Connect with us

kerala

സ്വ:ശരീരത്തിന്റെ തിന്മ പ്രവണതകള്‍ക്കെതിരെയുള്ള പോരാട്ടമാണ് ജിഹാദ്;സയ്യിദ് മുനവ്വറലി ശിഹബ് തങ്ങള്‍

കേരളീയ സമൂഹമെന്ന രീതിയില്‍ നാം ആര്‍ജ്ജിച്ചെടുത്ത വിവേകത്തിന്റെയും ഔചിത്യബോധത്തിന്റെയും മഹത്തായ ദൗത്യം നമുക്ക് നിര്‍വ്വഹിക്കാനുണ്ട്. നമുക്ക് ഇനിയുമേറെ ദൂരം ഒന്നിച്ച് സഞ്ചരിക്കേണം. ഒരുമിച്ചിരിക്കണം.പരസ്പരം കേള്‍ക്കണം. ഒന്നിച്ച് മുന്നേറണം.ഹൃദയം കൊണ്ട് സംസാരിക്കണം.
അതിനായുള്ള പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും നമ്മെ നയിക്കട്ടെ..
സ്‌നേഹം.

Published

on

സയ്യിദ് മുനവ്വറലി ശിഹബ് തങ്ങള്‍ ഫെയിസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

ശുഭകരമല്ലാത്ത ഒരു സാമൂഹിക സാഹചര്യത്തിലൂടെ നാം കടന്ന് പോകുന്നത് വ്യക്തിപരമായ വലിയ വേദനകളിലൊന്നായി തീരുന്നു. സാമൂഹിക സൗഹാര്‍ദ്ദം പ്രാര്‍ത്ഥനയും പ്രവര്‍ത്തിയുമാക്കിയ ഒരു പിതാവിന്റെ മകനെന്ന നിലയില്‍ ഈ വിഷമസന്ധിയെ ഏറെ ദു:ഖത്തോടെയാണ് നോക്കി കാണുന്നത്.

പ്രകൃതി ദുരന്തങ്ങളിലും പകര്‍ച്ചാവ്യാധിയിലും മറ്റെല്ലാത്തിനുമപ്പുറത്ത് കേരളീയര്‍ എന്ന ചേര്‍ത്തുപിടിക്കലായിരുന്നു നമ്മുടെ ഊര്‍ജ്ജം. പ്രയാസപ്പെടുന്ന സഹോദരങ്ങളെ ഓര്‍ത്തായിരുന്നു നമ്മുടെ ആധി. സ്വന്തം വിശ്വാസങ്ങളും അനുഷ്ടാനവും വിശ്വാസരാഹിത്യവും രാഷ്ട്രീയവും അരാഷ്ട്രീയവുമൊക്കെ നമുക്കിടയില്‍ നില നില്‍ക്കുമ്പോഴും നമ്മളൊന്ന് എന്നതായിരുന്നു എന്നും നമ്മുടെ ശക്തി.ഇവിടെ കേരളീയര്‍ക്കൊരിക്കലും മറ്റ് താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നില്ല.

അകല്‍ച്ചയുടെ സാമൂഹിക തടവറകള്‍ സ്വയം തീര്‍ക്കുന്ന ഒരു സമൂഹമായി നമുക്കെങ്ങനെയാണ് മുന്നോട്ട് ചലിക്കാനാവുക.. അവിശ്വാസത്തിന്റെ പരികല്പനകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന് പൊങ്ങുമ്പോള്‍ അത് അനാവശ്യ തര്‍ക്കങ്ങളായി,സംശയങ്ങളായി നാം ഇന്നുവരെ ശീലിച്ച സാമൂഹിക സഹജീവനത്തെയും പുരോഗതിയേയും സങ്കീര്‍ണ്ണമാക്കുന്നു. മുഴുവന്‍ മതനേതാക്കളും മതമേലദ്ധ്യക്ഷന്മാരും വിശ്വാസി സമൂഹങ്ങളും പരസ്പരം സ്‌നേഹവും കാരുണ്യവും ബഹുമാനവും കൈമാറുന്ന ചിത്രങ്ങളാണ് ഇപ്പോഴെന്ന പോലെ ഇനിയുമുണ്ടാകേണ്ടത്.

കുഞ്ഞുനാള്‍ തൊട്ട് കണ്ടും കേട്ടും വായിച്ചുമറിഞ്ഞ െ്രെകസ്തവ പുരോഹിതരും സഭാ പിതാക്കന്മാരുമൊക്കെ അന്നുമിന്നും സ്‌നേഹ സ്വരൂപരായ, ദീനാനുകമ്പയുടെ പ്രതിരൂപങ്ങളായാണ് മനസ്സില്‍ തെളിഞ്ഞിട്ടുള്ളത്. സ്‌നേഹ വായ്പിന്റെയും ആദരവിന്റെയും ഓര്‍മ്മകള്‍ മാത്രമാണ് പരസ്പരമുള്ളത്.

സ്വ:ശരീരത്തിന്റെ തിന്മ പ്രവണതകള്‍ക്കെതിരെയുള്ള പോരാട്ടമാണ് ജിഹാദ്. ആ അര്‍ത്ഥത്തിലാണ് ജിഹാദ് വായിക്കപ്പെടേണ്ടത്. അന്തര്‍ദേശീയ രാഷ്ട്രീയവും വെസ്റ്റ് ഫാലിയന്‍ എഗ്രിമെന്റും നിലവില്‍ വരുന്നതിന് മുമ്പ് സ്വീകരിക്കപ്പെട്ടിരുന്ന പദങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ വായിക്കപ്പെടാതിരിക്കുകയും പരസ്പര വിശ്വാസ രാഹിത്യത്തിന് അത് കാരണമാവുകയും ചെയ്യുന്ന മൗലികമായ പ്രചോദനം സങ്കടപ്പെടുത്തുന്നു.

സാങ്കേതികാര്‍ത്ഥത്തില്‍ മാത്രം ചില പദങ്ങളെ സമീപ്പിച്ചു ഒരു സമൂഹത്തെ പൈശാചികവത്കരിക്കുന്ന രീതി നാം അനുഭവിച്ച് കൊണ്ടിരിക്കുന്ന നിര്‍ഭാഗ്യമാണ്. സംഘര്‍ഷഭരിതമായ സാമൂഹിക സാഹചര്യങ്ങള്‍ക്ക് മീതെ ക്രിസ്തുവിന്റെ സ്‌നേഹ ശുശ്രൂശ നല്‍കാന്‍ നിയുക്തരായ മനുഷ്യസ്‌നേഹികളായ സഭാ പിതാക്കള്‍ ഈയൊരു വസ്തുത മറ്റാരേക്കാളും മനസ്സിലാക്കിയവരാണ് എന്നാണ് ബോധ്യം.അപരവത്കരണത്തിന്റെ പ്രയോക്താക്കളെന്ന് ഒരു ചരിത്രവും ആരെയും അടയാളപ്പെടുത്താതിരിക്കാനുള്ള സൂക്ഷ്മത നമ്മില്‍ നിന്നും ഉണ്ടാകട്ടെ..

അഹമി ജമീേി ന്റെ ‘ ഇൃ്യ വേല യലഹീ്‌ലറ രീൗിേൃ്യ ‘എന്ന വിഖ്യാത രചന,അസമത്വങ്ങളും കലഹങ്ങളും നിറയുന്ന സമൂഹത്തില്‍ നല്ല ഇടയന്മാരുടെ ദൗത്യവും ക്രിസ്ത്രീയ ആശയങ്ങളുടെ പ്രസക്തിയും പറഞ്ഞു തരുന്നു.

ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യനെന്നും നമ്മെ വേര്‍തിരിച്ച് മനസുകളെ തമ്മില്‍ അകറ്റുന്നവരുടെ താല്‍പര്യത്തെക്കാള്‍ എത്രയോ ദൃഢമാണ് ചേര്‍ന്നു നില്‍ക്കാനുള്ള നമ്മുടെ താല്‍പര്യം. താത്കാലിക നേട്ടങ്ങളല്ല, നിര്‍ണ്ണായക ഘട്ടങ്ങളില്‍ വിശുദ്ധ പാഠങ്ങളെ തമസ്‌കരിച്ചവരായി ചരിത്രം നമ്മെ രേഖപ്പെടുത്താതിരിക്കാനുള്ള സൂക്ഷ്മത മനുഷ്യരെന്ന നിലയില്‍ നമ്മുടെ പ്രഥമ പരിഗണന ആയിത്തീരട്ടെ..

കേരളീയ സമൂഹമെന്ന രീതിയില്‍ നാം ആര്‍ജ്ജിച്ചെടുത്ത വിവേകത്തിന്റെയും ഔചിത്യബോധത്തിന്റെയും മഹത്തായ ദൗത്യം നമുക്ക് നിര്‍വ്വഹിക്കാനുണ്ട്. നമുക്ക് ഇനിയുമേറെ ദൂരം ഒന്നിച്ച് സഞ്ചരിക്കേണം. ഒരുമിച്ചിരിക്കണം.പരസ്പരം കേള്‍ക്കണം. ഒന്നിച്ച് മുന്നേറണം.ഹൃദയം കൊണ്ട് സംസാരിക്കണം.
അതിനായുള്ള പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും നമ്മെ നയിക്കട്ടെ..
സ്‌നേഹം.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending