News
വാക്കേറ്റത്തിന് ബാറ്റ് കൊണ്ട് മറുപടി; ദുലീപ് ട്രോഫി ഫൈനലിൽ തിലക് വർമ്മയെയും സിറാജിനെയും വിറപ്പിച്ച് 15-കാരൻ വൈഭവ് സൂര്യവംശി
ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോൺ ക്യാപ്റ്റൻ തിലക് വർമ്മയും ഈസ്റ്റ് സോണിന്റെ 15 വയസ്സുകാരൻ യുവതാരം വൈഭവ് സൂര്യവംശിയും തമ്മിൽ ഗ്രൗണ്ടിൽ വാഗ്വാദം. മത്സരത്തിനിടയിൽ സൗത്ത് സോൺ നായകൻ തിലക് വർമ്മ വൈഭവിന്റെ അടുത്തുചെല്ലുകയും സംസാരിക്കുകയും ചെയ്യുന്നതിനിടയിലാണ് ചെറിയ തോതിൽ ചൂടേറിയ വാക്ക് തർക്കം ഉണ്ടായത്. എങ്കിലും പിന്നീട് ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഈ വാഗ്വാദങ്ങളോടും പ്രകോപനങ്ങളോടും മികച്ച ബാറ്റിംഗിലൂടെയാണ് ബിഹാറിലെ സമസ്തിപൂരിൽ നിന്നുള്ള കൗമാര താരം മറുപടി നൽകിയത്. സൗത്ത് സോണിന്റെ മികച്ച ബൗളിംഗ് നിരയെയും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെയും ലക്ഷ്യം വെച്ച് തകർപ്പൻ ഷോട്ടുകളാണ് സൂര്യവംശി പായിച്ചത്. സിറാജ് എറിഞ്ഞ ഒരു ഓവറിൽ രണ്ട് ബൗണ്ടറിയും ഒരു ഗ്ലാമറസ് സിക്സും ഉൾപ്പെടെ 14 റൺസാണ് താരം അടിച്ചെടുത്തത്. യുവതാരത്തിന്റെ ഈ കടന്നാക്രമണത്തിന് മുന്നിൽ പതറിയ സൗത്ത് സോൺ ക്യാപ്റ്റൻ തിലക് വർമ്മയ്ക്ക്, സിറാജിനെ ബോളിങ്ങ് എൻഡിൽ നിന്ന് തിരിച്ചുവിളിക്കേണ്ടി വന്നു.
സൂര്യവംശിക്കൊപ്പം മികച്ച പിന്തുണ നൽകി ഓപ്പണർ അഭിമന്യു ഈശ്വരനും നിലയുറപ്പിച്ചതോടെ ഈസ്റ്റ് സോൺ സ്കോർ ബോർഡ് ചലിച്ചു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഈസ്റ്റ് സോൺ ക്യാപ്റ്റൻ ഇഷാൻ കിഷന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഓപ്പണർമാരുടേത്. അർദ്ധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവ് സൂര്യവംശി, ചാമ വി. മിലിന്ദിന്റെ പന്തിൽ പുറത്താകുകയായിരുന്നു. 37 പന്തുകൾ നേരിട്ട് 5 ബൗണ്ടറിയും ഒരു സിക്സും സഹിതം 44 റൺസെടുത്താണ് താരം മടങ്ങിയത്. സെൻട്രൽ സോണിനെതിരായ സെമിഫൈനലിൽ 92 റൺസിന് പുറത്തായ താരത്തിന് ഫൈനലിലും മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സാധിച്ചില്ല.
2012-13 സീസണിനുശേഷം ആദ്യമായി ദുലീപ് ട്രോഫി കിരീടം ലക്ഷ്യമിട്ടാണ് ഈസ്റ്റ് സോൺ ഇറങ്ങിയിരിക്കുന്നത്. ടൂർണമെന്റിൽ 12 കിരീടങ്ങളുടെ മികച്ച ചരിത്രമുള്ള സൗത്ത് സോണാവട്ടെ, ദേവ്ദത്ത് പടിക്കലും മുഹമ്മദ് സിറാജുൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.
News
‘കിരീടം ചൂടാതെ കളം വിടില്ല’; വിരമിക്കൽ അഭ്യൂഹങ്ങളെല്ലാം കാറ്റിൽപ്പറത്തി രാജ്യത്തിനായി വീണ്ടും ബൂട്ടണിയാൻ ലൂക്കാ മോഡ്രിച്ച്
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ക്രൊയേഷ്യൻ ക്യാപ്റ്റനും ഇതിഹാസവുമായ ലൂക്കാ മോഡ്രിച്ച്. 41-ാം വയസിലേക്ക് കടക്കുന്ന താരം ക്രൊയേഷ്യയ്ക്കായി തുടർന്നും ബൂട്ടണിയും. യുവേഫ നേഷൻസ് ലീഗിന്റെ വരാനിരിക്കുന്ന നിർണായക മത്സരങ്ങൾക്കായി താൻ ലഭ്യമാണെന്ന് മോഡ്രിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പുതിയ ഹെഡ് കോച്ച് സ്ലാവൻ ബിലിചിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ക്രൊയേഷ്യൻ നിരയെ മോഡ്രിച്ച് തന്നെയാകും നയിക്കുക. സെപ്റ്റംബർ 26ന് ചെക് റിപ്പബ്ലിക്കിനെതിരെ നടക്കുന്ന എവേ മത്സരത്തോടെയാണ് ക്രൊയേഷ്യയുടെ പുതിയ നേഷൻസ് ലീഗ് സീസൺ ആരംഭിക്കുന്നത്. തുടർന്ന് സ്പെയിൻ, ഇംഗ്ലണ്ട് എന്നീ വമ്പന്മാർക്കെതിരായ മത്സരങ്ങളിലും മോഡ്രിച്ച് ടീമിന്റെ ഭാഗമാകും.
സെപ്റ്റംബർ ഒമ്പതിന് 41 വയസ്സ് തികയുന്ന മോഡ്രിച്ച്, ഈ പ്രായത്തിലും ടോപ് ലെവലിൽ കളിക്കുന്ന അപൂർവം താരങ്ങളിൽ ഒരാളായി മാറുകമണ്. ക്രൊയേഷ്യയ്ക്കായി ഇതുവരെ 202 സീനിയർ മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 29 ഗോളുകളും നേടിയിട്ടുണ്ട്.
ക്ലബ്ബ് തലത്തിൽ റയൽ മാഡ്രിഡിലെ ഐതിഹാസിക കരിയറിന് ശേഷം നിലവിൽ ഇറ്റാലിയൻ ഭീമന്മാരായ എ.സി മിലാനൊപ്പമാണ് താരം പന്തുതട്ടുന്നത്. എ.സി മിലാനുമായുള്ള താരത്തിന്റെ കരാർ 2027 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വിരമിക്കലിലേക്ക് നീങ്ങുകയാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും, അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ വെറ്ററൻ മിഡ്ഫീൽഡറുടെ ഉജ്ജ്വലമായ തിരിച്ചുവരവ് പ്രഖ്യാപനം.
india
ജെഎൻയുവിൽ പത്ത് വിദ്യാർത്ഥിനികൾ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി നൽകി; അധ്യാപകനെതിരെ ആഭ്യന്തര സമിതിയുടെ അന്വേഷണം
ഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) അധ്യാപകനെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണം. പത്ത് വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ഐ.സി.സി) പരാതി നൽകിയിരിക്കുന്നത്. ഒരു മാസം മുൻപ് ലഭിച്ച പരാതികളിൽ സമിതി ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്യാമ്പസിൽ താമസിക്കുന്ന അധ്യാപകൻ വിവിധ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികളെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുകയും, അവിടെവെച്ച് ലൈംഗിക താൽപര്യത്തോടെ മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പ്രധാന പരാതി. കൂടാതെ, ക്ലാസുകൾക്കിടയിലും അധ്യാപകൻ അശ്ലീലവും അനുചിതവുമായ പരാമർശങ്ങൾ നടത്തിയതായും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. വിഷയത്തിൽ ആദ്യ പരാതി പുറത്തുവന്നതിന് പിന്നാലെ, സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള സീനിയർ വിദ്യാർത്ഥികളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ആരോപണവിധേനായ അധ്യാപകൻ പ്രതികരിച്ചു. ഇത്തരം പരാതികളും വിഷയങ്ങളും ഐ.സി.സിയാണ് നിയമപരമായി കൈകാര്യം ചെയ്യുന്നതെന്നും താൻ ആ സമിതിയുടെ ഭാഗമല്ലെന്നും ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
india
വായ്പ കിട്ടാൻ ആസ്തിക്കണക്ക് പെരുപ്പിച്ചു; പാപ്പർ കേസിൽ ‘രക്ഷപ്പെട്ട’ ബിജെപി മുൻ എംപി സുഭാഷ് ചന്ദ്രയ്ക്ക് എതിരെ സിബിഐ കേസ്
വായ്പ ലഭിക്കുന്നതിനായി ആസ്തിമൂല്യം പെരുപ്പിച്ച് കാണിച്ചെന്ന പരാതിയിൽ സീ ഗ്രൂപ്പ് സ്ഥാപകനും ബിജെപിയുടെ മുൻ എംപിയുമായ സുഭാഷ് ചന്ദ്രയ്ക്കെതിരെ സിബിഐ കേസെടുത്തു. വായ്പകൾ തിരിച്ചടയ്ക്കാതെ 1,322 കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കിയെന്നുകാട്ടി എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (എൽഐസിഎച്ച്എഫ്എൽ) ആണ് പരാതി നൽകിയത്.
സുഭാഷ് ചന്ദ്ര നൽകിയ ആസ്തിമൂല്യ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ 2 വായ്പകളിലായി 980 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വായ്പ 500 കോടിയുടേതും മറ്റൊന്ന് 480 കോടിയുടേതുമായിരുന്നു. 2018 മാർച്ച് 28നു നൽകിയ ആസ്തിമൂല്യ സർട്ടിഫിക്കറ്റിൽ 59,000 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതേവർഷം ജൂലൈയിൽ നൽകിയ മറ്റൊരു സർട്ടിഫിക്കറ്റിൽ ഇത് 40,562 കോടി രൂപയായിരുന്നു. 2 വായ്പകളുടെയും തിരിച്ചടവ് മുടങ്ങി.
പിന്നീട് പാപ്പരത്ത നിയമം അനുസരിച്ചുള്ള നടപടികൾക്കിടെ എൽഐസിഎച്ച്എഫ്എലിനു നൽകിയ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിരുന്ന ആസ്തിമൂല്യം തനിക്കില്ലെന്നു സുഭാഷ് ചന്ദ്ര സമ്മതിച്ചു. 2024ൽ ആസ്തിമൂല്യം 31.79 കോടിയായിരുന്നുവെന്നും 2017–18 ൽ 40,000 കോടി രൂപയിൽ താഴെയായിരുന്നുവെന്നുമാണ് അദ്ദേഹം അറിയിച്ചത്.
-
main stories2 days agoസാങ്കേതിക പ്രതിഭകളെ സര്‍ക്കാര്‍ കൈവിടില്ല: കുഞ്ഞാലിക്കുട്ടി
-
india2 days agoവിദ്യാഭ്യാസത്തിലും വര്‍ഗീയ വിഷം കലര്‍ത്താന്‍ സുവേന്ദു; ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 1000 സ്കൂളുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപനം
-
Video Stories2 days agoആര്.എസ്.എസിന്റെ അന്താരാഷ്ട്ര മുഖം മിനുക്കല്‍
-
main stories1 day agoടി-20യില്‍ 350 നോട്ട് ഔട്ട്!; വമ്പൻ നേട്ടത്തിനരികെ മലയാളി താരം സഞ്ജു സാംസൺ
-
main stories1 day agoസൂര്യവംശിക്ക് കടുത്ത വെല്ലുവിളി: ലോക റെക്കോർഡ് തിരുത്തിക്കുറിച്ച് മറ്റൊരു രാജസ്ഥാൻ താരം കൂടി!
-
main stories1 day agoഎംബാപ്പെയുടെ പെനാൽറ്റി കിക്കിൽ റഫറിമാർക്ക് പിഴച്ചോ? റയൽ ബെറ്റിസിനോട് തോറ്റ് റയൽ മാഡ്രിഡ്
-
crime24 hours agoതറവാട് വീടിനുവേണ്ടി ക്രൂരത; ഇളയ സഹോദരനെ തല്ലിക്കൊന്ന് ജ്യേഷ്ഠനും കുടുംബവും
-
News23 hours agoഇന്ത്യക്ക് അഫ്ഗാൻ പേടി; ഭയം കൊണ്ടാണ് കരുത്തുറ്റ ടീമിനെ തിരഞ്ഞെടുത്തത്’: അഫ്ഗാനിസ്ഥാൻ പരമ്പരയിൽ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ നായകൻ

