Connect with us

Health

നമുക്ക് സ്വപ്‌നം കാണാം: വന്ധ്യതയില്ലാത്ത ലോകം- ഡോ. അശ്വതികുമാരന്‍

വന്ധ്യത ഒരു ശാപമായി കരുതിയ കാലത്ത് നിന്ന് വന്ധ്യത ഒരു പ്രശ്‌നമേയല്ല എന്ന് കരുതാനാകുന്ന ലോകത്തിലേക്കുള്ള മാറ്റമാണ് ഐ വി എഫ്. ലോകമാകമാനം 15%ത്തോളം ദമ്പതികള്‍ കുഞ്ഞുങ്ങളില്ലാത്തവരായി തുടരുന്നു എന്നാണ് പൊതുവായ കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ നാലില്‍ ഒരു ദമ്പതിയും കുഞ്ഞുങ്ങള്‍ ജനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.

Published

on

ഡോ. അശ്വതികുമാരന്‍
ഹെഡ് & സീനിയര്‍ കണ്‍സല്‍ട്ടന്റ്
റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം
ആസ്റ്റര്‍ മിറക്കിള്‍ ഫെര്‍ട്ടിലിറ്റി & IVF സെന്റര്‍
ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ & ആസ്റ്റര്‍ വയനാട്‌

വന്ധ്യത ഒരു ശാപമായി കരുതിയ കാലത്ത് നിന്ന് വന്ധ്യത ഒരു പ്രശ്‌നമേയല്ല എന്ന് കരുതാനാകുന്ന ലോകത്തിലേക്കുള്ള മാറ്റമാണ് ഐ വി എഫ്. ലോകമാകമാനം 15%ത്തോളം ദമ്പതികള്‍ കുഞ്ഞുങ്ങളില്ലാത്തവരായി തുടരുന്നു എന്നാണ് പൊതുവായ കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ നാലില്‍ ഒരു ദമ്പതിയും കുഞ്ഞുങ്ങള്‍ ജനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിന് ക്രമാനുഗതമായ മാറ്റം ആവശ്യമാണ്. ഇത്തരം ഒരു അവസ്ഥാവിശേഷത്തെ മുന്‍നിര്‍ത്തിയാണ് ജൂലൈ മാസം 25ാം തിയ്യതി ലോക ഐ വി എഫ് ദിനമായി ആചരിക്കുന്നത്. വന്ധ്യത എന്നത് വലിയ രോഗമല്ല എന്ന തിരിച്ചറിവുണ്ടാക്കുകയും, വന്ധ്യതയെക്കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുകയും, ഫലപ്രദമായ ചികിത്സാ രീതി എല്ലാവരിലേക്കും എത്തിക്കുകയുമെല്ലാം ഈ ദിനാചരണത്തിന്റെ പൊതുവായ ലക്ഷ്യങ്ങളാണ്.

ഐ വി എഫിന്റെ വളര്‍ച്ച

ഇന്ന് ലോകമാകമാനം അംഗീകരിക്കുന്ന ചികിത്സാ രീതിയായി ഐ വി എഫ് വളര്‍ന്നെങ്കിലും ഈ ചികിത്സാരീതിയുടെ തുടക്കവും ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയും വിചാരിക്കുന്നത് പോലെ എളുപ്പമായിരുന്നില്ല. 1950കളുടെ തുടക്കത്തിലാണ് ബ്രിട്ടീഷുകാരനായ റോബര്‍ട്ട് ജി എഡ്വേര്‍ഡ് ഐ വി എഫ് എന്ന ചികിത്സാ രീതി യാഥാര്‍ത്ഥ്യമാകുന്നതിന്റെ പ്രാരംഭ പഠനങ്ങള്‍ ആരംഭിച്ചത്. കുട്ടികളില്ലാത്ത ദമ്പതികളുടെ അണ്ഡവും ഭ്രൂണവും പരീക്ഷണശാലയില്‍ വെച്ച് സംയോജിപ്പിച്ച ശേഷം മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിച്ച് വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

എന്നാല്‍ ഈ രീതിയെ അംഗീകരിക്കുവാന്‍ ആ കാലത്തെ മതപുരോഹിത മേധാവിത്വവും യഥാര്‍സ്ഥിതിക സമൂഹവും തയ്യാറായിരുന്നില്ല. എങ്കിലും പിന്മാറാതെ പതിറ്റാണ്ടുകളോളം ഇദ്ദേഹം ഈ ലക്ഷ്യത്തിനായുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ 1977 ല്‍ ലസ്സി ബ്രൗണ്‍, ഭര്‍ത്താവ് ജോണ്‍ എന്നിവര്‍ ഈ പരീക്ഷണത്തിന് തയ്യാറാവുകയായിരുന്നു. 1978 ജൂലൈ 25ാം തിയ്യതി രാത്രി 11.47ന് ഐ വി
എഫ് ലൂടെയുള്ള ലോകത്തെ ആദ്യ കുഞ്ഞ് ലൂയിസ് ബ്രൗണ്‍ പിറന്നുവീണു. പിന്നീടുള്ളത് ചരിത്രമാണ്.

ഈ ചരിത്രത്തിന് ഒരു വേദനിപ്പിക്കുന്ന ഇന്ത്യന്‍ അനുബന്ധം കൂടിയുണ്ട്. ലൂയിസ് ബ്രൗണ്‍ പിറന്ന് വെറും 67 ദിവസം കഴിഞ്ഞപ്പോള്‍ കല്‍ക്കത്തയില്‍ 1978 ഒക്ടോബര്‍ മൂന്നിന് കല്‍ക്കത്തയില്‍ ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും ടെസ്റ്റിയൂബ് ശിശുവായ ‘ദുര്‍ഗ’ പിറന്നു. പിന്നീട് കനുപ്രിയ അഗര്‍വാള്‍ എന്നറിയപ്പെട്ടു. ഡോ. സുഭാഷ് മുഖര്‍ജി എന്ന പ്രഗത്ഭനായ ഭിഷഗ്വരനായിരുന്നു ഈ നേട്ടത്തിന് പിറകില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ഇദ്ദേഹം അംഗീകരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല തട്ടിപ്പുകാരനായി മുദ്രകുത്തപ്പെടുകയും ക്രൂരമായി വേട്ടയാടപ്പെടുകയും ചെയ്തു. ഒടുവില്‍ മനസ്സ് തകര്‍ന്ന് സ്വയം ജീവിതം അവസാനിപ്പിക്കേണ്ടി വന്നു അദ്ദേഹത്തിന്. ഡോ. സുഭാഷ് മുഖര്‍ജി ഐ വി എഫ് വിജയകരമായി യാഥാര്‍ത്ഥ്യമാക്കിയതിന് ശേഷം എട്ട് വര്‍ഷം കഴിഞ്ഞാണ് ഇന്ത്യയില്‍ അടുത്ത ഐ വി എഫ് നടന്നത്. ആ ബഹുമുഖ പ്രതിഭയെ നമ്മുടെ പൊതുസമൂഹം അംഗീകരിക്കാന്‍ വീണ്ടും നീണ്ട 28 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.

വന്ധ്യതയുടെ കാരണങ്ങള്‍

നിരവധി കാരണങ്ങള്‍ വന്ധ്യതയ്ക്ക് ഇടയാക്കുന്നുണ്ട്. അതുപോലെ തന്നെ പൊതുവെ കൂടുതല്‍ പേരും ധരിച്ച് വെച്ചിരിക്കുന്നത് പോലെ വന്ധ്യതയ്ക്കിടയാക്കുന്നത് സ്ത്രീയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മാത്രവുമല്ല. സ്ത്രീയിലും പുരുഷനിലും വിവിധങ്ങളായ കാരണങ്ങള്‍ മൂലം വന്ധ്യത സംഭവിക്കാം.

സ്ത്രീകളില്‍ അണ്ഡോത്പാദനത്തിലെ തകരാറുകള്‍, അണ്ഡവാഹിനി കുഴലിലെ പ്രശ്‌നങ്ങള്‍, ഫൈബ്രോയിഡുകള്‍, എന്‍ഡോമെട്രിയോസിസ്, ഗര്‍ഭപാത്രത്തിലെ തകരാറുകള്‍, നേരത്തെ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ പലകാരണങ്ങളും വന്ധ്യതയ്ക്കിടയാക്കിയേക്കാം.

പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണത്തിലുണ്ടാകുന്ന കുറവ്, ബീജമില്ലാതാകുന്ന അവസ്ഥ, ബീജത്തിന്റെ ചലനശേഷിക്കുറവ്, ബീജത്തിന്റെ ആകൃതിയിലെ വ്യതിയാനം, ശുക്ലത്തിലെ തകരാറുകള്‍, ഉദ്ദാരണ സംബന്ധമായ ബുദ്ധിമുട്ടുകള്‍ മുതലായ കാരണങ്ങളും വന്ധ്യതയിലേക്ക് നയിക്കാം.

വിവാഹം കഴിഞ്ഞ് ദീര്‍ഘകാലമായി കുട്ടികളുണ്ടാകുന്നില്ല എങ്കില്‍ ഐ വി എഫ് മാത്രമാണ് പ്രതിവിധി എന്ന ധാരണയ്ക്കും മാറ്റം വരുത്തേണ്ടിയിരിക്കുന്നു. നിലവില്‍ വന്ധ്യത സംബന്ധമായ ബുദ്ധിമുട്ടുകളുമായി ചികിത്സ തേടിയെത്തുകയും ചികിത്സാനന്തരം ഗര്‍ഭിണികളാവുകയും ചെയ്ത 150ല്‍ പരം പേരെ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഞാന്‍ പരിചരിക്കുന്നുണ്ട്. ഇതില്‍ ഇരുപതോളം പേര്‍ക്ക് മാത്രമാണ് ഐ വി എഫ് ആവശ്യമായി വന്നത് ബാക്കിവരുന്ന എല്ലാവരിലും അവരിലെ വന്ധ്യതയുടെ കാരണങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കിയതിന് ശേഷം സ്വാഭാവികമായി ഗര്‍ഭധാരണം നടന്നവരാണ്.

ഐ വി എഫ്: ശ്രദ്ധിക്കേണ്ട
കാര്യങ്ങള്‍

സ്വാഭാവികമായ രീതിയില്‍ സാധ്യതയില്ല എന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ ഉറപ്പ് പറയുകയും ഐ വി എഫ് നിര്‍ദ്ദേശിക്കുകയും വേണം. ഇതിന് ഐ വി എഫില്‍ വിദഗ്ദ്ധപരിചയമുള്ള ഡോക്ടറുടെ അരികില്‍ തന്നെ ചികിത്സ നേടുന്നതാണ് ഉത്തമം.ഐ വി എഫ് ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന ഡോക്ടറുടെയും സെന്ററിന്റെയും പരിചയ സമ്പത്തും അവിടത്തെ ചികിത്സയുടെ വിജയ ശതമാനവും കൃത്യമായി അന്വേഷിച്ച് മനസ്സിലാക്കണം. കാരണം ചികിത്സയില്‍ പിഴവ് സംഭവിക്കുന്നതിനനുസരിച്ച് ചെലവ് വര്‍ദ്ധിച്ച് വരും.

വന്ധ്യതയുടെ കാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കുവാനും ചികിത്സിക്കുവാനും ദമ്പതികള്‍ ഒരുമിച്ച് തന്നെ ഡോക്ടറെ സന്ദര്‍ശിക്കാന്‍ വരണം. പലപ്പോഴും ആര്‍ത്തവത്തിലെ ക്രമരാഹിത്യം മാത്രമാണ് വന്ധ്യതയ്ക്കുള്ള തടസ്സം എന്ന് കരുതി സ്തീകള്‍ മാത്രം വരാറുണ്ട്. അത് പലപ്പോഴും ശരിയായിരിക്കണമെന്നില്ല.

ചികിത്സയോടൊപ്പം തന്നെ ചികിത്സ തേടുന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരമപ്രധാനമാണ്. കുടുംബത്തിന്റെ പൂര്‍ണ്ണമായ പിന്തുണയും പങ്കാളികളുടെ പൂര്‍ണ്ണമായ സഹകരണവും കൂടി ഉറപ്പ് വരുത്തിയാല്‍ വന്ധ്യത എന്ന അവസ്ഥയെ അതിജീവിച്ച് കുട്ടികള്‍ ഉണ്ടാകുന്ന ജീവിതത്തിലേക്ക് നിങ്ങള്‍ക്കും കൈപിടിച്ച് കയറാനാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേര്‍

രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചിക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകിച്ചു. നിലവില്‍ 1321 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറുമാസത്തിനിടെ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 14 ദിവസത്തിനിടെ 77പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7മരണം സ്ഥിരീകരിച്ചു.

മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. രണ്ടാഴ്ചക്കിടെ 320 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 705 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. 6 പേര്‍ മരിച്ചു. മഴക്കാല പൂര്‍വ ശുചീകരണമടക്കം പാളിയതാണ് ഡെങ്കിപ്പനി പടരാന്‍ പ്രധാന കാരണം.

 

Continue Reading

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Health

ടൈപ്പ് വണ്‍ പ്രമേഹംരോഗം; പതിനേഴുകാരിക്ക് ദാരുണാന്ത്യം

വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്.

Published

on

കോഴിക്കോട് നാദാപുരത്ത് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴുകാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്. ഇന്‍സുലിന്‍ കിട്ടാതെയായിട്ടുണ്ടോ എന്നത് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. ടൈപ്പ് വണ്‍, ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്.

കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . ആഗ്നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ ഉല്‍പാദിപിക്കപ്പെടുന്ന കോശങ്ങള്‍ ചില കാരണങ്ങളാല്‍ നശിക്കപ്പെടുകയും തത്ഫലമായി ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതുകൊണ്ട് തന്നെ ഇന്‍സുലിന്‍ കുത്തി വെപ്പുകള്‍ ദിവസവും ഇവര്‍ക്ക് അത്യന്താപേക്ഷിതമാണ് .

ഒരു വയസ്സു മുതല്‍ കൗമാരപ്രായം അവസാനിക്കുന്നതിനു മുന്‍പാണ് ഇതു സാധാരണ പിടിപെടുന്നത്. മൊത്തം പ്രമേഹ രോഗികളില്‍ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികള്‍. ഇന്‍സുലിന്‍ കുത്തി വെപ്പില്ലാതെ ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ സാധ്യമല്ല.

 

 

 

 

 

 

 

 

 

Continue Reading

Trending