Football
പെരുന്നാൾ സമ്മാനമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം
പെരുന്നാൾ സമ്മാനമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം
പെരുന്നാള്‍ രാവില്‍ പയ്യനാട്ടെ മൈതാനത്ത് കേരള നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി. ഷൂട്ടൗട്ട് വിധിയെഴുതിയ പോരാട്ടത്തില്‍ സന്തോഷ് ട്രോഫിയില്‍ ഏഴാം കിരീടം ചൂടി കേരളം. ചരിത്രത്തിന്റെ കരുത്തില്‍ സന്തോഷ് ട്രോഫി കിരീടം മോഹിച്ചെത്തിയ ബംഗാള്‍ പടക്ക് കേരളത്തില്‍ നിന്നും കണ്ണീര്‍മടക്കം. ത്രില്ലര്‍ കഥകള്‍ പോലെ ഉദ്യോഗജനകമായ 90 മിനുറ്റ് പിന്നിട്ട ഫൈനല്‍ പോരാട്ടത്തില്‍ ഗോളില്ല. അധികസമയത്ത് ബംഗാളിന് ലീഡ്. അവസാനത്തില്‍ കേരളം തിരികെ വരുന്നു. പിന്നെ ഷൂട്ടൗട്ട്. കേരളത്തിന്റെ അഞ്ച് കിക്കുകളും വലയിലായപ്പോള്‍ ബംഗാളിന് ഒന്ന് പിഴച്ചു. അത് കേരളത്തിന്റെ കിരീടമായി.
സെമിഫൈനലില്‍ കര്‍ണാടകക്കെതിരെ കളിച്ച അതേ ടീമിനെയാണ് ഫൈനലിലും ബംഗാളിനെ നേരിടാന്‍ ബിനോ ജോര്‍ജ്ജ് സജ്ജമാക്കിയത്. പ്രതിരോധത്തില്‍ ഒരാളെ കൂടി അധികം നിയമിച്ചാണ് ബംഗാള്‍ പട ഇറങ്ങിയത്. അഞ്ചു പേരടങ്ങുന്ന പ്രതിരോധ ഭടന്മാര്ക്കാണ് കേരളത്തെ തടുക്കാനുള്ള ചുമതല നല്‍കിയത്. ബാസുദേബ് മന്തിയെ മാറ്റി പ്രതിരോധത്തില്‍ നബി ഹുസൈന് ഖാനെയാണ് കോച്ച് രഞ്ജന്‍ ഭട്ടാചാര്യ ആദ്യ ഇലവനില്‍ പരീക്ഷിച്ചത്.
കേരളത്തിന്റെ ടച്ചോടെയാണ് കളി ആരംഭിച്ചത്. ഫൈനലിന്റെ ഗൗരവം ഉള്‍കൊണ്ട് പതിയെ തന്നെയാണ് ഇരുടീമുകളും തുടങ്ങിയത്. ആദ്യമിനുറ്റില്‍ തന്നെ ബംഗാള്‍ സ്റ്റാര്‍ സ്ട്രൈക്കര്് ഫര്‍ദീന്‍ അലി മൊല്ലയുടെ മുന്നേറ്റമാണ് കണ്ടത്. ആക്രമണ ശൈലിയില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാകാത്ത കേരള സംഘം വൈകാതെ തന്നെ കരുത്ത് പുറത്തെടുത്തു. വലതുവിംഗിലൂടെ ബംഗാള്‍ പോസ്റ്റ് ലക്ഷ്യമാക്കി ആക്രമണം തുടങ്ങി. ക്യാപ്റ്റന്‍ ജിജോയുടെ മികച്ച പാസ് സഹീഫിന് ഓടിയെടുക്കാനായില്ല. 5ാം മിനുറ്റില്‍ ഗ്യാലറിയെ മുഴുവന്‍ നിശബ്ദമാക്കിയൊരു ബംഗാള്‍ ഹെഡ് കേരള പോസ്റ്റിന് ചാരി പുറത്തേക്ക.് നബി ഹുസൈന് ഖാനാണ് മികച്ചൊരു ഗോള്‍ ശ്രമം നടത്തിയത്. അടുത്ത നിമിഷം തന്നെ കേരളത്തിന്റെ പ്രത്യാക്രമണമാണ് കണ്ടത്. ഷിഖിലും അര്ജുന് ജയരാജും നടത്തിയ മുന്നേറ്റം ഒടുവില്‍ സോയല്‍ ജോഷിയുടെ കാലില്‍. ലോംഗ് റേഞ്ചിന് ശ്രമിച്ചെങ്കിലും ദുര്‍ബലമായിരുന്നു. രണ്ടാം പകുതിയില്‍ കേരളം നന്നായി കളിച്ചു. പക്ഷേ ഗോള്‍ മാത്രം അകന്നു. കളി അധികസമയത്തേക്ക് പോയപ്പോള്‍ ഗ്യാലറിയില്‍ വീണ്ടും ആവേശം. പക്ഷേ ഗോളടിച്ചത് ബംഗാള്‍. അതോടെ ഗ്യാലറി നിശബ്ദം. ലോംഗ് വിസില്‍ കാത്ത് ബംഗാള്‍ തട്ടിമുട്ടി കളിക്കവെ കേരളം തിരിച്ചടിച്ചു. പിന്നെ ഷൂട്ടൗട്ട്. അഞ്ച് പേര്‍ക്കും പിഴച്ചില്ല. കിരീടം. ചരിത്രം.
Football
10 മിനിറ്റിനുള്ളില്‍ മെസ്സിയുടെ കൊല്‍ക്കത്ത പരിപാടിയില്‍ അരാജകത്വം; രോഷാകുലരായ ആരാധകര്‍ കുപ്പികള്‍ എറിഞ്ഞു
കൊല്‍ക്കത്തയില്‍ ലയണല്‍ മെസ്സിയെ കാണാന്‍ 5000 രൂപയും അതില്‍ കൂടുതലും നല്കിയ ആരാധകര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന നിമിഷം വിവേകാനന്ദ യുവഭാരതി സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ അരാജകത്വത്തിലേക്ക് ഇറങ്ങി. തങ്ങളുടെ ഫുട്ബോള്‍ ആരാധനാപാത്രത്തെ കാണാന്‍ മാസങ്ങളോളം കാത്തിരുന്ന ഫാന്‍സ് മൈതാനത്തെ അര്‍ജന്റീന ഐക്കണിന്റെ രൂപം ഗണ്യമായി വെട്ടിക്കുറച്ചപ്പോള്‍ നിരാശരായി. തിരക്കിനും ആശയക്കുഴപ്പത്തിനും ഇടയില്‍ സ്ഥിതിഗതികള്‍ പരന്നു.
സ്റ്റേഡിയത്തില്‍ മെസ്സിയുടെ ആസൂത്രിത ലാപ്പ് ഒരിക്കലും ശരിയായി യാഥാര്‍ത്ഥ്യമായില്ല. അദ്ദേഹം മൈതാനത്തിറങ്ങിയപ്പോള്‍, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും അവരുടെ കുടുംബാംഗങ്ങളും പാപ്പരാസികളുടെ സാന്നിധ്യവും അദ്ദേഹത്തെ ഉടന്‍ വളഞ്ഞു. മെസ്സിക്ക് ചുറ്റുമുള്ള തിരക്ക് വളരെ തീവ്രമായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ സുരക്ഷാ ടീം ലാപ്പ് പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. വിശാലമായ ജനക്കൂട്ടവുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയം ഗണ്യമായി പരിമിതപ്പെടുത്തി. സൂപ്പര്‍താരം അധികനേരം നില്‍ക്കില്ലെന്ന വാര്‍ത്ത പരന്നതോടെ സ്റ്റാന്‍ഡില്‍ അശാന്തി പടര്‍ന്നു.
10 മിനിറ്റിനുള്ളില്‍ മെസ്സി മൈതാനം വിട്ടതോടെ പിരിമുറുക്കം ഉയര്‍ന്നു. ഇത് കാണികളുടെ ഒരു വിഭാഗത്തില്‍ രോഷത്തിന് കാരണമായി. അതിരാവിലെ തന്നെ സ്റ്റേഡിയത്തില്‍ എത്തിയിരുന്ന ആരാധകര്‍, ആസൂത്രണത്തെയും പ്രവേശന ക്രമീകരണങ്ങളെയും ചോദ്യം ചെയ്തു. പ്രത്യേകിച്ചും അവിസ്മരണീയമായ അനുഭവം പ്രതീക്ഷിച്ച് പ്രീമിയം വിലകള്‍ നല്കിയ ശേഷം. കുപ്പികള്‍ വലിച്ചെറിയുകയും ഹോര്‍ഡിംഗുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വേദിക്കുള്ളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ടി വരികയും ചെയ്തു.
മെസ്സിയുടെ ഹ്രസ്വമായ രൂപം അശാന്തിയുടെ ഫ്ലാഷ് പോയിന്റായി മാറി. മറ്റ് വിവിഐപികള്‍ക്കൊപ്പം കനത്ത സുരക്ഷയില്‍ അകമ്പടിയായി, ലോകകപ്പ് ജേതാവ് സ്റ്റേഡിയത്തില്‍ നിന്ന് പുറത്തിറങ്ങി. ആയിരക്കണക്കിന് അനുയായികളെ അമ്പരപ്പിക്കുകയും നിരാശരാക്കുകയും ചെയ്തു.
Football
ആവേശത്തേരില്‍ ഇതിഹാസം ഇന്ത്യയില്‍
മൂന്ന് ദിവസത്തെ പര്യടനത്തിന്റെ ആദ്യ നാള് കൊല്ക്ക ത്തയിലും ഹൈദരാബാദിലുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു.
കൊല്‍ക്കത്ത ഇന്ത്യന്‍ ഫുട്ബോള്‍ ആവേശത്തിലേക്ക് ഇതിഹാസ താരം ലിയോ മെസി പറന്നിറങ്ങി. മൂന്ന് ദിവസത്തെ പര്യടനത്തിന്റെ ആദ്യ നാള് കൊല്ക്ക ത്തയിലും ഹൈദരാബാദിലുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. രാവിലെ സാള്‍ട്ട്ലെക്ക് സ്റ്റേഡിയത്തിലെ പരിപാടി സുരക്ഷാ പ്രശ്നനങ്ങളില്‍ അലങ്കോലമായി. ഇതിഹാസത്തെ നേരില്‍ കാണാന്‍ വിലക്ക് ടിക്കറ്റ് വാങ്ങി സാള്‍ട്ട്ലെക്കില്‍ രാവിലെ തന്നെ തടിച്ചുകൂടിയത് 80,000 ത്തോളം ഫാന്‍സ്. അത്രത്തോളം ആരാധകര്‍ പുറത്തും. എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍ പാളിയപ്പോള്‍ സംഘാടകര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. വി.വി.ഐ.പികള്‍ മെസിക്ക് ചുറ്റും നിറഞ്ഞതായിരുന്നു പ്രശ്നമായത്. വലിയപരിപാടികള്‍ നടത്തി മുന്‍ പരിചയമില്ലാത്ത മുഖ്യ സംഘാടകന്‍ വലിയ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഒന്നും ചെയ്യാനായില്ല. സാള്‍ട്ട്ലെക്കില്‍ മെസി 30 മിനുട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ സംഘാടകര്‍ക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തി ജനമിറങ്ങി. മെസി പോയതും അ വര് മൈതാനത്തേക്കിറങ്ങി പവിലിയന് തല്ലി തകര്‍ത്തു. ഒടുവില്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. മുഖ്യസംഘാടകരെ അറസ്റ്റ് ചെയ്ത പൊലിസ് ടിക്കറ്റ് നിരക്ക് റിഫണ്ട് ചെയ്യാനും നിര്‍ദ്ദേശിച്ചതായി കൊല്‍ക്കത്ത ഡി.ജിപി രാജീവ് കുമാര്‍ അറിയിച്ചു. രണ്ട് മണിക്കൂറോളം മെസി സാള്‍ട്ട്ലെക്കിലുണ്ടാവുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചത്. പുലര്‍ച്ചെ ദുബൈയില്‍ നിന്നും കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ മെസി സ്വന്തം കുറ്റന്‍ പ്രതിമ വെര്‍ച്വലായി അനാഛാദനം ചെയ്താണ് മഹാനഗരത്തിലെ പരിപാടികള്‍ക്ക് തുടക്കമിട്ടത്. സഹതാരങ്ങളും പ്രിയമിത്രങ്ങളുമായ റോഡ്രിഗോ ഡി പോള്‍, ലുയിസ് സുവാരസ് എന്നിവരും ഇതിഹാസത്തിനൊപ്പമുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നും ഉച്ചതിരിഞ്ഞ് അദ്ദേഹം ഹൈദരാബാദിലേക്ക് പോയി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ലോക്സഭയി ലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം പങ്കെടുത്ത സൂപ്പര്‍ താരം ഇന്ന് മുംബൈയിലുണ്ട്. കൊല്‍ക്കത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ വന്‍ സുരക്ഷയാണ്. നാളെ ഡല്‍ഹിയിലെത്തി മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. അതിന് ശേഷം അദ്ദേഹം മടങ്ങും.
Football
സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു
തൃശൂര്‍ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്
തൃശൂര്‍: പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു. ഇന്ന് രാത്രി 7:30ന് തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കേണ്ട തൃശൂര്‍ മാജിക് എഫ്സി – മലപ്പുറം എഫ്സി മത്സരം മാറ്റിവയ്ക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
മത്സരത്തില്‍ പങ്കാളികളാവരുതെന്ന് ടീമുകള്‍ക്ക് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കത്ത് നല്കി. തദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞ് മറ്റൊരു ദിവസം മത്സരം സംഘടിപ്പിക്കണമെന്നും നിര്‍ദേശം. തദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടി കൂടി ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.
തുടര്‍ന്നാണ് മത്സരം മാറ്റിവെക്കാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചത്. നിര്‍ദേശം മറികടന്ന് മത്സരം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘാടകരായ സൂപ്പര്‍ ലീഗ് കേരള, തൃശൂര്‍ മാജിക് എഫ്സി, മലപ്പുറം എഫ് സി ടീമുകള്‍ക്ക് പൊലീസ് കത്തു നല്‍കിയിട്ടുണ്ട്.
അതേസമയം പത്താം തീയതി നടക്കാനിരുന്ന കാലിക്കറ്റ് എഫ്സി കണ്ണൂര്‍ വാരിയേഴ്സ് രണ്ടാം സെമി മത്സരവും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
kerala21 hours agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
