Connect with us

News

ചികിത്സാപിഴവിൽ കൈ നഷ്ടമായ വിനോദിനി വീണ്ടും സ്കൂളിലേക്ക്‌; 21 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും നൽകാൻ ഹൈക്കോടതി ഉത്തരവ്

മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ തുടർപഠനത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് പ്രധാനാധ്യാപിക പി.വി. അനിത പറഞ്ഞു.

Published

on

പാലക്കാട്: ചികിത്സാപിഴവിനെ തുടർന്ന് വലതുകൈ നഷ്ടമായ ഒൻപതു വയസ്സുകാരി വിനോദിനി അഞ്ചര മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്കൂളിലെത്തി. അമ്മയുടെ കൈപിടിച്ച് സ്കൂളിലെത്തിയ വിനോദിനിയെ കൂട്ടുകാർ സന്തോഷത്തോടെ സ്വീകരിച്ചു. കൂട്ടുകാരായ ശിവാനിയും റിജുഷ്യയും ഉൾപ്പെടെ നിരവധി വിദ്യാർഥികൾ അവളെ കണ്ടതുമുതൽ അരികിലേക്ക് ഓടിയെത്തി. പിന്നീട് കൂട്ടുകാരുടെ കൈപിടിച്ചുകൊണ്ട് വിനോദിനി ക്ലാസ് മുറിയിലേക്ക് പ്രവേശിച്ചു.

2025 സെപ്റ്റംബർ 24-ന് വീട്ടുമുറ്റത്ത് വീണതിനെ തുടർന്ന് പരിക്കേറ്റ വിനോദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലെ പിഴവിനെ തുടർന്ന് ഒഴിവുപാറ എ.എൽ.പി. സ്കൂൾ വിദ്യാർഥിനിയായ വിനോദിനിയുടെ വലതുകൈ കൈമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നു. തുടർന്ന് ചികിത്സയും കൃത്രിമക്കൈ ഘടിപ്പിച്ചതിന് ശേഷമുള്ള പരിശീലനവും കാരണം വിനോദിനിക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല.

തിങ്കളാഴ്ച വീണ്ടും സ്കൂളിലെത്തിയ വിനോദിനിയെ സ്വീകരിക്കാൻ ജനപ്രതിനിധികളും അധ്യാപകരും നാട്ടുകാരും സ്കൂളിലെത്തി. കെ. ബാബു എം.എൽ.എ. വിനോദിനിയെ കുഞ്ഞുഷാളിട്ട് ആദരിച്ചു. അമ്മ പ്രസീതയും അമ്മൂമ്മ ഓമനയും വിനോദിനിക്കൊപ്പമുണ്ടായിരുന്നു.

മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ തുടർപഠനത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് പ്രധാനാധ്യാപിക പി.വി. അനിത പറഞ്ഞു. വിനോദിനി അധികം സംസാരിക്കാത്ത കുട്ടിയാണെങ്കിലും പഠനത്തിലും മറ്റ് കാര്യങ്ങളിലും മിടുക്കിയാണെന്ന് ക്ലാസ് അധ്യാപകൻ സുമേഷ് പറഞ്ഞു. ഇടത് കൈകൊണ്ട് എഴുതാൻ ശീലമുള്ളതിനാൽ പഠനത്തിൽ വലിയ ബുദ്ധിമുട്ടുകളില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ മാനേജർ ആർ. സരോജിനി, പി.ടി.എ. പ്രസിഡന്റ് നന്ദിനി എന്നിവരും പിന്തുണ അറിയിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമദാസ്, പഞ്ചായത്തംഗം രജിത പ്രകാശ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഇതിനിടെ, പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ നഷ്ടമായ വിനോദിനിക്ക് 21 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസവും തുടർചികിത്സയും നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമെൻ സെനും ജസ്റ്റിസ് വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. കുട്ടിക്ക് കൈ നഷ്ടമായത് ഭാവിയിൽ തൊഴിൽ ലഭിക്കാനുള്ള സാധ്യതകളെ ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.

തൃശ്ശൂർ സ്വദേശി പി.ഡി. ജോസഫ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. സർക്കാർ ആശുപത്രിയിലെ ചികിത്സാപിഴവിന്റെ ഇരയാണ് കുട്ടിയെന്ന് കോടതി വിലയിരുത്തി.

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ ഒരാളെ തിരിച്ചെടുക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടെങ്കിലും അതിനെതിരെ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഉത്തരവാദികളായ ജീവനക്കാരെതിരെ വിജിലൻസ് ഡയറക്ടർ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. കൂടാതെ കുട്ടികളുടെ ഒടിവുകൾക്ക് ചികിത്സ നൽകുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഇല്ലെങ്കിൽ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.

വിനോദിനി കഴിഞ്ഞ ഒക്ടോബറിൽ കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ടൂറിസ്റ്റ് ബസുകൾക്ക്  കളർ അനുവദിക്കും; സിനിമാ താരങ്ങളുടെ കട്ടൗട്ടുകൾക്ക് വിലക്ക്, കളർ ഇല്ലാത്തതിനാൽ ഓട്ടം കുറയുന്നെന്ന് ബസ് ഉടമകൾ

മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾ വിവിധ നിറങ്ങളിലുള്ളതിനാൽ കേരളത്തിലെ ടൂർ സർവീസുകൾ അവർക്കാണ് കൂടുതൽ ലഭിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

Published

on

By

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിൽ വെള്ളനിറം മാത്രമല്ല, മറ്റു നിറങ്ങളും അനുവദിക്കാമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ശുപാർശയായി. എന്നാൽ ബസുകളിൽ സിനിമാ താരങ്ങളുടെ വലിയ കട്ടൗട്ടുകൾ സ്ഥാപിക്കുന്നത് അനുവദിക്കില്ലെന്നുമാണ് തീരുമാനം.

2022ൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം മാത്രമാകണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഈ തീരുമാനം സർവീസിനെ ബാധിക്കുന്നുവെന്ന് ബസ് ഉടമകൾ യോഗത്തിൽ പരാതിപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾ വിവിധ നിറങ്ങളിലുള്ളതിനാൽ കേരളത്തിലെ ടൂർ സർവീസുകൾ അവർക്കാണ് കൂടുതൽ ലഭിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

ഇതിനുപുറമെ ‘റെന്റ് എ ബൈക്ക്’ സേവനം ആരംഭിക്കാൻ നിരവധി അപേക്ഷകൾ ലഭിച്ചതായും യോഗത്തിൽ അറിയിച്ചു. ഈ മേഖലയിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തി പെർമിറ്റ് നൽകാൻ തീരുമാനിച്ചു.

വാഹനങ്ങളുടെ നിറവുമായി ബന്ധപ്പെട്ട ശുപാർശ സർക്കാരിന് റിപ്പോർട്ട് ചെയ്യാനാണ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനം.

Continue Reading

News

‘മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെ അംഗീകരിക്കില്ല’

മുജ്തബ ഖാംനഈയെ ലക്ഷ്യം വെക്കുന്നതിനെതിരെ ചൈന

Published

on

ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഈ നിയമിതനായതിന് പിന്നാലെ, ഇറാനെതിരെയുള്ള വിദേശ ഇടപെടലുകളെയും ഭീഷണികളെയും ശക്തമായി എതിര്‍ത്ത് ചൈന. ഇറാന്റെ പരമാധികാരവും സുരക്ഷയും പ്രാദേശിക സമഗ്രതയും എല്ലാ രാജ്യങ്ങളും മാനിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ വ്യക്തമാക്കി.

മുജ്തബ ഖാംനഈയുടെ സ്ഥാനാരോഹണം ഇറാന്റെ ആഭ്യന്തര വിഷയമാണെന്നും അത് അവരുടെ ഭരണഘടനാപരമായ പ്രക്രിയയിലൂടെയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മുജ്തബ ഖാംനഈയെ ലക്ഷ്യം വെച്ചുള്ള ഏതൊരു നീക്കത്തെയും ചൈന എതിര്‍ക്കുമെന്ന് വക്താവ് വ്യക്തമാക്കി.

പുതിയ നേതാവിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം അധികകാലം വാഴില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ പുതിയ നേതാക്കളെ ലക്ഷ്യം വെക്കുമെന്ന് ഇസ്രാഈലും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചൈനയ്ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും മുജ്തബ ഖാംനഈക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

News

‘ഇത് രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധം; ഇറാനികള്‍ അവരുടെ മണ്ണ് സംരക്ഷിക്കാന്‍ പൂര്‍ണമായും തയ്യാറാണ്’

യുഎസിനെതിരെ കടുത്ത വിമര്‍ശനവുമായി ഇറാന്‍

Published

on

തെഹ്റാന്‍: ഇറാന്റെ എണ്ണ, പ്രകൃതിവാതക സ്രോതസ്സുകള്‍ കൈക്കലാക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുകയുമാണ് യുഎസിന്റെ ലക്ഷ്യമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മൈല്‍ ബഖായി. ഇത് ഇറാന്‍ ആഗ്രഹിച്ചു തുടങ്ങിയ യുദ്ധമല്ലെന്നും മറിച്ച് രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അനിവാര്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍ നയതന്ത്ര ചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ യുഎസ് യുദ്ധം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഇസ്മൈല്‍ ബഖായി പറഞ്ഞു. പരമാധികാരം ലംഘിക്കാനും മാനവികതയെ ദുര്‍ബലപ്പെടുത്താനുമാണ് യുഎസിന്റെ നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ട്രംപിന്റെ താല്‍പ്പര്യത്തെ അദ്ദേഹം പരിഹസിച്ചു. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് ഇവിടുത്തെ ജനങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യുദ്ധം തുടങ്ങിയ ശേഷം ഇറാനില്‍ ഇതുവരെ 1,255 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ സഹ മന്ത്രി അലി ജഫാരിയന്‍ അറിയിച്ചു. ഇതില്‍ 200 ഓളം സ്ത്രീകളും എട്ട് മാസം പ്രായമുള്ള കുഞ്ഞ് മുതല്‍ 88 വയസുകാരന്‍ വരെയുള്ള സാധാരണക്കാരും ഉള്‍പ്പെടുന്നു. 11 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊത്തം പരിക്കേറ്റവരുടെ എണ്ണം 12,000 കടന്നു.

Continue Reading

Trending