അബുദാബി: അബുദാബി ഇസ്‌ലാമിക് ബാങ്കിന്റെ 2025 അവസാനത്തോടെ 7.1 ബില്യണ്‍ അറ്റാദായം ലഭിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2025-ല്‍ ബാങ്കിന്റെ മൊത്തം വരുമാനം 12.3 ബില്യണായി ഉയര്‍ന്നു, ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ദ്ധനവാണ്. 2025 ഗ്രൂപ്പിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജവാന്‍ അവൈദ അല്‍ ഖൈലി പറഞ്ഞു.
റെക്കോര്‍ഡ് ലാഭക്ഷമത നിലവാരം, ശക്തമായ ബാലന്‍സ് ഷീറ്റ് വളര്‍ച്ച, മേഖലാതലത്തില്‍ മത്സരാധിഷ്ഠിത വരുമാനം എന്നിവയില്‍ പ്രകടമായ അസാധാരണ പ്രകടനം ഇത് പ്രതിഫലിപ്പിക്കുന്നു. വളര്‍ച്ച ത്വരിതപ്പെടുത്തല്‍, തന്ത്രപരമായ പരിവര്‍ത്തനം വര്‍ദ്ധിപ്പിക്കല്‍, ഓഹരി ഉടമകള്‍ക്ക് സുസ്ഥിരവും ദീര്‍ഘകാലവുമായ മൂല്യം സൃഷ്ടിക്കല്‍ എന്നിവ ലക്ഷ്യമിട്ടുള്ള പഞ്ചവത്സര പദ്ധതിയെ അടിസ്ഥാനമാക്കിയുള്ള 2035 വീക്ഷണവുമായി ഗ്രൂപ്പ് ഒരു പുതിയ ഘ ട്ടത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.