Connect with us

india

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 30,757 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Published

on

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം കുറയുന്നു. പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗമുക്തി നിരക്ക് ഉയരുകയും ചെയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 30,757 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,32,918 ആയി. പുതിയ 492 മരണം കൂടി കൊവിഡിനെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 5,10,905 ആയി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

“ഇതൊരു ഇസ്ലാമിക രാജ്യമാണോ? ഒരാൾ ജോലിക്ക് അപേക്ഷിക്കുമ്പോഴോ നിയമന ഉത്തരവ് വാങ്ങുമ്പോഴോ ഐഡന്റിറ്റി പരിശോധിക്കുന്നത് സ്വാഭാവികമാണ്. വിമാനത്താവളങ്ങളിലും വോട്ട് ചെയ്യുമ്പോഴും മുഖം കാണിക്കേണ്ടി വരാറില്ലേ?”

Published

on

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സർക്കാർ ചടങ്ങിനിടെ മുസ്ലിം വനിതാ ഡോക്ടറുടെ നിഖാബ് (മുഖാവരണം) വലിച്ചുതാഴ്ത്തിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മുഖ്യമന്ത്രിയുടെ നടപടിയെ ന്യായീകരിച്ച മന്ത്രി, ഇതിൽ യാതൊരു തെറ്റുമില്ലെന്നും സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ആരോപിച്ചു.
“ഇതൊരു ഇസ്ലാമിക രാജ്യമാണോ? ഒരാൾ ജോലിക്ക് അപേക്ഷിക്കുമ്പോഴോ നിയമന ഉത്തരവ് വാങ്ങുമ്പോഴോ ഐഡന്റിറ്റി പരിശോധിക്കുന്നത് സ്വാഭാവികമാണ്. വിമാനത്താവളങ്ങളിലും വോട്ട് ചെയ്യുമ്പോഴും മുഖം കാണിക്കേണ്ടി വരാറില്ലേ?” ഗിരിരാജ് സിങ് ചോദിച്ചു. നിതീഷ് കുമാർ ആ യുവതിയുടെ രക്ഷിതാവിന്റെ സ്ഥാനത്തുനിന്നാണ് പ്രവർത്തിച്ചതെന്നും സിങ് അവകാശപ്പെട്ടു.
ഡിസംബർ 15-ന് പട്‌നയിൽ നടന്ന ആയുഷ് ഡോക്ടർമാരുടെ നിയമന ഉത്തരവ് വിതരണ ചടങ്ങിനിടെയാണ് വിവാദ സംഭവം. സർട്ടിഫിക്കറ്റ് വാങ്ങാൻ വേദിയിലെത്തിയ ഡോക്ടർ നുസ്രത്ത് പർവീണിന്റെ നിഖാബ് നിതീഷ് കുമാർ അപ്രതീക്ഷിതമായി വലിച്ചുതാഴ്ത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. മുഖ്യമന്ത്രിയുടെ അതിക്രമത്തിൽ മാനസികമായി തകർന്നതിനാൽ യുവതി ജോലി ഉപേക്ഷിക്കുകയാണെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി.
നിതീഷ് കുമാറിൻ്റെ നടപടി സ്ത്രീവിരുദ്ധമാണെന്നും ഒരു മുഖ്യമന്ത്രിയുടെ പദവിക്ക് നിരക്കാത്തതാണെന്നും ആരോപിച്ച് ആർജെഡി, കോൺഗ്രസ് തുടങ്ങിയ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. നിതീഷ് കുമാർ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുൻ നടി സൈറ വസീം, എഴുത്തുകാരൻ സഞ്ജയ് ഝാ, ശിവസേന വക്താവ് പ്രിയങ്ക ചതുർവേദി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി തുടങ്ങിയവരും മുഖ്യമന്ത്രിയുടെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
എൻഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാക്കളും മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തുണ്ട്. ഇതൊരു വാത്സല്യപൂർവ്വമായ പെരുമാറ്റം മാത്രമാണെന്നാണ് അവരുടെ വാദം. വിവാദം കൊഴുക്കുമ്പോഴും മുഖ്യമന്ത്രി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Continue Reading

india

ട്രെയിൻ യാത്രയിൽ ലഗേജ് നിയന്ത്രണം കടുപ്പിക്കുന്നു; ക്ലാസ് അടിസ്ഥാനത്തിൽ ഭാരം നിശ്ചയിച്ച് റെയിൽവേ

ഓരോ ടിക്കറ്റിനും അനുവദനീയമായ ലഗേജിന്റെ തൂക്കം സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ അറിയിച്ചു.

Published

on

ന്യൂഡൽഹി: ട്രെയിൻ യാത്രയിൽ കൈയ്യിൽ കൊണ്ടുപോകാവുന്ന ലഗേജിന് നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഓരോ ടിക്കറ്റിനും അനുവദനീയമായ ലഗേജിന്റെ തൂക്കം സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ അറിയിച്ചു. നിശ്ചിത പരിധിയിലധികം ലഗേജ് കൊണ്ടുപോകുന്നവർക്ക് അധിക നിരക്ക് നൽകേണ്ടിവരും.

സ്‌കാനറുകളും തൂക്കം പരിശോധിക്കുന്ന സംവിധാനങ്ങളും ഒരുക്കിയ ശേഷമായിരിക്കും പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. നിലവിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും തൂക്കം പരിശോധിക്കാതെ യാത്രക്കാർ ലഗേജ് കൊണ്ടുപോകുന്ന സാഹചര്യമുണ്ടെന്ന് റെയിൽവേ വ്യക്തമാക്കി.

ക്ലാസ് അടിസ്ഥാനത്തിൽ അനുവദനീയമായ ലഗേജ് തൂക്കം ഇങ്ങനെ:

എസി ഫസ്റ്റ് ക്ലാസ്: 70 കിലോ സൗജന്യം; പണമടച്ച് പരമാവധി 150 കിലോ വരെ

സെക്കന്റ് എസി: 50 കിലോ സൗജന്യം; പണമടച്ച് 100 കിലോ വരെ

തേർഡ് എസി: 40 കിലോ

സ്ലീപ്പർ ക്ലാസ്: 40 കിലോ സൗജന്യം; പണമടച്ച് 80 കിലോ വരെ

ജനറൽ കോച്ച്: 35 കിലോ സൗജന്യം; പണമടച്ച് 70 കിലോ വരെ

വാണിജ്യ ആവശ്യത്തിനുള്ള വസ്തുക്കൾ യാത്രാകോച്ചുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും റെയിൽവേ അറിയിച്ചു. ലഗേജുകളുടെ വലിപ്പത്തിനും നിയന്ത്രണമുണ്ട്. പരമാവധി ഒരു മീറ്റർ നീളം, 60 സെന്റിമീറ്റർ വീതി, 25 സെന്റിമീറ്റർ ഉയരം എന്നിവയാണ് അനുവദനീയം. ഇതിൽ കൂടുതലുള്ള ലഗേജുകൾ പാഴ്‌സൽ വാഗണുകളിൽ മാത്രമേ കയറ്റാൻ അനുവദിക്കൂ.

Continue Reading

india

കരൂർ ദുരന്തത്തിന് ശേഷം വിജയമംഗലയിൽ ടിവികെ റാലി; ഉപാധികളോടെ പൊലീസ് അനുമതി

ഉപാധികളോടെയാണ് പരിപാടിക്ക് പൊലീസ് അനുമതി നൽകിയത്. വിജയമംഗലം അമ്മൻ കോവിലിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ ഭൂമിയിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

Published

on

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ഈറോഡ് ജില്ലയിലെ വിജയമംഗലയിൽ റാലിയുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. ഉപാധികളോടെയാണ് പരിപാടിക്ക് പൊലീസ് അനുമതി നൽകിയത്. വിജയമംഗലം അമ്മൻ കോവിലിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ ഭൂമിയിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ വിജയ് പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.

വിജയമംഗലം ടോൾ പ്ലാസയ്ക്ക് സമീപം ഒരുക്കിയ വേദിയിൽ 25,000ലധികം പേർ തടിച്ചുകൂടിയിട്ടുണ്ട്. വൈകിട്ട് 6.30ന് ടിവികെയുടെ യോഗം ഓൺലൈനായും നടക്കും. അതേസമയം വിജയിന്റെ അവസാന ചിത്രമായ ‘ജന നായകൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ടീസർ ഇന്ന് പുറത്തിറങ്ങും. ജനുവരി 9നാണ് ചിത്രത്തിന്റെ റിലീസ്.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ് റോഡ് ഷോ നടത്താൻ ടിവികെ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും, വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതോടെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ റാലിക്ക് കർശന ഉപാധികളോടെ അനുമതി ലഭിച്ചത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയമംഗലത്തിലെ റാലിക്ക് പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുന്നത്.

Continue Reading

Trending