kerala
പഞ്ചപുച്ഛമടക്കി പൊലീസ്;നിയമം കയ്യിലെടുത്ത് ഗുണ്ടകള്‍
പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പൊലീസാകട്ടെ വിദേശിയെ കൊണ്ട് മദ്യം ഒഴുക്കിക്കളഞ്ഞും ട്രെയിനില്‍ യാത്രക്കാരനെ തൊഴിച്ചും മൊബൈല്‍ മോഷ്ടിച്ചെന്ന കുറ്റത്തിന് ബാലികയേയും അച്ഛനേയും പീഡിപ്പിച്ചും നിയമപാലനം മികച്ച രിതീയില്‍ മുന്നോട്ടു കൊണ്ടുപോകുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണകക്ഷിയുടെ പിന്തുണയോടെ ഗുണ്ടകള്‍ അരങ്ങ് വാഴുമ്പോള്‍ പൊലീസ് പഞ്ചപുച്ഛമടക്കി സേവപാടുന്നതില് വ്യാപകരോഷം. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിവിധ ജില്ലകളിലായി നൂറോളം ഗുണ്ടാആക്രമണങ്ങളാണ് നടന്നത്. തലസ്ഥാന ജില്ലയില്‍ മാത്രം പത്തിനടുത്ത് സംഭവങ്ങളുണ്ടായി. തിരുവനന്തപുരത്ത് വനിതാപൊലീസിനെ പോലും വീട്ടില്‍ കയറി ആക്രമിക്കാന്‍ ഗുണ്ടകള്‍ക്ക് പേടിയില്ലാത്ത സ്ഥിതിയാണ്. അതേസമയം, പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പൊലീസാകട്ടെ വിദേശിയെ കൊണ്ട് മദ്യം ഒഴുക്കിക്കളഞ്ഞും ട്രെയിനില്‍ യാത്രക്കാരനെ തൊഴിച്ചും മൊബൈല്‍ മോഷ്ടിച്ചെന്ന കുറ്റത്തിന് ബാലികയേയും അച്ഛനേയും പീഡിപ്പിച്ചും നിയമപാലനം മികച്ച രിതീയില്‍ മുന്നോട്ടു കൊണ്ടുപോകുകയാണ്.
കോ്ട്ടയത്ത് ഇന്നലെ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവംഗുണ്ടകള്ക്ക് പൊലീസിനോടുള്ള മനോഭാവമാണ് വ്യക്തമാക്കുന്നത്. തലസ്ഥാനത്ത് പോത്തന്‍കോട് അച്ഛനെയും മകളെയും റോഡിലാക്രമിച്ച കേസില്‍ പൊലീസിനുണ്ടായത് ഗുരുതരമാ വീഴ്ചയാണ്. പ്രതികളെ പിടിക്കുന്നതില്‍ കാട്ടിയ അലംഭാവം വ്യാപകവിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു. പള്ളിപ്പുറത്ത് നാലംഗസംഘം വീടുകളില്‍ അതിക്രമിച്ച് കയറി പാതിരാത്രി ഭീഷണിമുഴക്കിയ കേസിലും പ്രതികളുടെ അറസ്റ്റ് വൈകി.വട്ടിയൂര്‍ക്കാവിന് സമീപം രാത്രി ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിരുന്നു.പരസ്പരം സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. കണിയാപുരത്ത് പട്ടാപ്പകല്‍ ഗുണ്ടാസംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊന്നത് കഴിഞ്ഞ മാസം ആദ്യം.വിഴിഞ്ഞത് പെട്രോള്‍ പമ്പിലെ ജീവനക്കാരനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ധനുവച്ചപുരത്ത് 15 അംഗ ഗുണ്ടാസംഘം വീടു കയറി നടത്തിയ ആക്രമണത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ അടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. ഈ കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. നെടുമങ്ങാട് അഴിക്കോട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആളുമാറി ഗുണ്ടാസംഘം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. ഭരണസിരാകേന്ദ്രവും പൊലീസ് ആസ്ഥാനവും സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്തെ സ്ഥിതിയേക്കാള്‍ ഗുരുതരമാണ് മറ്റുജില്ലകളിലെ അവസ്ഥ, കണ്ണൂര്‍ – മട്ടന്നൂര്‍ സംസ്ഥാന പാതയിലെ ഏച്ചൂര്‍ പെട്രോള്‍ പമ്പില്‍ ക്വട്ടേഷന്‍ നേതാവ് ജീവനക്കാരനെ തല്ലിച്ചതച്ചതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പത്തനംതിട്ടമണിമല സ്വദേശിനിയായ പെണ്‍സുഹൃത്തിനെ കളിയാക്കിയവരോട് പകരം ചോദിക്കാന്‍ കത്തിയുമായെത്തിയാണ് അഞ്ചംഗം അഴിഞ്ഞാടിയത്.
എറണാകുളം കരുമുകള്‍ ചെങ്ങാട്ട് കവലയില്‍ വടിവാളുമായി എത്തിയ ഗുണ്ടകള്‍ 4 പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.കോട്ടയത്ത് സംഗീത സംവിധായകന് ജെയ്സണ്‍ ജെ. നായരെ കല്ലറ റോഡില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത് സമീപകാലത്താണ്. കോട്ടയത്തെ അറുത്തൂട്ടിയില്‍ ഭക്ഷണവിതരണ ജീവനക്കാരനെ ബൈക്കില്‍ ഇന്‍ഡിക്കേറ്ററിടാതെ തിരിഞ്ഞെന്നാരോപിച്ച് രണ്ടംഗസംഘം ബൈക്കില്‍നിന്ന് വഴിയില്‍ തള്ളിയിട്ട് മര്‍ദിച്ചു. മണര്‍കാട് മണര്‍കാട് കവലയിലെ ബാറിനുസമീപം മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടാസംഘം ചികിത്സ വൈകിയെന്നാരോപിച്ച് മണര്‍കാട്ടെ സ്വകാര്യ ആശുപത്രി ഡോക്ടറെ കൈയ്യേറ്റം ചെയ്തതും അടുത്തിടെയാണ്. വടക്കന്‍ ജില്ലകളില്‍ പാര്‍ട്ടിഗുണ്ടകള്‍ വിളയാടുന്നത് രണ്ടാം പിണറായി സര്‍ക്കാറിന്റെ കീഴിലും മികച്ച രീതിയിലാണ്.
അതിനിടെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനായി പൊലീസ് പതിവായി പുറത്തിറക്കുന്ന വാര്‍ത്താക്കുറിപ്പില്‍ ഇന്നലെ അവകാശപ്പെട്ടത് 14,014 ഗുണ്ടകളെ അറസ്റ്റ് ചെയ്തന്നൊണ്. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്കാണിത്.ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് മേധാവി അനില്‍കാന്ത് അവകാശപ്പെട്ടു. ഗുണ്ടകള്‍ക്കെതിരെ നടത്തി വരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്കി.
kerala
എന്‍ സുബ്രഹ്മണ്യനെ ജാമ്യത്തില്‍ വിട്ടു; ഉന്നത കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം
മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
കോഴിക്കോട്: എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ എന്‍ സുബ്രഹ്മണ്യന് ജാമ്യം . മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എന്‍ സുബ്രഹ്മണ്യന് പ്രതികരിച്ചു.
കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് ക്യാപ്ചര്‍ ചെയ്തതാണെന്നും ആദ്യം ഇട്ട ഫോട്ടോ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തുവെന്നും സുബ്രഹ്മണ്യന് പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് എന്‍ സുബ്രഹ്മണ്യന്റെ കുന്നമംഗലത്തെ വീട്ടിലേക്ക് പൊലീസ് എത്തിയത്. സ്റ്റേഷനിലേക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞ സുബ്രഹ്മണ്യനെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വീട്ടില്‍ നിന്ന് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച സുബ്രഹ്മണ്യന്റെ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെതുടര്‍ന്ന് ആശുപത്രിയില്‍ തന്നെ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലേക്കെത്തിച്ച് മൊഴി രേഖപ്പെടുത്തി. ഇതിനോടകം പൊലീസ് സ്റ്റേഷനിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനും സര്‍ക്കാരിനുമേതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംഭവത്തില്‍ വിഡി സതീശന് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കെണ്ടെന്നും എഐ ടൂളുപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ് എന്നദ്ദേഹം പ്രതികരിച്ചു.
kerala
എന്‍ സുബ്രഹ്മണ്യനെതിരായ കേസ്; ‘കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് വിഡി സതീശന്’
എഐ ടൂളുകള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്.
തിരുവനന്തപുരം: എന്‍ സുബ്രഹ്മണ്യനെതിരായ കേസില്‍ ‘കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. എഐ ടൂളുകള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്. രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം എത്ര പേര് പരാതി നല്കി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രിയങ്ക ഗാന്ധിയെ വരെ ഉള്‍പ്പെടുത്തി എഐ വീഡിയോ പ്രചരിപ്പിക്കുന്നു. യുട്യൂബര്‍മാര്‍ക്ക് പണം നല്കി പലതും പറയിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റി മുഖ്യമന്ത്രിയുമായി പരിപാടിയില്‍ പങ്കെടുത്തില്ല എന്ന് പറയുന്നത് എം വി ഗോവിന്ദന് മാത്രമാണ്. പരിപാടിയില്‍ പങ്കെടുത്തു എന്ന് പറഞ്ഞത് വാസ്തവം ആണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇത് അവസാനത്തിന്റെ ആരംഭം ആണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഫോട്ടോ കൂടുതലായി പ്രചരിപ്പിക്കും. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്കെതിരെ ഇതുവരെ എന്തുകൊണ്ട് നടപടി ഇല്ല? സിപിഎം ക്രമിനലുകളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
kerala
പുലിഭീതി ഒഴിയാതെ കണ്ണൂര്‍ കോളയാട് ജനവാസ കേന്ദ്രം; വനപാലകര്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു
പുലിയെ കണ്ട് പേടിച്ച് ഓടുന്നതിനിടെ വീണ് ടാപ്പിങ്ങ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.
പേരാവൂര്‍: പുലി ഭീതി ഒഴിയാതെ കണ്ണൂരിലെ കോളയാട് ജനവാസ കേന്ദ്രം. പുലിയെ കണ്ട് പേടിച്ച് ഓടുന്നതിനിടെ വീണ് ടാപ്പിങ്ങ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കോളയാട് പുന്നപ്പാലത്തെ പാണ്ടി മാക്കല്‍ ബിജുവിനാണ് വീണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ച 5.30 ത്തോടെ പുത്തലം ചാലിക്കുന്നില്‍ റബര്‍ ടാപ്പിങ്ങിനെത്തിയപ്പോഴാണ് ബിജു പുലിയെ കണ്ട് പേടിച്ചൊടിയത്.
മേലഖയില്‍ നേരത്തെ പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളികള്‍ അറിയിച്ചെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. വനംപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കാട്ടുപൂച്ചയാണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം കുനിത്തല വായന്നൂര്‍ റോഡില്‍ മണ്ഡപത്തിന് സമീപം പാതി ഭക്ഷിച്ച നിലയില്‍ തെരുവുനായുടെ ജഡം കണ്ടെത്തിയിരുന്നു. പുലി തെരുവുനായെ പിന്തുടരുന്നതിനിടെയാണ് ബിജു പുലിയുടെ മുന്നില്‍പ്പെട്ടത്.
പേടിച്ച് ഓടിയ ബിജു പ്രദേശവാസിയായ ബാബുവിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. പുലി ഭീതി ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിയെ കണ്ടതായി പറയുന്ന സ്ഥലത്ത് എത്തിയ വനപാലകര്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു.
-
kerala18 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
GULF16 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film16 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india14 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News22 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala17 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
Health18 hours agoപക്ഷിപ്പനി: കള്ളിങ് പുരോഗമിക്കുന്നു;ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
-
kerala16 hours agoസോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ
