Video Stories
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച് 40 പവന് സ്വര്‍ണവും പണവുമായി മുങ്ങി; രണ്ട് വര്‍ഷത്തിന് ശേഷം പ്രതി ബോംബെ എയര്‍പോര്‍ട്ടില്‍ പിടിയില്‍
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 40 പവൻ സ്വർണവും പണവും തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്ത പ്രതിയെ രണ്ട് വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. വിയ്യൂർ സ്വദേശിയായ ഹെൻറി ജോസഫിനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടി.
തൃശൂര്‍: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച് 40 പവന് സ്വര്‍ണവും ഒന്നരലക്ഷം രൂപയും കൈക്കലാക്കി നാടുവിട്ട പ്രതിയെ രണ്ട് വര്‍ഷത്തിന് ശേഷം ചെറുതുരുത്തി പൊലീസ് സംഘം ബോംബെ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. വിയ്യൂര്‍ പടുകാട് പുത്തന്‍ വീട്ടില്‍ ഹെന്റി ജോസഫ് (31) ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്കി ആലപ്പുഴ സ്വദേശിനിയായ അന്യ മതസ്ഥയായ യുവതിയെ ചെറുതുരുത്തിയില്‍ വാടകയ്ക്ക് താമസിപ്പിച്ച് പീഡിപ്പിക്കുകയും, പലതവണകളായി 40 പവന് സ്വര്‍ണവും ഒന്നരലക്ഷം രൂപയും കൈക്കലാക്കുകയും ചെയ്ത ശേഷം 2024ല്‍ നാടുവിടുകയുമായിരുന്നു പ്രതി.
ബോംബെ വഴി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതി ബോംബെ വഴി വിദേശത്തേക്ക് പോകുന്നുവെന്ന രഹസ്യവിവരം കുന്നംകുളം എ.സി.പി സി.ആര് സന്തോഷിന് ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി ആരംഭിച്ചത്. ചെറുതുരുത്തി സി.ഐയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ എ.ആര് നിഖില്‍, ജോളി സെബാസ്റ്റ്യന്‍, പൊലീസ് ഉദ്യോഗസ്ഥരായ വിനീത് മോന്, ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഏറെ സാഹസികമായി ബോംബെ എയര്‍പോര്‍ട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ ചെറുതുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
Video Stories
ഇന്ത്യയില്‍ കളിക്കാതിരിക്കാനുള്ള ബംഗ്ലാദേശിന്റെ അവസാന ശ്രമവും പാളി, ഗ്രൂപ്പ് മാറ്റണമെന്ന ആവശ്യം അയര്‍ലന്‍ഡ് തള്ളി
പ്രതികാര നടപടിയെന്നോണം ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു.
ഡബ്ലിന്‍: ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാതിരിക്കാനുള്ള ബംഗ്ലാദേശിന്റെ അവസാന ശ്രമവും പാളി. ഗ്രൂപ്പ് മാറ്റണമെന്ന ആവശ്യം അയര്‍ലന്‍ഡ് തള്ളി. സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകാവില്ലെന്നും അതിനാല്‍ തങ്ങളെ ഗ്രൂപ്പ് ബിയിലേക്ക് മാറ്റി അയര്‍ലന്‍ഡിനെ ഗ്രൂപ്പ് സിയിലേക്ക് മാറ്റണമെന്ന നിര്‍ദേശമാണ് ബംഗ്ലാദേശ് മുന്നോട്ടുവെച്ചത്. ഗ്രൂപ്പ് ബിയിലുള്ള അയര്‍ലന്‍ഡിന്റെ മുഴുവന്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്കും വേദിയാവുന്നത് ശ്രീലങ്കയാണ്.
ഗ്രൂപ്പിലോ മത്സരക്രമത്തിലോ മാറ്റമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി വ്യക്തമാക്കി. നിലവില്‍ ഗ്രൂപ്പ് ബിയിലുള്ള അയര്‍ലന്‍ഡിനൊപ്പം സിംബാബ്വെ, ശ്രീലങ്ക, ഓസ്ട്രേലിയ, ഒമാന്‍ ടീമുകളാണുള്ളത്. ഗ്രൂപ്പ് സിയിലുള്ള ബംഗ്ലാദേശിനൊപ്പം നേപ്പാള്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഇറ്റലി ടീമുകളുമാണുള്ളത്. കൊല്‍ക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശിന് ഗ്രൂപ്പ് മത്സരങ്ങള്‍ കളിക്കേണ്ടത്. ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അനുനയപ്പിക്കാനായി ഐസിസി പ്രതിനിധികളായ ഗൗരവ് സക്സേനയും ആന്‍ഡ്ര്യു എഫ്ഗ്രേവും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി നടത്തിയ അനുനയ ചര്‍ച്ചയിലായിരുന്നു ഗ്രൂപ്പ് മാറ്റമെന്ന നിര്‍ദേശം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവെച്ചത്. ഈ നിര്‍ദേശവും ഐസിസിയും അയര്‍ലന്‍ഡും തള്ളിയതോടെ ബംഗ്ലാദേശ് എന്ത് നിലപാടെടുക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ബംഗ്ലാദേശ് പേസറായ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയ ബിസിസിഐ നടപടിയെ തുടര്‍ന്ന് ഇന്ത്യ-ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. പ്രതികാര നടപടിയെന്നോണം ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. പിന്നാലെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചത്.
News
നെയ്യാറ്റിന്‍കരയിലെ നീന്തല്‍ പരിശീലന കുളത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
കാരക്കോണത്ത് ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നീന്തല്‍ കുളത്തില്‍ മുങ്ങി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാരക്കോണത്ത് ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
മലയിന്‍കാവ് സ്വദേശി ഷാജിയുടെ മകന് നിയാസാണ് മരണപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിയാസ്, ഇന്ന് രാവിലെ അനുജനും സുഹൃത്തിനുമൊപ്പം നീന്താനായി കുളത്തിലേക്ക് പോയതായിരുന്നു.
കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നീന്തല്‍ പരിശീലന കുളത്തിലാണ് അപകടം നടന്നത്. മൂന്ന് മാസം മുന്‍പാണ് ഈ കുളം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കുളത്തില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Video Stories
നാഗ്പൂർ കോർപറേഷനിൽ മുസ്ലിം ലീഗിന് നാല് സീറ്റ്
മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് അസ്ലം ഖാൻ മുല്ല, മുജ്തബ അൻസാരി, രേഖ വിശ്വസ് പാട്ടിൽ, സായ്മ നാസ് ഖുറൈഷി എന്നിവരാണ് ഉജ്ജ്വല വിജയം നേടിയത്.
നാഗ്പൂർ കോർപറേഷനിൽ മുസ്ലിം ലീഗിന് നാല് സീറ്റ്. മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് അസ്ലം ഖാൻ മുല്ല, മുജ്തബ അൻസാരി, രേഖ വിശ്വസ് പാട്ടിൽ, സായ്മ നാസ് ഖുറൈഷി എന്നിവരാണ് ഉജ്ജ്വല വിജയം നേടിയത്. മുസ്ലിം, ദളിത്, സിഖ് സമൂഹങ്ങൾക്ക് നിർണായക സ്വാധീനമുള്ള പ്രഭാഗ് 6 ൽ നിന്ന് കോണി ചിഹ്നത്തിൽ മത്സരിച്ച നാലു സ്ഥാനാർഥികളും വിജയിച്ചു കയറിയത് ചരിത്ര നേട്ടമാണ്.
ബിജെപി, കോൺഗ്രസ്, ബി എസ് പി,NCP, MIM തുടങ്ങി പ്രധാന പാർട്ടികളോട് ശക്തമായ പോരാട്ടം നടത്തിയാണ് തനിച്ചു മത്സരിച്ച മുസ്ലിം ലീഗ് വിജയക്കൊടി പാറിച്ചത്.അറുപതിമുവ്വായിരം വോട്ടുകൾ ഉള്ള പ്രഭാഗ് 6 വാർഡിൽ നിന്നാണ് അസ്ലം ഖാൻ മുല്ല വിജയിച്ചത്
അമരവതി, മുമ്പ്ര, മുംബൈ എന്നിവിടങ്ങളിലും മികച്ച വോട്ട് നേടാൻ പാർട്ടി സ്ഥാനാർതികൾക്കു കഴിഞ്ഞു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സികെ ശാക്കിർ,
മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ജനറൽ സെക്രട്ടറി സി എച് അബ്ദുറഹ്മാൻ എന്നിവർ നാഗ്പൂരിൽ ക്യാമ്പ് ചെയ്തു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. മുസ്ലിം ലീഗ് ദേശീയ അസി:സെക്രട്ടറി അഡ്വ:വി കെ ഫൈസൽ ബാബു, എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹ്മദ് സാജു എന്നിവരും മഹാരാഷ്ട്രയിൽ പ്രചാരണത്തിനു എത്തിയിരുന്നു.
മുസ്ലിം ലീഗ് ദേശീയ സംസ്ഥാന നേതാക്കൾ വിജയികളെ അഭിനന്ദിച്ചു. മഹാരാഷ്ട്ര തെരെഞ്ഞെടുപ്പിലെ പ്രമുഖ പാർട്ടികളുടെ വെല്ലുവിളികൾ അതിജീവിച്ചു നാഗ്പൂരിൽ മുസ്ലിം ലീഗ് നേടിയ വിജയം ആവേശം നൽകുന്നതാണെന്നും, ഉത്തരേന്ത്യയിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡന്റ് പ്രൊഫ:ഖാദർ മൊയ്ദീൻ, ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ പറഞ്ഞു.
-
News1 day agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News1 day agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News1 day ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala1 day agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News23 hours agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News23 hours ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala1 day agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local1 day agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
