india
യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ കേന്ദ്രം; പാര്‍ട്ടി പിളര്‍ത്തുമെന്ന സൂചന നല്കി യെദ്യൂരപ്പ
കോവിഡ് അടക്കമുള്ള കാര്യങ്ങളില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു. കൂടാതെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന തിരിച്ചുവരവും കേന്ദ്ര നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു
കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി തുടരുന്ന യെദ്യൂരപ്പയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ കേന്ദ്ര നീക്കം. നേതൃമാറ്റത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ധാരണയായി. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയാക്കും എന്നാണ് സൂചന.
കോവിഡ് അടക്കമുള്ള കാര്യങ്ങളില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു. കൂടാതെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന തിരിച്ചുവരവും കേന്ദ്ര നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിയെ നീക്കാന്‍ ശ്രമം നടത്തുന്നത്. അധികാരം ഒഴിയാന്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടെങ്കിലും അനുകൂലമായല്ല അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി പിളര്‍ത്തും എന്ന് സൂചിപ്പിക്കുന്ന വിധത്തിലടക്കമാണ് യെദ്യൂയൂരപ്പയുടെ മറുപടി.
അമിത് ഷാ അടക്കമുള്ള നേതാക്കള്‍ യെദ്യൂയൂരപ്പയോട് സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ദേശിച്ചു എന്നാണ് വിവരം. മന്ത്രിമാരായ ഡോ. കെ സുധാകര്‍, ബയരതി ബസവരാജ്, അശ്ലീല സിഡി വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
india
ഇൻഡിഗോയുടെ 10,000 രൂപ വരെ യാത്രാ വൗച്ചറുകൾ ഇന്ന് മുതൽ; റീഫണ്ടും ആരംഭിച്ചു
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് സർവീസ് റദ്ദാക്കിയ യാത്രക്കാർക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ഡി.ജി.സി.എ നിർദേശിച്ചിരുന്നു.
ന്യൂഡൽഹി: വിമാന സർവീസ് പ്രതിസന്ധിയെ തുടർന്ന് ഇൻഡിഗോ പ്രഖ്യാപിച്ച യാത്രാ വൗച്ചറുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് സർവീസ് റദ്ദാക്കിയ യാത്രക്കാർക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ഡി.ജി.സി.എ നിർദേശിച്ചിരുന്നു. സർവീസ് തടസ്സപ്പെട്ട സമയദൈർഘ്യം അനുസരിച്ചായിരിക്കും നഷ്ടപരിഹാര തുക നിശ്ചയിക്കുക.
ട്രാവൽ വൗച്ചറുകൾക്ക് 12 മാസം വരെ കാലാവധി ഉണ്ടായിരിക്കും. ഇൻഡിഗോയിൽ നടത്തുന്ന ഏത് യാത്രയ്ക്കും ഈ വൗച്ചറുകൾ ഉപയോഗിക്കാം. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനുള്ള നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ റീഫണ്ട് ലഭിക്കാത്തവർക്ക് ഉടൻ തന്നെ തുക ലഭ്യമാക്കുമെന്നും ഇൻഡിഗോ അറിയിച്ചു.
ട്രാവൽ ഏജന്റുമാർ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കും റീഫണ്ട് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നുമുതൽ റീഫണ്ട് ലഭിക്കേണ്ട യാത്രക്കാരെ ഇൻഡിഗോ അധികൃതർ വിവരശേഖരണത്തിനായി നേരിട്ട് ബന്ധപ്പെടും. ആവശ്യമായ വിവരങ്ങൾ ലഭ്യമാകുന്ന പക്ഷം യാത്രക്കാർക്ക് നേരിട്ട് ട്രാവൽ വൗച്ചറുകൾ കൈമാറും.
യാത്രക്കാരെ ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യത്തിൽ, ജനുവരി ഒന്നുമുതൽ പ്രത്യേക വെബ് പേജ് ആരംഭിക്കുമെന്നും, വൗച്ചർ ലഭിക്കാനാഗ്രഹിക്കുന്നവർക്ക് അവിടെ വിവരങ്ങൾ നൽകാനുള്ള സൗകര്യം ഒരുക്കുമെന്നും ഇൻഡിഗോ അറിയിച്ചു.
india
ബംഗ്ലാദേശ് സ്വദേശികളെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണം; ഒഡിഷയിൽ ഒരാൾ കൊല്ലപ്പെട്ടു, ആറു പേർ അറസ്റ്റിൽ
പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആക്രമണത്തിനിരയായത്.
ന്യൂഡൽഹി: ഒഡിഷയിലെ സംഭൽപൂർ ജില്ലയിൽ ബംഗ്ലാദേശ് സ്വദേശികളെന്ന് ആരോപിച്ച് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആക്രമണത്തിനിരയായത്. കൊല്ലപ്പെട്ടത് ജുവൽ ശൈഖ് ആണ്.
വ്യാഴാഴ്ച്ച രാത്രി തൊഴിലാളി സംഘം ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സംഭവം. ആറ് പേർ ചേർന്ന് ഇവരെ തടഞ്ഞ് നിർത്തി ബീഡി ആവശ്യപ്പെടുകയും തുടർന്ന് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബീഡി നൽകാത്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജുവൽ ശൈഖിന് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും കഴിഞ്ഞ ഏഴ് വർഷമായി സംഭൽപൂരിൽ താമസിക്കുന്നവരാണെന്നും ആക്രമികൾക്ക് ഇവരെ പരിചയമുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബംഗാളികൾക്കെതിരായ ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണങ്ങളാണ് ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഇങ്ങനെ ഒരു സംഭവം നടന്നതെന്നും ബംഗാളികളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുന്ന രാഷ്ട്രീയമാണ് തെരുവുകളിലെ അക്രമങ്ങൾക്ക് കാരണമാകുന്നതെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.
india
ബി.ജെ.പി നേതാവിന്റെ മകന്റെ പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഉറക്കഗുളികകളും എലിവിഷവും കഴിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരിയില്‍ ബി.ജെ.പി നേതാവും നഗരസഭാധ്യക്ഷയുമായ ഗായത്രി ശര്‍മ്മയുടെ മകന് രജത് ശര്‍മ്മയുടെ പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളികകളും എലിവിഷവും കഴിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഏഴ് മാസമായി ഗായത്രി ശര്‍മ്മ, ഭര്‍ത്താവ് സഞ്ജയ് ശര്‍മ്മ, മകന് രജത് ശര്‍മ്മ എന്നിവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. ഏപ്രില്‍ 14ന് രജത് ശര്‍മ്മയ്ക്കെതിരെ കോട്വാലി പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയിരുന്നു. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഏപ്രില്‍ 30ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു മാസത്തിന് ശേഷം ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
ആത്മഹത്യാക്കുറിപ്പില്‍, രജത് ശര്‍മ്മയുമായുള്ള ബന്ധത്തെക്കുറിച്ച് കുടുംബത്തിന് അറിയാമായിരുന്നുവെന്നും വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് ഗായത്രി ശര്‍മ്മ നേരത്തെ അറിയിച്ചിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ പിന്നീട് മറ്റൊരു വിവാഹവുമായി മുന്നോട്ട് പോയെന്നും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
ഏപ്രില്‍ 14ന് പൊലീസ് സ്റ്റേഷനില്‍ അഞ്ച് മണിക്കൂര്‍ കാത്തിരുന്നിട്ടും പരാതി സ്വീകരിച്ചില്ലെന്നും അതേ ദിവസം തന്നെ രജത് ശര്‍മ്മയുടെ വിവാഹനിശ്ചയം നടന്നുവെന്നും കുറിപ്പില്‍ പറയുന്നു. കേസായതോടെ രാഷ്ട്രീയ സ്വാധീനവും പൊലീസും ഉപയോഗിച്ച് പിന്മാറാന് സമ്മര്‍ദ്ദം ചെലുത്തിയതായും കേസ് പിന്‍വലിച്ചാല്‍ 50 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചു. നിരന്തരമായ അപമാനവും ഭീഷണിയും തന്നെ മാനസികമായി തകര്‍ത്തുവെന്നും കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി മോഹന്‍ യാദവ്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ഇടപെട്ട് നീതി നല്‍കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 69 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റപത്രം സമര്‍പ്പിച്ചതായും ശിവപുരി പൊലീസ് സൂപ്രണ്ട് അമന് സിംഗ് റാത്തോഡ് അറിയിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണെന്നും ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം യുവതിയുടെ മൊഴി രേഖപ്പെടുത്തി തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
-
kerala3 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
News3 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News3 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala3 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala18 hours agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
-
kerala3 days agoചന്ദ്രിക വാര്‍ഷിക കാമ്പയിന് ജനുവരി ഒന്നു മുതല്‍ 15 വരെ
