india
കശ്മീര്‍ ജാമിഅ മസ്ജിദില്‍ റമദാനിലെ അവസാന ജുമുഅ വിലക്കി അധികൃതര്‍
പള്ളി ഭാരവാഹികള്‍ ഇതിനെതിരെ ശക്തമായി എതിര്‍പ്പ് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
ചരിത്രപ്രസിദ്ധമായ ശ്രീനഗര്‍ ജാമിഅ മസ്ജിദില്‍ അവസാന വെള്ളിയാഴ്ച ആകുമായിരുന്ന ജുമുഅക്ക് വിലക്കേര്‍പ്പെടുത്തി ഭരണകൂടം. ഇന്ന് രാവിലെ പള്ളിയില്‍ എത്തിയ ജില്ലാ ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരുമാണ് ജുമുഅ വിലക്കിക്കൊണ്ട് ഉത്തരവിട്ടത്. ഉത്തരവിന് പിന്നാലെ പള്ളിയുടെ ഗേറ്റുകള്‍ അടച്ചിടാന്‍ ആവശ്യപ്പെടുകയായിരുന്നു.
പള്ളി ഭാരവാഹികള്‍ ഇതിനെതിരെ ശക്തമായി എതിര്‍പ്പ് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ജമ്മു കാശ്മീറിന്റെ പല ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് ശ്രീനഗറിലെ ജാമിഅ മസ്ജിദില്‍ റമദാനിലെ അവസാന ജുമുഅ കൂടാന്‍ വേണ്ടി എത്താറുള്ളത്.
india
‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പരിഷ്‍കരിക്കുന്നതിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നതെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ സാമ്പത്തിക രംഗത്ത് മോദിയുടെ അറിവിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഡൽഹി ഐ.ഐ.ടിയിൽ പ്രഫസറായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.
Modi has zero knowledge of Macro Economics and hence he neither can direct the Govt officers on policy nor understand economics to direct his Officers to prepare the necessary blueprint for action by bureaucrats. https://t.co/IX8uPCZ4hV
— Subramanian Swamy (@Swamy39) December 26, 2025
മാക്രോ ഇക്കണോമിക്സിനെ(സ്ഥൂല സാമ്പത്തിക ശാസ്ത്രം) കുറിച്ച് മോദിക്ക് ഒരു ചുക്കും അറിയില്ലെന്നാണ് എക്സ് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നയരൂപീകരണത്തിൽ നിർദേശം നൽകാൻ പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല, ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു.
മോദി സമ്പദ് വ്യവസ്ഥ പരിഷ്‍കരിക്കുന്നതിന് ഊന്നൽ നൽകിയിരിക്കുകയാണെന്ന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ എക്സ് പോസ്റ്റ്. ഈ മാസാദ്യം പ്രധാനമന്ത്രി തന്റെ ഭരണസഖ്യത്തിലെ നിയമസഭാംഗങ്ങളെ പാർലമെന്റ് ഹാളിൽ വിളിച്ചു കൂട്ടി സമഗ്ര സാമ്പത്തിക പരിഷ്‍കരണത്തിന് തയാറെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു.
india
സ്‌കൂളിൽ അതിക്രമിച്ച് കടന്ന് ക്രിസ്‌മസ് അലങ്കാരങ്ങൾ നശിപ്പിച്ചു; ആസ്സാമിൽ നാല് ബജ്‌രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ
ആസാമിൽ നൽബാരിയിലെ സെൻ്റ് മേരീസ് സ്കൂളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അതിക്രമിച്ച് കടന്ന് നശിപ്പിച്ചതിനാണ് വിഎച്ച്പി ജില്ലനേതാക്കളെ അടക്കം പോലിസ് അറസ്റ്റ് ചെയ്തത്. വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ, ജില്ലാ വൈസ് പ്രസിഡൻ്റ് മനാഷ് ജ്യോതി, അസി സെക്രട്ടറി ബിജു ദത്ത, ബജ്റംഗ്ദൾ കൺവീനർ നയൻ താലൂക്ദാർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയുടെതല്ലാത്ത ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്നായിരുന്നു സംഘപരിവാർ നേതാക്കളുടെ ഭീഷണി.
india
ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെ നരേന്ദ്രമോദിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം
ന്യൂഡൽഹി: ക്രൈസ്തവർക്ക് നേരയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അസമിലും ഇന്നലെ അക്രമമുണ്ടായി. മതപരിവർത്തന നിരോധന നിയമത്തിൻ്റെ മറവിൽ ,നിരപരാധികളായ ക്രിസ്ത്യാനികളെ വേട്ടയാടുകയാണെന്ന് മോദിക്ക് അയച്ച കത്തിൽ യുസിഎഫ് വ്യക്തമാക്കുന്നു.
കഴിഞ്ഞവർഷം 834 അതിക്രമങ്ങളാണ് നേരിട്ടത്. ഈവർഷം നവംബർവരെയുള്ള ആക്രമണങ്ങളുടെ എണ്ണം 706 ആയി.ഒഡീഷ,മധ്യപ്രദേശ്,യുപി,സൽഹി സംസ്ഥാനങ്ങളിലെ അക്രമണത്തിന് പിന്നാലെ ക്രിസ്മസ് ദിനമായ ഇന്നലെ വൈകുന്നേരമായിരുന്നു അസമിലെ അതിക്രമം. നൽബേരിയിൽ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളും,ക്രിസ്മസ് അലങ്കാരങ്ങൾ വിറ്റകടകളും ആക്രമിച്ചു. സംഭവത്തിൽ വിഎച്ച്പി ജില്ല സെക്രട്ടറിയും, ബജ്‌രംഗ് ദൾ കൺവിനറുമടക്കം നാല് പേർ അറസ്റ്റിലായി. ക്രിസ്മസ് ആഴ്ചയിൽ ആവർത്തിക്കുന്ന അതിക്രമങ്ങളിൽ ആശങ്കയിലാണ് മതനേതൃത്വവും പ്രതിപക്ഷവും
-
News7 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
kerala4 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
kerala1 day agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
-
News2 days ago‘ബാഹുബലി’ എൽ.വി.എം3 വീണ്ടും വിജയം; 6100 കിലോ ഭാരമുള്ള അമേരിക്കൻ ഉപഗ്രഹം ബഹിരാകാശത്ത്
-
Health1 day agoശൈത്യകാലത്ത് മുട്ടവില കുതിക്കുന്നു; രാജ്യത്തെ പല നഗരങ്ങളിലും ഒന്നിന് 8 രൂപയ്ക്ക് മുകളിൽ
-
india1 day agoവളര്‍ത്തുനായയുടെ ഗുരുതര രോഗത്തില്‍ മനംനൊന്ത് രണ്ട് സഹോദരിമാര്‍ ജീവനൊടുക്കി
