Connect with us

Culture

യു.പി: ഒന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ചു; 15 ജില്ലകള്‍ നാളെ ബൂത്തിലേക്ക്

Published

on

ലക്‌നോ: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. ജാതീയ വോട്ടുകള്‍ ഏറെ നിര്‍ണായകമായ പടിഞ്ഞാറന്‍ യു.പിയിലെ 15 ജില്ലകളിലെ 73 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുക. ന്യൂനപക്ഷ, ജാട്ട് വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പടിഞ്ഞാറന്‍ യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം, ബി.എസ്.പി, ബി.ജെ.പി, ആര്‍.എല്‍.ഡി പാര്‍ട്ടികളുടെ ചതുഷ്‌കോണ മത്സരത്തിനാണ് ഇത്തവണ വേദിയാവുന്നത്.

ബി.എസ്.പി 18 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളേയും എസ്.പി-കോണ്‍ഗ്രസ് സഖ്യം 12 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളേയുമാണ് ആദ്യഘട്ടത്തില്‍ ഗോദയിലിറക്കിയിട്ടുള്ളത്. ജാട്ട് വോട്ടുകളില്‍ കണ്ണു നട്ടിരിക്കുന്ന ബി.ജെ.പിക്ക് അജിത് സിങിന്റെ ആര്‍.എല്‍.ഡിയായിരിക്കും വലിയ വെല്ലുവിളി സൃഷ്ടിക്കുക. യു.പിയുടെ ജാട്ട് ലാന്റ്, പഞ്ചസാര ബെല്‍റ്റില്‍ ജാതി സമവാക്യങ്ങളാണ് എന്നും നിര്‍ണായകമാവാറുള്ളത്. മുസഫര്‍നഗര്‍, ഷാംലി, മീററ്റ്, ഭഗ്പത്, എറ്റാ, ആഗ്ര, ഗൗതം ബുദ്ധനഗര്‍, മഥുര എന്നീ ജില്ലകളിലെ വോട്ട് വിഭജനം എല്ലാ പാര്‍ട്ടികള്‍ക്കും അതിനിര്‍ണായകമാണ്.

രാഷ്ട്രീയ കളികള്‍ക്കു വേദിയൊരുക്കുക എന്നതിനേക്കാളുപരിയായി തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടങ്ങളിലേക്കുള്ള തന്ത്രം മെനയാനുള്ള അവസരം കൂടിയാവും ആദ്യഘട്ട വോട്ടെടുപ്പ്. ബി.എസ്.പി തങ്ങളെ പിന്തുണക്കുമെന്ന് കരുതുന്ന ദലിത്, മുസ്്‌ലിം വിഭാഗങ്ങള്‍ ആദ്യഘട്ട പോളിങ് നടക്കുന്ന 73 മണ്ഡലങ്ങളിലും നിര്‍ണായക സാന്നിധ്യമാണ്. എന്നാല്‍ ബി.ജെ.പിക്കെതിരായ മതേതര സഖ്യമെന്ന നിലയില്‍ രൂപം കൊണ്ട എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് ഇത്തവണ ഈ വിഭാഗങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. മുസ്്‌ലിം-ഗുജ്ജര്‍ ഐക്യമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ അഖിലേഷ്-രാഹുല്‍ കൂട്ടുകെട്ട് മുന്നോട്ടു വെക്കുന്നത്. ഖൈറാന, ഷാംലി, സഹാറന്‍പൂര്‍ എന്നീ സീറ്റുകളില്‍ നിര്‍ണായകമായ പിന്നാക്ക വിഭാഗമായ ഗുജ്ജറുകള്‍ മുസ്്‌ലിം വിഭാഗത്തോടൊപ്പം നിന്നാല്‍ പല മണ്ഡലങ്ങളിലേയും ജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്ന ഘടകമായി മാറും. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യു.പിയില്‍ ബി.എസ്.പി 23 സീറ്റുകളും എസ്.പി 24 ഉം, കോണ്‍ഗ്രസ് അഞ്ചും ബി.ജെ.പി, ആര്‍.എല്‍.ഡി പാര്‍ട്ടികള്‍ ഒമ്പത് സീറ്റുകളും നേടിയിരുന്നു. 14 വര്‍ഷത്തെ വനവാസത്തിനു ശേഷം അധികാരത്തില്‍ തിരിച്ചെത്താനൊരുങ്ങുന്ന ബി.ജെ.പിയ്ക്ക് ഒന്നാം ഘട്ടം അധിനിര്‍ണായകമാണ്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80ല്‍ 71 മണ്ഡലങ്ങളും ബി.ജെ.പി സ്വന്തമാക്കിയിരുന്നു. മുസ്്‌ലിം-ദളിത് വോട്ടുകള്‍ അപ്രാപ്യമായ ബി.ജെ.പി ഭൂരിപക്ഷ സമുദായ ദ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിന് ആര്‍.എല്‍.ഡിയാണ് ഏറ്റവും വലിയ വെല്ലുവിളി. നഷ്ടപ്പെട്ട പിന്തുണ ജാട്ടുകള്‍ക്കിടയില്‍ ആര്‍.എല്‍.ഡി ആര്‍ജ്ജിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നാണ് കണക്കു കൂട്ടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ബി.ജെ.പി പെട്ടിയിലാണ് ജാട്ട് വോട്ടുകള്‍ വീണത്. എന്നാല്‍ തങ്ങളെ ബി.ജെ.പി വഞ്ചിച്ചുവെന്നാരോപിച്ച് ഇത്തവണ ജാട്ടുകള്‍ ആര്‍.എല്‍.ഡി പക്ഷത്താണ്. മോദിയുടെ നോട്ട് അസാധുവാക്കലിനെ തുടര്‍ന്നു കരിമ്പ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും ആഗ്രയിലെ പൂട്ട് നിര്‍മാണ കമ്പനികള്‍ അടച്ചു പൂട്ടിയതുമെല്ലാം വോട്ടെടുപ്പില്‍ പ്രചാരണ വിഷയങ്ങളാണ്. ഖൈറാനയിലെ പലായനവും മുസഫര്‍ നഗര്‍ കലാപവുമായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിഷയം. മുസഫര്‍ നഗര്‍ കലാപത്തിനു ശേഷം ജാട്ട്-മുസ്്‌ലിം ഐക്യം പുനസ്ഥാപിക്കുന്നതിനായി ആര്‍.എല്‍.ഡി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഞ്ച് മുസ്്‌ലിം സ്ഥാനാര്‍ത്ഥികളെ ആര്‍.എല്‍.ഡി കളത്തിലിറക്കിയിട്ടുണ്ട്.

Film

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ നടത്തിയത് സാമ്പത്തിക തട്ടിപ്പെന്ന് പൊലീസ് റിപ്പോര്‍ട്ട്; പരാതിക്കാരന് മുടക്കുമുതല്‍ പോലും തിരിച്ചു നല്‍കിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Published

on

സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് റിപ്പോര്‍ട്ട്. സിനിമാ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. പറവ ഫിലിംസ് നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് പണം വാങ്ങിയെന്ന സിറാജ് വലിയത്തറ ഹമീദ് എന്നയാളുടെ പരാതിയിലാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.

ഈ സിനിമയുടെ നിര്‍മാണത്തിനായി ഒരു രൂപ പോലും നിര്‍മാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും ഏഴു കോടി മുതല്‍മുടക്കിയ പരാതിക്കാരന് മുടക്കുമുതല്‍ പോലും തിരിച്ചുനല്‍കിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒരു മാസത്തേക്ക് നിര്‍മാതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിടുകയായിരുന്നു.

Continue Reading

Film

സംവിധായകൻ ഒമർ ലുലുവിനെതിരെ ലൈംഗികാതിക്രമ കേസ്

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു

Published

on

മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം, കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്നാണ് ഒമർ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമർ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്മെയിലിംഗിന്‍റെ ഭാഗം കൂടിയാണ് പരാതിയെന്നും സംവിധായകൻ ആരോപിച്ചു.

Continue Reading

Film

ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം

Published

on

കൊച്ചി: ഗായകൻ ഹരിശ്രീ ജയരാജ് (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ആലുവ അശോകപുരം സ്വദേശിയാണ്. ജയറാം നായകനായ ‘കുടുംബശ്രീ ട്രാവൽസ്’ സിനിമയിലെ ‘തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. മൂന്നു പതിറ്റാണ്ടായി സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ജയരാജ് കലാഭവൻ, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സംഗീത ലോകത്തെ സമഗ്ര സംഭാവനയ്‌ക്ക് നൽകുന്ന തിരുവനന്തപുരം ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജെ.സി.ഡാനിയേൽ പുരസ്‌കാരം ജയരാജ് നേടിയിട്ടുണ്ട്. ആകാശവാണി തൃശൂർ, കൊച്ചി നിലയങ്ങളിൽ ലളിതഗാനത്തിന് ബി ഹൈഗ്രേഡ് നേടിയ ഹരിശ്രീ ജയരാജ്, ഒട്ടേറേ ഭക്തിഗാനങ്ങൾ പാടുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു.

Continue Reading

Trending