Connect with us

kerala

പാലത്തായി പീഡനത്തില്‍ ഇരക്കെതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; പ്രതിയെ സഹായിക്കാനാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ്

പാലത്തായിയിലെ പീഡനക്കേസില്‍ പ്രതിയെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്ന് ഫിറോസ് ആരോപിച്ചു.

Published

on

കോഴിക്കോട്: പാലത്തായി പീഡനക്കേസില്‍ പ്രതിക്കെതിരായ പോക്‌സോ കേസ് ഒഴിവാക്കിയതിനും ഇരയായ പെണ്‍കുട്ടിക്ക് കള്ളം പറയാറുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിനെയും വിമര്‍ശിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് നേതാവ് പികെ ഫിറോസ്. പാലത്തായിയിലെ പീഡനക്കേസില്‍ പ്രതിയെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്ന് ഫിറോസ് ആരോപിച്ചു.

പോക്‌സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സര്‍ക്കാറിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശപ്രകാരമാണെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കൂടാതെ ഇരയായ പെണ്‍കുട്ടി കള്ളം പറയുന്ന ആളാണെന്നും ഹലൂസിനേഷന്‍(മതിഭ്രമം) ഉള്ള വ്യക്തിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത് വിചാരണയില്‍ പ്രതിയെ സഹായിക്കാന്‍ കാരണമാകാവുന്നതാണ്.

അതേ സമയം പെണ്‍കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടോ പെണ്‍കുട്ടിക്കനുകൂലമായി സഹപാഠികള്‍ നല്‍കിയ മൊഴിയോ കോടതിയില്‍ സമര്‍പ്പിച്ചിട്ടുമില്ല. കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ സ്ഥലമോ സമയമോ പറയുന്നതില്‍ കൃത്യതയില്ലെങ്കില്‍ പോലും കുട്ടികളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന നിരവധി കോടതി വിധികളുള്ള ഒരു നാട്ടിലാണ് അക്കാരണം പറഞ്ഞ് പോക്‌സാ ചാര്‍ജ് പോലും ചുമത്താതെ പ്രതിയെ ഈ സര്‍ക്കാര്‍ സഹായിക്കുന്നത്. ശിശുക്ഷേമ മന്ത്രിയുടെ നാട്ടിലെ ഒരു പെണ്‍കുട്ടിയുടെ ഗതിയിതാണെങ്കില്‍ മറ്റുള്ളവരുടെ ഗതിയെന്താവും?- ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

ആയുർവേദ പി.ജി പ്രവേശന പരീക്ഷയിൽ നിന്ന് മലയാളികൾ പുറത്ത്

ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് നിർബന്ധമാണെന്നും എന്നാൽ അത് 2024 ജൂൺ 30 നകം പൂർത്തിയാക്കിയിരിക്കണമെന്നുമുള്ള വ്യവസ്ഥയാണ് പൊല്ലാപ്പായിരിക്കുന്നത്.

Published

on

കേരളത്തിലെ ആയിരക്കണക്കിന് ആയുർവേദ ബിരുദധാരികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി കേന്ദ്രഏജൻസി . ആയുർവേദ ബിരുദാനന്തര ബിരുദ (പി. ജി ) പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാത്തതാണ് പ്രശ്നം. ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് നിർബന്ധമാണെന്നും എന്നാൽ അത് 2024 ജൂൺ 30 നകം പൂർത്തിയാക്കിയിരിക്കണമെന്നുമുള്ള വ്യവസ്ഥയാണ് പൊല്ലാപ്പായിരിക്കുന്നത്.

2018 ബാച്ചിലെ ബിരുദ വിദ്യാർത്ഥികളുടെ കോഴ്സ് പൂർത്തിയാകാൻ ഒരു വർഷം അധികമെടുത്തതാണ് ഇൻ്റേൺഷിപ്പ് വൈകാൻ കാരണമായത്. ഇത് കോ വിഡ് കാരണം കോളേജുകൾ അടച്ചിട്ടത് മൂലമായിരുന്നു. കേരളത്തിൽ ഈ വർഷം സെപ്തംബറിലാണ് 2018 ബാച്ചുകാരുടെ ഇൻ്റേൺഷിപ്പ് പൂർത്തിയാകുകയുള്ളൂ. ഫലത്തിൽ ഈ വർഷത്തെ പി.ജി. പ്രവേശന പരീക്ഷ എഴുതാൻ കഴിയാതാകുകയും ഒരു വർഷം ഇവർക്ക് നഷ്ടപ്പെടുകയും ചെയ്യും.

ജൂലൈ ആറിനാണ് ഈ വർഷത്തെ പി.ജി എൻട്രൻസ് . അപേക്ഷാ തീയതി അവസാനിക്കുന്നത് മെയ് 15നും .വിഷയത്തിൽ കേന്ദ്ര നാഷണൽ ടെസ്റ്റിംഗ്‌ ഏജൻസിക്ക് (എൻ.ടി.എ ) പരാതി നൽകുമെന്ന് കേരള ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കെ.സി അജിത്കുമാർ അറിയിച്ചു.

Continue Reading

EDUCATION

എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂടുതല്‍ എ പ്ലസുമായി വീണ്ടും മലപ്പുറം ജില്ല

4934 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഈ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.

Published

on

2024 മാർച്ചിലെ എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം പ്രഖ്യാപിച്ചു. ആകെ 99.69 ശതമാനം പേർ വിജയിച്ചു. 71831 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.

ഇത്തവണയും കൂടുതല്‍ എ പ്ലസുമായി മലപ്പുറം ജില്ലയാണ് മുമ്പില്‍. 4934 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഈ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷവും മലപ്പുറത്താണ് ഏറ്റവുമധികം വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 68,804 പേരാണ് കഴിഞ്ഞ വർഷം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്.

892 സർക്കാർ സ്കൂളുകളിലും 1139 എയ്ഡഡ് സ്കൂളുകളിലും 443 അൺ എയ്ഡഡ് സ്കൂളുകളിലും മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 4,27,105 വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്‌. ക​ഴി​ഞ്ഞ വ​ർ​ഷം 99.7 ശ​ത​മാ​ന​ത്തോ​ടെ റെ​ക്കോ​ഡ്‌ വി​ജ​യ​മാ​ണ്‌ ഉ​ണ്ടാ​യ​ത്‌.

Continue Reading

EDUCATION

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ​പ്രഖ്യാപിച്ചു; 99.69% വിജയം

കൂടുതല്‍ എപ്ലസ് ഉള്ളത് മലപ്പുറം ജില്ലയില്‍.

Published

on

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ​പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 99.69%.തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. കൂടുതല്‍ എപ്ലസ് ഉള്ളത് മലപ്പുറം ജില്ലയില്‍.

പരീക്ഷകൾ പൂർത്തിയായി 43ാം ദിനമാണ് എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചത്. വൈകുന്നേരം നാല് മുതൽ www.prd.kerala.gov.inwww.result.kerala.gov.inwww.examresults.kerala.gov.inhttps://sslcexam.kerala.gov.inwww.results.kite.kerala.gov.inhttps://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും റിസൾട്ടുകൾ ലഭിച്ചു തുടങ്ങും.

99.70 ആയിരുന്നു കഴിഞ്ഞ കൊല്ലത്തെ വിജയശതമാനം. 4,27,105 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. ഇതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പേർ പെൺകുട്ടികളുമാണ്.

70 ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിർണ്ണയം നടത്തിയത്.

റിസൾട്ട് അറിയാൻ ആപ്പും

എസ്.എസ്.എൽ.സി / ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഫലങ്ങളറിയാൻ ‘സഫലം 2024′ എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ്.എസ്.എൽ.സി-യുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും’റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2024’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.

Continue Reading

Trending