Connect with us

News

തുര്‍ക്കിയില്‍ ബസ് അപകടത്തില്‍പെട്ട് 12 പേര്‍ കൊല്ലപ്പെട്ടു; 26 പേര്‍ക്ക് പരിക്ക്

തുര്‍ക്കിയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. 12 പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു

Published

on

തുര്‍ക്കിയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. 12 പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

കിഴക്കന്‍ തുര്‍ക്കിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന മുറാഡിയെ ജില്ലയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ ബസ് കുഴിയില്‍ വീണതോടെ തീപിടിച്ചാണ് അപകടം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

“ഇതൊരു ഇസ്ലാമിക രാജ്യമാണോ? ഒരാൾ ജോലിക്ക് അപേക്ഷിക്കുമ്പോഴോ നിയമന ഉത്തരവ് വാങ്ങുമ്പോഴോ ഐഡന്റിറ്റി പരിശോധിക്കുന്നത് സ്വാഭാവികമാണ്. വിമാനത്താവളങ്ങളിലും വോട്ട് ചെയ്യുമ്പോഴും മുഖം കാണിക്കേണ്ടി വരാറില്ലേ?”

Published

on

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സർക്കാർ ചടങ്ങിനിടെ മുസ്ലിം വനിതാ ഡോക്ടറുടെ നിഖാബ് (മുഖാവരണം) വലിച്ചുതാഴ്ത്തിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മുഖ്യമന്ത്രിയുടെ നടപടിയെ ന്യായീകരിച്ച മന്ത്രി, ഇതിൽ യാതൊരു തെറ്റുമില്ലെന്നും സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ആരോപിച്ചു.
“ഇതൊരു ഇസ്ലാമിക രാജ്യമാണോ? ഒരാൾ ജോലിക്ക് അപേക്ഷിക്കുമ്പോഴോ നിയമന ഉത്തരവ് വാങ്ങുമ്പോഴോ ഐഡന്റിറ്റി പരിശോധിക്കുന്നത് സ്വാഭാവികമാണ്. വിമാനത്താവളങ്ങളിലും വോട്ട് ചെയ്യുമ്പോഴും മുഖം കാണിക്കേണ്ടി വരാറില്ലേ?” ഗിരിരാജ് സിങ് ചോദിച്ചു. നിതീഷ് കുമാർ ആ യുവതിയുടെ രക്ഷിതാവിന്റെ സ്ഥാനത്തുനിന്നാണ് പ്രവർത്തിച്ചതെന്നും സിങ് അവകാശപ്പെട്ടു.
ഡിസംബർ 15-ന് പട്‌നയിൽ നടന്ന ആയുഷ് ഡോക്ടർമാരുടെ നിയമന ഉത്തരവ് വിതരണ ചടങ്ങിനിടെയാണ് വിവാദ സംഭവം. സർട്ടിഫിക്കറ്റ് വാങ്ങാൻ വേദിയിലെത്തിയ ഡോക്ടർ നുസ്രത്ത് പർവീണിന്റെ നിഖാബ് നിതീഷ് കുമാർ അപ്രതീക്ഷിതമായി വലിച്ചുതാഴ്ത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. മുഖ്യമന്ത്രിയുടെ അതിക്രമത്തിൽ മാനസികമായി തകർന്നതിനാൽ യുവതി ജോലി ഉപേക്ഷിക്കുകയാണെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി.
നിതീഷ് കുമാറിൻ്റെ നടപടി സ്ത്രീവിരുദ്ധമാണെന്നും ഒരു മുഖ്യമന്ത്രിയുടെ പദവിക്ക് നിരക്കാത്തതാണെന്നും ആരോപിച്ച് ആർജെഡി, കോൺഗ്രസ് തുടങ്ങിയ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. നിതീഷ് കുമാർ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുൻ നടി സൈറ വസീം, എഴുത്തുകാരൻ സഞ്ജയ് ഝാ, ശിവസേന വക്താവ് പ്രിയങ്ക ചതുർവേദി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി തുടങ്ങിയവരും മുഖ്യമന്ത്രിയുടെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
എൻഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാക്കളും മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തുണ്ട്. ഇതൊരു വാത്സല്യപൂർവ്വമായ പെരുമാറ്റം മാത്രമാണെന്നാണ് അവരുടെ വാദം. വിവാദം കൊഴുക്കുമ്പോഴും മുഖ്യമന്ത്രി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Continue Reading

News

ഇന്ത്യൻ ടി20 ജേഴ്സിയിൽ തിളങ്ങി ലയണൽ മെസ്സി

2007, 2024 വർഷങ്ങളിലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയങ്ങളെ സൂചിപ്പിക്കുന്ന രണ്ട് നക്ഷത്രങ്ങൾ പതിപ്പിച്ച ജേഴ്സി അണിഞ്ഞ താരം, മൈതാനങ്ങൾക്കപ്പുറമുള്ള കായിക സൗഹൃദത്തിന്റെ പുതിയ അധ്യായം കുറിച്ചു.

Published

on

ന്യൂഡൽഹി: ആഗോള ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി അണിഞ്ഞ് പ്രത്യക്ഷപ്പെട്ടത് കായിക ലോകത്തിന് അവിസ്മരണീയ നിമിഷമായി. തന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന അഡിഡാസിന്റെ പ്രത്യേക ചടങ്ങിലാണ് എട്ടുതവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി നീലക്കുപ്പായത്തിൽ എത്തിയത്. 2007, 2024 വർഷങ്ങളിലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയങ്ങളെ സൂചിപ്പിക്കുന്ന രണ്ട് നക്ഷത്രങ്ങൾ പതിപ്പിച്ച ജേഴ്സി അണിഞ്ഞ താരം, മൈതാനങ്ങൾക്കപ്പുറമുള്ള കായിക സൗഹൃദത്തിന്റെ പുതിയ അധ്യായം കുറിച്ചു.

ഡിസംബർ 15-ന് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ ഐസിസി ചെയർമാൻ ജയ് ഷാ സമ്മാനിച്ച ജേഴ്സി ധരിച്ചാണ് ലയണൽ മെസ്സി ചടങ്ങിനെത്തിയത്. പരിപാടിക്കിടെ തന്റെ സഹതാരം റോഡ്രിഗോ ഡി പോളിനോട് ജേഴ്സിയിലെ നക്ഷത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മെസ്സി കൗതുകത്തോടെ ചോദിച്ചറിയുന്ന ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് നേട്ടങ്ങളെക്കുറിച്ചുള്ള ഫുട്ബോൾ താരത്തിന്റെ ഈ താല്പര്യം ക്രിക്കറ്റ്-ഫുട്ബോൾ ആരാധകരെ ഒരുപോലെ ആവേശം കൊള്ളിച്ചു.

ചടങ്ങിൽ ഇന്ത്യൻ കായിക രംഗത്തെ പ്രമുഖ താരങ്ങളുമായി ലയണൽ മെസ്സി സംവദിച്ചു. ക്രിക്കറ്റ് താരം കുൽദീപ് യാദവ്, പാരാ ജാവലിൻ ചാമ്പ്യൻ സുമിത് ആന്റിൽ, ബോക്സിംഗ് താരം നിഖാത് സരീൻ, വനിതാ പേസ് ബൗളർ രേണുക സിംഗ് താക്കൂർ എന്നിവർക്കൊപ്പം സമയം ചിലവഴിച്ച താരം അവർക്ക് ഓട്ടോഗ്രാഫുകൾ നൽകുകയും ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. നേരത്തെ മുംബൈയിൽ വെച്ച് സച്ചിൻ ടെണ്ടുൽക്കർ മെസ്സിക്ക് 2011 ലോകകപ്പ് ജേഴ്സി സമ്മാനിച്ചതും, സുനിൽ ഛേത്രിക്ക് മെസ്സി തന്റെ ഒപ്പിട്ട കുപ്പായം നൽകിയതും ഈ പര്യടനത്തിലെ ശ്രദ്ധേയമായ കാഴ്ചകളായിരുന്നു.

കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലൂടെ കടന്നുപോയ മെസ്സിയുടെ ‘ഗോട്ട്’ (GOAT) പര്യടനം ഇന്ത്യൻ കായിക ചരിത്രത്തിലെ നാഴികക്കല്ലായി മാറി. സോഷ്യൽ മീഡിയയിൽ #MessiInBlue എന്ന ഹാഷ്‌ടാഗ് ട്രെൻഡിംഗ് ആയതോടെ താരത്തിന്റെ ചിത്രങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

Continue Reading

kerala

പാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു

വൈകുന്നേരം നാല് മണിയോടെയാണ് ധോണിയിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തുന്നത് കണ്ടത്.

Published

on

പാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു. വൈകുന്നേരം നാല് മണിയോടെയാണ് ധോണിയിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി തീ അണച്ചപ്പോഴാണ് കാറില്‍ മൃതദേഹം കണ്ടത്.

മുണ്ടൂര്‍ വേലിക്കാട് സ്വദേശി പോള്‍ ജോസഫിന്റേതാണ് കാര്‍. സംഭവം ആത്മഹത്യയാണോ എന്നാണ് സംശയം. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കാര്‍ ഉടമയുടേതാണ് മൃതദേഹം എന്നാണ് പൊലീസ് നിഗമനം.

Continue Reading

Trending