Monday, September 24, 2018
Tags School students

Tag: School students

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഗുളിക കഴിച്ച് ഒരു കുട്ടി മരിച്ചു: 160 വിദ്യാര്‍ത്ഥികള്‍ ആസ്പത്രിയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധികൃതര്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ച ഒരു വിദ്യാര്‍ത്ഥി മരിച്ചു. 160 വിദ്യാര്‍ത്ഥികളെ ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നില്‍നിന്നുള്ള വിഷബാധയാണ് വിദ്യാര്‍ത്ഥിയുടെ മരണ കാരണമെന്നാണ്...

ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഈ ക്ലാസുകളിലെ കുട്ടികളുടെ പഠനഭാരം കുറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സി.ബി.സി.ഇ സ്‌കൂളുകളില്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍...

വിദ്യാര്‍ത്ഥികളോട് അവധിക്കാലം സ്വച്ഛ് ഭാരതില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി:വിദ്യാര്‍ത്ഥികള്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായ ഇന്റേണ്‍ഷിപ്പുകളില്‍ അവധിക്കാലത്ത് പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്റേണ്‍ഷിപ്പുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രതിമാസ പരിപാടിയായ മന്‍...

കുട്ടികളുടെ ജാതിമത കണക്ക്: സഭയെ തെറ്റിദ്ധരിപ്പിച്ചു, വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അധ്യയനവര്‍ഷം 1,24,147 കുട്ടികള്‍ ജാതി-മതം രേഖപ്പെടുത്താ പ്രവേശനം നേടിയിട്ടുണ്ടെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫാണ് അവകാശലംഘനത്തിന്...

സര്‍ക്കാര്‍ കണക്ക് തെറ്റ്: ജാതിയും മതവും ഉപേക്ഷിച്ചത് രണ്ടായിരത്തോളം പേര്‍ മാത്രം

  സ്‌കൂള്‍ പ്രവേശന സമയത്ത് മതം ചേര്‍ക്കാത്ത കുട്ടികളുടെ പുതിയ കണക്കുകള്‍ പുറത്ത്. സര്‍ക്കാര്‍ സഭയെ ധരിപ്പിച്ച കണക്കുകള്‍ തെറ്റാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇതില്‍ ജാതിയും മതവും വേണ്ടെന്ന് വെച്ചവര്‍ 2984 പേര്‍ മാത്രം....

സംസ്ഥാനത്ത് 5723 അണ്‍ ഇക്കണോമിക് സ്‌കൂളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 5723 അണ്‍ ഇക്കണോമിക് സ്‌കൂളുകളുണ്ടെന്ന് റിപ്പോര്‍ട്ട്. 2016-17 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്ക് പുറത്തുവിട്ടത്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 142 സ്‌കൂളുകള്‍കൂടി അണ്‍ ഇക്കണോമിക് പട്ടികയില്‍ എത്തി. ഒരു...

അടൂരില്‍ മിനിലോറി സ്‌കൂട്ടറിലിടിച്ച് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചു

  അടൂര്‍: മിനിലോറി സ്‌കൂട്ടറിലിടിച്ച് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഞാറാഴ്ച അര്‍ധരാത്രി തേനീച്ചപ്പെട്ടിയുമായി തൊടുപുഴയിലേക്കു പോയ മിനി ലോറിയും വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. അടൂര്‍ വടക്കടത്തുകാവില്‍ എം.സി റോഡിലാണ്...

കോഴിക്കോട് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; എട്ട് പേര്‍ക്ക് ഗുരുതരം

കോഴിക്കോട് പുതിയാപ്പ ബീച്ചിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. പയ്യന്നൂരില്‍ നിന്ന് വിനോദയാത്രക്കെത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീട്ടുവളപ്പിലേക്ക് ഇടിച്ചു...

കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ പരിസ്ഥിതിക്ക് ഭീഷണി; വിദ്യാര്‍ത്ഥികള്‍ കോടതിയില്‍

  പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ പരിസ്ഥിതിക്കും ഭീഷണിയാകുന്നു. തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ മൂലമുണ്ടാകുന്ന പൊതുനഷ്ടം ഇല്ലാതാക്കാന്‍ കുട്ടികള്‍ പൊതുതാല്‍പര്യ ഹരജി നല്‍കി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുകളില്‍ പെട്ട് കെട്ടി ക്കിടക്കുന്ന...

MOST POPULAR

-New Ads-