിം സ്ഥാനാര്‍ത്ഥികളേയുമാണ് ആദ്യഘട്ടത്തില്‍ ഗോദയിലിറക്കിയിട്ടുള്ളത്. ജാട്ട് വോട്ടുകളില്‍ കണ്ണു നട്ടിരിക്കുന്ന ബി.ജെ.പിക്ക് അജിത് സിങിന്റെ ആര്.എല്‍.ഡിയായിരിക്കും വലിയ വെല്ലുവിളി സൃഷ്ടിക്കുക. യു.പിയുടെ ജാട്ട് ലാന്റ്, പഞ്ചസാര ബെല്‍റ്റില്‍ ജാതി സമവാക്യങ്ങളാണ് എന്നും നിര്‍ണായകമാവാറുള്ളത്. മുസഫര്‍നഗര്‍, ഷാംലി, മീററ്റ്, ഭഗ്പത്, എറ്റാ, ആഗ്ര, ഗൗതം ബുദ്ധനഗര്‍, മഥുര എന്നീ ജില്ലകളിലെ വോട്ട് വിഭജനം എല്ലാ പാര്‍ട്ടികള്‍ക്കും അതിനിര്‍ണായകമാണ്.
രാഷ്ട്രീയ കളികള്‍ക്കു വേദിയൊരുക്കുക എന്നതിനേക്കാളുപരിയായി തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടങ്ങളിലേക്കുള്ള തന്ത്രം മെനയാനുള്ള അവസരം കൂടിയാവും ആദ്യഘട്ട വോട്ടെടുപ്പ്. ബി.എസ്.പി തങ്ങളെ പിന്തുണക്കുമെന്ന് കരുതുന്ന ദലിത്, മുസ്്ലിം വിഭാഗങ്ങള്‍ ആദ്യഘട്ട പോളിങ് നടക്കുന്ന 73 മണ്ഡലങ്ങളിലും നിര്‍ണായക സാന്നിധ്യമാണ്. എന്നാല്‍ ബി.ജെ.പിക്കെതിരായ മതേതര സഖ്യമെന്ന നിലയില്‍ രൂപം കൊണ്ട എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് ഇത്തവണ ഈ വിഭാഗങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. മുസ്്ലിം-ഗുജ്ജര്‍ ഐക്യമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ അഖിലേഷ്-രാഹുല്‍ കൂട്ടുകെട്ട് മുന്നോട്ടു വെക്കുന്നത്. ഖൈറാന, ഷാംലി, സഹാറന്‍പൂര്‍ എന്നീ സീറ്റുകളില്‍ നിര്‍ണായകമായ പിന്നാക്ക വിഭാഗമായ ഗുജ്ജറുകള്‍ മുസ്്ലിം വിഭാഗത്തോടൊപ്പം നിന്നാല്‍ പല മണ്ഡലങ്ങളിലേയും ജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്ന ഘടകമായി മാറും. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യു.പിയില്‍ ബി.എസ്.പി 23 സീറ്റുകളും എസ്.പി 24 ഉം, കോണ്‍ഗ്രസ് അഞ്ചും ബി.ജെ.പി, ആര്.എല്‍.ഡി പാര്‍ട്ടികള്‍ ഒമ്പത് സീറ്റുകളും നേടിയിരുന്നു. 14 വര്‍ഷത്തെ വനവാസത്തിനു ശേഷം അധികാരത്തില്‍ തിരിച്ചെത്താനൊരുങ്ങുന്ന ബി.ജെ.പിയ്ക്ക് ഒന്നാം ഘട്ടം അധിനിര്‍ണായകമാണ്.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80ല്‍ 71 മണ്ഡലങ്ങളും ബി.ജെ.പി സ്വന്തമാക്കിയിരുന്നു. മുസ്്ലിം-ദളിത് വോട്ടുകള്‍ അപ്രാപ്യമായ ബി.ജെ.പി ഭൂരിപക്ഷ സമുദായ ദ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിന് ആര്.എല്‍.ഡിയാണ് ഏറ്റവും വലിയ വെല്ലുവിളി. നഷ്ടപ്പെട്ട പിന്തുണ ജാട്ടുകള്‍ക്കിടയില്‍ ആര്.എല്‍.ഡി ആര്‍ജ്ജിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നാണ് കണക്കു കൂട്ടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ബി.ജെ.പി പെട്ടിയിലാണ് ജാട്ട് വോട്ടുകള്‍ വീണത്. എന്നാല്‍ തങ്ങളെ ബി.ജെ.പി വഞ്ചിച്ചുവെന്നാരോപിച്ച് ഇത്തവണ ജാട്ടുകള്‍ ആര്.എല്‍.ഡി പക്ഷത്താണ്. മോദിയുടെ നോട്ട് അസാധുവാക്കലിനെ തുടര്‍ന്നു കരിമ്പ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളും ആഗ്രയിലെ പൂട്ട് നിര്‍മാണ കമ്പനികള്‍ അടച്ചു പൂട്ടിയതുമെല്ലാം വോട്ടെടുപ്പില്‍ പ്രചാരണ വിഷയങ്ങളാണ്. ഖൈറാനയിലെ പലായനവും മുസഫര്‍ നഗര്‍ കലാപവുമായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിഷയം. മുസഫര്‍ നഗര്‍ കലാപത്തിനു ശേഷം ജാട്ട്-മുസ്്ലിം ഐക്യം പുനസ്ഥാപിക്കുന്നതിനായി ആര്.എല്‍.ഡി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഞ്ച് മുസ്്ലിം സ്ഥാനാര്‍ത്ഥികളെ ആര്.എല്‍.ഡി കളത്തിലിറക്കിയിട്ടുണ്ട്.
kerala
ദേശീയപാത വട്ടപ്പാറ വയഡക്റ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
വാഹനം പൂര്‍ണമായും കത്തിനശിച്ചു.
മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.
news
ആന്ധ്രാപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം
തകര്‍ന്ന ബസിനുളളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഭാഗങ്ങള്‍…
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. 20 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ തുളസിപകലു ഗ്രാമത്തിന് സമീപം 35 യാത്രക്കാരുമായി പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
ചിറ്റൂര്‍ ജില്ലയില്‍ നിന്നുളള ബസ് വിനോദസഞ്ചാരികളുമായി ഭദ്രാചലം ക്ഷേത്രം സന്ദര്‍ശിച്ച് തിരികെ അന്നവാരത്തേക്ക് പോവുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ഭദ്രാചലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ജില്ലാ കളക്ടര്‍ ദിനേശ് കുമാര്‍ പറഞ്ഞു.
തകര്‍ന്ന ബസിനുളളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഭാഗങ്ങള്‍ പൊളിച്ചാണ് മിക്കവരെയും പുറത്തെടുത്തത് എന്നും ദൃസാക്ഷികള്‍ പറഞ്ഞു. വാഹനം അമിതവേഗതയിലാണ് സഞ്ചരിച്ചതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
news
ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി; നടപടി കര്‍ശനമാക്കി ഡി.ജി.സി.എ, നാല് ജീവനക്കാരെ പുറത്താക്കി
10 ശതമാനം സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോക്ക് ഡി.ജി.സി.എ നിര്‍ദേശം നല്‍കിയിരുന്നു.
ന്യൂഡല്‍ഹി: ഇന്‍ഡിഗോയില്‍ തുടരുന്ന പ്രതിസന്ധിയില്‍ നടപടി കര്‍ശനമാക്കി ഡി.ജി.സി.എ. കമ്പനിയുടെ നാല് ഫ്ലൈറ്റ് ഓപ്പറേഷന് ഇന്‍സ്പെക്ടര്‍മാരെ ഡി.ജി.സി.എ പുറത്താക്കി. ഋഷി രാജ് ചാറ്റര്‍ജി, സീമ ജാമാനി, അനില്‍ കുമാര്‍, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്.ഋഷി രാജ് ചാറ്റര്‍ജി, സീമ ജാമാനി, അനില്‍ കുമാര്‍, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്.
നിലവില്‍ 2300 വിമാനങ്ങളാണ് ഇന്‍ഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ 10 ശതമാനം സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോക്ക് ഡി.ജി.സി.എ നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച വിമാനസര്‍വീസുകള്‍ ഇന്‍ഡിഗോ പുനഃരാരംഭിച്ചുവെങ്കിലും പ്രതിസന്ധിക്ക് കാരണക്കാരായവര്‍ക്കെതിരായ നടപടി ഇപ്പോഴും തുടരുകയാണ്.
യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ച് ഇന്‍ഡിഗോ 10,000 രൂപയുടെ വൗച്ചര്‍ അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 3,4,5 തീയതികളില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാര്‍ക്കാണ് ഇന്‍ഡിഗോ വൗച്ചര്‍ അനുവദിച്ചത്. അടുത്ത 12 മാസത്തിനുള്ളില്‍ യാത്രക്ക് ഈ വൗച്ചര്‍ ഉപയോഗിക്കമെന്നും ഇന്‍ഡിയോ അറിയിച്ചു. വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്. യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്ക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈര്‍ഘ്യം അനുസരിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports20 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
