Connect with us

kerala

വാളയാര്‍ കുട്ടികളുടെ അമ്മയുടെ പരാതിയില്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

പാലക്കാട് മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്

Published

on

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ അഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പാലക്കാട് മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ അമ്മ കോടതിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേദിവസം ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി.

സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. എസ്‌സി എസ്ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎം എന്ന പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത് സങ്കടങ്ങള്‍ മാത്രം -അയിഷ പോറ്റി

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു.

Published

on

തിരുവനന്തപുരം: സിപിഎം എന്ന പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത് സങ്കടങ്ങള്‍ മാത്രമെന്ന് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ അയിഷ പോറ്റി.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന അയിഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്. ഒന്നും ചെയ്യാനാകാതെ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ലെന്നും. ഓടി നടന്നു ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെയെന്നുമായിരുന്നു മുന്‍ നിലപാട്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് അയിഷ പോറ്റി കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പ് കൈമാറിയത്. പാര്‍ട്ടിയുടെ അഭിമാനമായി തുടരുന്നതില്‍ അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുന്‍ഷി പറഞ്ഞു.

 

Continue Reading

kerala

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ അയിഷ പോറ്റി കോണ്‍ഗ്രസില്‍

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മെമ്പര്‍ഷിപ്പ് കൈമാറി

Published

on

തിരുവനന്തപുരം: കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസില്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മെമ്പര്‍ഷിപ്പ് കൈമാറി.
പാര്‍ട്ടിയുടെ അഭിമാനമായി തുടരുന്നതില്‍ അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുന്‍ഷി പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്. ഒന്നും ചെയ്യാനാകാതെ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ലെന്നും. ഓടി നടന്നു ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെയെന്നുമായിരുന്നു മുന്‍ നിലപാട്.

 

Continue Reading

india

സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകൂ, എന്തിനാണ് അവയെ കടിക്കാന്‍ വിടുന്നത്? – നായസ്‌നേഹികളോട് സുപ്രീംകോടതി

ഒമ്പത് വയസ്സുകാരിയെപോലും തെരുവുനായ് ആക്രമിക്കുമ്പോള്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി ചോദിച്ചു.

Published

on

ന്യൂഡല്‍ഹി: തെരുവ് നായ് വിഷയത്തിലെ കേസുകളില്‍ നടക്കുന്ന വാദത്തിനിടെ നായ് സ്‌നേഹികള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഒമ്പത് വയസ്സുകാരിയെപോലും തെരുവുനായ് ആക്രമിക്കുമ്പോള്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി ചോദിച്ചു. നായകള്‍ക്ക് ഭക്ഷണം നല്‍കുന്ന സംഘടനയാണോ ഉത്തരവാദയെന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്കുനേരെ ഞങ്ങള്‍ കണ്ണടക്കണമെന്നാണോ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിച്ചു. നായ കടച്ചാലും അതു മൂലം മരിച്ചാലും അവര്‍ ഉത്തരവാദികളായിരിക്കണം. അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകുക, അവിടെ സൂക്ഷിക്കുക. എന്തിനാണ് അവയെ ചുറ്റിനടന്ന് കടിക്കാന്‍ വിടുന്നതെന്നും കോടതി ചോദിച്ചു.

എ.ബി.സി നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി പറഞ്ഞു. പിന്നാലെ എല്ലാ സംസ്ഥാന സര്‍ക്കാറുകളെയും രൂക്ഷമായി വിമര്‍ശിച്ചു. നായകളുടെ കടിയേറ്റ് മരിച്ച പുരുഷനും സ്ത്രീക്കും കുട്ടിക്കും നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാറുകള്‍ക്ക് കനത്ത നഷ്ടപരിഹാരം ചുമത്തുമെന്നും സുപ്രീംകോടതി പറഞ്ഞു.

തെരുവുനായ വിഷയത്തില്‍ യാഥാര്‍ഥ്യം മനസ്സിലാക്കി സംസാരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നായസ്‌നേഹികളോട് നിര്‍ദേശിച്ചിരുന്നു.

 

Continue Reading

Trending