Connect with us

News

ഫലസ്തീനി ബാലനെ വെടിവച്ചു കൊന്നു; ഇസ്രയേല്‍ സൈന്യത്തിനെതിരെ അന്വേഷണം വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍

വെള്ളിയാഴ്ചയാണ് വെസ്റ്റ് ബാങ്കിലെ റമല്ലക്കടുത്തുള്ള അല്‍ മുഖയ്യിര്‍ പ്രദേശത്ത് പ്രതിഷേധത്തിലേര്‍പ്പെട്ട 14കാരനായ അലി അബു അലിയയെ ഇസ്രായേല്‍ സേന നിഷ്‌കരുണം വെടിവെച്ചു കൊന്നത്

Published

on

ബ്രസല്‍സ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ പ്രതിഷേധ സമരത്തിനിടെ 14കാരനായ ഫലസ്തീന്‍ ബാലനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇസ്രായേല്‍ അധിനിവേശ സൈന്യത്തിനെതിരെ അന്വേഷണം വേണമെന്ന് ഫലസ്തീന് വേണ്ടിയുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയാണ് വെസ്റ്റ് ബാങ്കിലെ റമല്ലക്കടുത്തുള്ള അല്‍ മുഖയ്യിര്‍ പ്രദേശത്ത് പ്രതിഷേധത്തിലേര്‍പ്പെട്ട 14കാരനായ അലി അബു അലിയയെ ഇസ്രായേല്‍ സേന നിഷ്‌കരുണം വെടിവെച്ചു കൊന്നത്.

അതേസമയം, തങ്ങള്‍ വെടിയുതിര്‍ത്തില്ലെന്ന് സയണിസ്റ്റ് സൈന്യത്തിന്റെ അവകാശവാദം. വയറിന് വെടിയേറ്റ് ഗുരുതര പരിക്കേറ്റ അലിയയെ ഉടന്‍ ഫലസ്തീന്‍ നഗരമായ റാമല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇറാൻ പ്രസിഡന്‍റും വിദേശകാര്യ മന്ത്രിയും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു

ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീറബ്ദുല്ലാഹിയാന്‍, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മത്തി, കിഴക്കന്‍ അസര്‍ബൈജാനിലേക്കുള്ള ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് കോപ്ടറിലുള്ളത്.

Published

on

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി റെഡ്ക്രസന്റ്. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീറബ്ദുല്ലാഹിയാന്‍, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മത്തി, കിഴക്കന്‍ അസര്‍ബൈജാനിലേക്കുള്ള ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് കോപ്ടറിലുള്ളത്. ഹെലികോപ്ടറിലെ ആരും ജീവനോടെയില്ലെന്നാണ് സൂചന.

ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍നിന്ന് ഏകദേശം 600 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് അസര്‍ബൈജാന്‍ അതിര്‍ത്തിയിലെ ജോല്‍ഫ നഗരത്തിന് സമീപമാണ് അപകടം നടന്നത്. തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടര്‍ ജുല്‍ഫയിലെ വനമേഖലയില്‍ ഇടിച്ചിറക്കുകയായിരുന്നു. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം പ്രദേശത്തെ അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ ഞായറാഴ്ച രാവിലെയാണ് റഈസി അസര്‍ബൈജാനില്‍ എത്തിയത്.

ആയത്തുല്ല അലി ഖാംനഇക്ക് ശേഷം ഇറാന്റെ പരമോന്നത നേതാവ് എന്ന പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ് ഇബ്രാഹീം റഈസി. അപകടത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോ എന്നത് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രാഈല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

Trending