കോഴിക്കോട്: കേന്ദ്ര സര്‍ക്കാരി ന്റെ മുത്തലാഖ് നിരോധന നിയമത്തിന് ബദല്‍ നിര്‍ദേശിച്ച് മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സമര്‍പ്പിക്കുന്ന ബദലും അപ്രായോഗികമാണെന്ന് വനിതാ ലീഗ്. ബോര്‍ഡിന്റെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാനാവാത്തതിനെ തുടര്‍ന്ന് ദേശീയ ജന. സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദാണ് കത്തയച്ചത്. ബില്ലിലെ അപകടങ്ങ ള്‍ വ്യക്തമാക്കി രാജ്യസഭാംഗങ്ങ ള്‍ക്ക് വനിതാലീഗ് കത്തയച്ചിരുന്നു. ബദല്‍ നിര്‍ദേശങ്ങളിലും ഒട്ടേറെ അപാകതകളുണ്ട്. തലാഖും മുത്തലാഖും ഒരു പോലെ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഒറ്റയിരുപ്പിലെ മുത്തലാഖ് കോടതി തന്നെ നിരോധിച്ചതും അക്കാര്യത്തില്‍ പൊതുവെ എതിര്‍പ്പില്ലാത്തതുമാണ്. എന്നാല്‍, ത്വലാഖ് നിരോധിക്കുന്നതും ഒന്നിച്ചു പോവാനാവാത്ത കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നതുമായ നിര്‍ദേശങ്ങളെ എതിര്‍ക്കണം. പുരുഷനെയും സ്ത്രീയെയും ദോഷകരമായി ബാധിക്കുന്ന ബില്ലിനെ യാഥാര്‍ത്ഥ്യത്തോടെ സമീപിക്കണമെന്നും വനിതാ ലീഗ് ആവശ്യപ്പെട്ടു.