Connect with us

kerala

‘ആഗോള അയ്യപ്പ സംഗമത്തില്‍ ഭജന്‍ നടത്തിയിട്ടില്ല; തൃശൂരില്‍ മറ്റൊരു പരിപാടി നടത്തുകയായിരുന്നു’; നന്ദഗോവിന്ദം ഭജന്‍സ്

Published

on

ആഗോള അയ്യപ്പ സംഗമത്തില്‍ ഭജന്‍ നടത്തിയിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സ്. അന്നേദിവസം തൃശൂരില്‍ മറ്റൊരു പരിപാടി നടത്തുകയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലേക്ക് വിളിച്ചിരുന്നു. എന്നാല്‍, അന്നേദിവസം മറ്റൊരു പരിപാടി ഉള്ളതിനാല്‍ പോയില്ലെന്നുമാണ് വിശദീകരണം.

നടക്കാത്ത ഭജനയ്ക്ക് നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നാണ് ഒരു ബില്ലില്‍ പറയുന്നത്. അന്ന് വേദിയില്‍ ഭക്തി ഗാനസദസ് അവതരിപ്പിച്ചത് ഗായകന്‍ ഇഷാന്‍ ദേവും സംഘവുമായിരുന്നു. കൂടാതെ വിജയ് യേശുദാസ്, വീരമണി തുടങ്ങിയവരുടെ പാട്ട് പരിപാടിയുടെ ചെലവ് രേഖപ്പെടുത്തിയിട്ടും ഇല്ല.

പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്നത് വന്‍ തട്ടിപ്പും ക്രമക്കേടുമെന്നാണ് കണക്കുകള്‍. പരിപാടിയില്‍ അടിമുടി ധൂര്‍ത്തെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. വ്യാപക പൊരുത്തക്കേടുകള്‍ പുറത്തുവന്നതോടെ കണക്കുകളില്‍ വ്യക്തത തേടാന്‍ ദേവസ്വം ബോര്‍ഡ് അടിയന്തര യോഗം വിളിച്ചു. ചിലവ് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവനും പറഞ്ഞു. സര്‍ക്കാരിനെയും ദേവസ്വംമന്ത്രിയേയും വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിടപറയുന്നത് അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി; ആലിന്‍ ഷെറിന്‍ പ്രായം കുറഞ്ഞ അവയവദാതാവ്

കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് എംസി റോഡില്‍ ചങ്ങനാശ്ശേരി പള്ളം ബോര്‍മ കവലയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ആലിന് ഗുരുതര പരിക്കേറ്റത്.

Published

on

 

തിരുവനന്തപുരം: സ്വന്തം വേര്‍പാടിലും അഞ്ച് ജീവനുകള്‍ക്ക് വെളിച്ചമേകി പത്തു മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം വിടപറയുന്നു. റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളാണ് ഈ കുരുന്ന്.

കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് എംസി റോഡില്‍ ചങ്ങനാശ്ശേരി പള്ളം ബോര്‍മ കവലയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ആലിന് ഗുരുതര പരിക്കേറ്റത്. ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിശ്രമങ്ങളെ തോല്‍പ്പിച്ച് കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

തങ്ങളുടെ കുഞ്ഞ് ഇനി മടങ്ങിവരില്ലെന്ന വേദനയിലും മറ്റുള്ളവരിലൂടെ അവള്‍ ജീവിക്കട്ടെ എന്ന മാതാപിതാക്കളുടെ തീരുമാനത്തില്‍ സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോ വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. വൃക്കകള്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും കണ്ണുകള്‍ നേത്ര ബാങ്കിന് കൈമാറും.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ബെല്ലാരിയിലേക്ക്; ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ചു

സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

Published

on

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിക്കാനായി അഞ്ചംഗ എസ്‌ഐടി സംഘം ബെല്ലാരിയിലെത്തി. സാമ്പത്തിക ഇടപാടുകളിലെ കൂടുതല്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണിത്.

അതേസമയം സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദം ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് അംഗീകരിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഭണ്ഡാരിയുടെ വാദം കോടതി തള്ളി.

ശാസ്ത്രീയ പരിശോധനകള്‍ക്കായി സന്നിധാനത്ത് നിന്നുള്ള സാംപിള്‍ ശേഖരണം രണ്ടാം ദിവസവും തുടരുകയാണ്. എസ്.പി. ശശിധരന്റെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി വിഭാഗവും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

 

Continue Reading

kerala

‘സ്വന്തക്കാരായപ്പോള്‍ സ്നേഹം കൂടിയോ?’; പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി വൈകിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ വി.ഡി. സതീശന്‍

അതിജീവിതയുടെ വെളിപ്പെടുത്തലുകള്‍ വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

കോഴിക്കോട്: സി.പി.എം മുന്‍ എം.എല്‍.എയും സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതിജീവിതയുടെ വെളിപ്പെടുത്തലുകള്‍ വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

പരാതി ലഭിച്ച് 14 ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പ്രതിസ്ഥാനത്ത് ‘സ്വന്തക്കാര്‍’ ആയതുകൊണ്ടാണോ എന്നും സതീശന്‍ ചോദിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഭരണകൂടം, സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ ആരോപണം വരുമ്പോള്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് സതീശന്‍ വിമര്‍ശിച്ചു.

നവംബര്‍ 24-ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഡിസംബര്‍ 8 വരെ എഫ്.ഐ.ആര്‍ ഇടാന്‍ പോലീസ് തയ്യാറാകാത്തത് ഗുരുതരമായ വീഴ്ചയാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അതിജീവിതയെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം വെല്ലുവിളികള്‍ക്കിടയിലും പരാതിയുമായി മുന്നോട്ടുവന്ന അവരുടെ ധൈര്യം അഭിനന്ദനാര്‍ഹമാണെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നീതി ലഭിക്കാന്‍ വൈകുന്നുവെങ്കില്‍ സാധാരണക്കാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് എന്ത് നീതിയാണ് ലഭിക്കുകയെന്നും വി ഡി സതീശന്‍ ചോദിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ വീഴ്ചയ്ക്ക് മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

 

Continue Reading

Trending