main stories
ഹോളി ആഘോഷം; യുപിയില്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിക്കെട്ടി മുസ്ലിം പള്ളികള്‍
പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നതിനും ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുമാണ് മുന്‍കരുതല്‍ നടപടികളെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു.
ലഖ്നൗ: ഹോളി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ 48 മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിക്കെട്ടി. ഹോളി ആഘോഷങ്ങളുടെ ഭാഗമായി പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നതിനും ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുമാണ് മുന്‍കരുതല്‍ നടപടികളെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. പ്രദേശത്തെ മതനേതാക്കളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കും ശേഷമാണ് ടാര്‍പോളിനുകള്‍ ഉപയോഗിച്ച് മൂടിക്കെട്ടാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഷാജഹാന്‍പൂര്‍ ജില്ലയില്‍ ‘ജൂട്ടാ മാര്‍ ഹോളി’ എന്ന പേരില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഘോഷയാത്ര നടത്താറുണ്ട്. പ്രദേശത്തെ ഏറ്റവും വ്യത്യസ്തമായ ഹോളി പാരമ്പര്യങ്ങളിലൊന്നാണ് ഇത്. ഏകദേശം 10 കിലോമീറ്റര്‍ നീളുന്ന ഘോഷയാത്രയില്‍ ആളുകള്‍ ചെരുപ്പുകള്‍ ഉപയോഗിച്ചുള്ള ‘ജൂട്ടാ മാര്‍ ഹോളി’ കളിയില്‍ ഏര്‍പ്പെടും.
ഇത്തരം ആഘോഷങ്ങള്‍ക്കിടയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ പള്ളികള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടികെട്ടിയത്. പള്ളികളില്‍ നിറങ്ങള്‍ പുരളുന്നത് തടയാനും ഇതുവഴി സാധിക്കും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 13 സര്‍ക്കിള്‍ ഓഫീസേഴ്സ്, 310 സബ് ഇന്‍സ്പെക്ടേഴ്സ്, 1200 കോണ്‍സ്റ്റബിള്‍, 500 ഹോം ഗാര്‍ഡുകളെയടക്കം മേഖലയില്‍ വിന്യസിക്കുമെന്ന് എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു. ഹോളിയുമായി ബന്ധപ്പെട്ട് ജാഥ നടക്കുന്ന എട്ട് കിലോമീറ്ററോളം ദൂരം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടിട്ടുണ്ട്. ആഘോഷത്തിനിടെ അനിഷ്ടകരമായ വല്ല സംഭവവും നടക്കുകയാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
‘അവിടെ ഇനി സ്വര്‍ണം വല്ലതും അവശേഷിക്കുന്നുണ്ടോ?’; ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
നേരത്തെയും സുപ്രീം കോടതി സ്വര്‍ണക്കൊള്ളയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്വര്‍ണമെന്തെങ്കിലും ഇനി അവശേഷിക്കുന്നുണ്ടോ എന്ന രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. തനിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്ന് പങ്കജ് ഭണ്ഡാരി സുപ്രീം കോടതിയെ അറിയിച്ചു. അപ്പീല്‍ പരിഗണിക്കുന്നത് മാര്‍ച്ച് ഒന്‍പതിലേക്ക് മാറ്റി. നേരത്തെയും സുപ്രീം കോടതി സ്വര്‍ണക്കൊള്ളയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ എന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്.
kerala
സര്‍ക്കാരിന് തിരിച്ചടി; സര്‍ക്കാര്‍ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങള്‍ അയക്കുന്നത് വിലക്കി ഹൈക്കോടതി
ഇനി ഒരു സന്ദേശവും അയക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഡി.എ കുടിശ്ശിക സന്ദേശ വിവാദത്തില്‍ സര്‍ക്കാരിന് തിരിച്ചടി. കൂടുതല്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത് കോടതി വിലക്കി. ഗുരുതരമായ ആരോപണം എന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമെന്നും കോടതി വിമര്‍ശിച്ചു. ഇനി ഒരു സന്ദേശവും അയക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുന്‍കാല ഉത്തരവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു.
സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സംഭവത്തില്‍ വിശദീകരണം തേടി. എങ്ങനെ വിവരങ്ങള്‍ കിട്ടി എന്ന് കോടതി ചോദിച്ചു. ഇനി സന്ദേശങ്ങള്‍ അയക്കില്ല എന്ന് ഉറപ്പ് തരണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ദുരുപയോഗിക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാരുടെ നമ്പറിലേക്ക് സന്ദേശമെത്തിയത്.
kerala
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി; ജനകീയ ധനസമാഹരണം വിജയിപ്പിക്കുക -സാദിഖലി തങ്ങള്‍
വിശുദ്ധ റമസാനില്‍ 15 ദിവസത്തേക്കാണ് ഫോര്‍ വയനാട് ആപ്പ് വീണ്ടും ധനസമാഹരണത്തിനായി തുറക്കുന്നത്.
കോഴിക്കോട്: മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 10 വരെ പ്രഖ്യാപിച്ച ജനകീയ ധനസമാഹരണം വിജയിപ്പിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
വിശുദ്ധ റമസാനില്‍ 15 ദിവസത്തേക്കാണ് ഫോര്‍ വയനാട് ആപ്പ് വീണ്ടും ധനസമാഹരണത്തിനായി തുറക്കുന്നത്. പുനരധിവാസത്തിന് വേണ്ടി ഇതുവരെ സമാഹരിച്ചതും ചെലവഴിച്ചതുമായ മുഴുവന്‍ കണക്കുകളും ആപ്പ് വഴി ആര്‍ക്കും പരിശോധിക്കാവുന്നതാണ്. 105 വീടുകളാണ് മുസ്ലിംലീഗ് മേപ്പാ
ടി പഞ്ചായത്തിലെ തൃക്കെപ്പറ്റ വെള്ളിത്തോട് പ്രദേശത്ത് നിര്‍മിച്ച് നല്‍കുന്നത്. ഇതില്‍ 51 വീടുകളുടെ താക്കോല്‍ കൈമാറ്റം 28ന് വൈകുന്നേരം 4 മണിക്ക് പ്രൊജക്ട് സൈറ്റില്‍ നടക്കും.
മെയ് 30നകം ബാക്കി വീടുകളുടെ നിര്‍മാണം ഭംഗിയായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഈ ആവശ്യത്തിലേക്ക് കൂടുതല്‍ തുക അനിവാര്യമായി വന്നിരിക്കുകയാണ്. വിശുദ്ധ റമസാനിലെ പുണ്യദിനങ്ങളില്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ബാധിതരെ ഒരിക്കല്‍ക്കൂടി ചേര്‍ത്തു പിടിക്കാന്‍ സുമനസ്സുകള്‍ രംഗത്ത് വരണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
