kerala
അയാള്‍ രാക്ഷസനെപ്പോലെ ആയിരുന്നു,ലൈംഗികത നിഷേധിച്ചതിന് ഉപദ്രവിച്ചു; വിജയ്ബാബുവിനെതിരെ പരാതിക്കാരിയുടെ ഫേസ്ബുക്ക് കുറിപ്പ്
.ഒരു ഫേസ്ബുക്ക ഗ്രൂപ്പിലൂടെയാണ് ഇക്കാര്യം നടി പുറത്തുവിട്ടിരിക്കുന്നത്.
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ച് പരാതിക്കാരിയായ നടി.ഒരു ഫേസ്ബുക്ക ഗ്രൂപ്പിലൂടെയാണ് ഇക്കാര്യം നടി പുറത്തുവിട്ടിരിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങളാണ് നടി മുന്നോട്ട് വെച്ചിരിക്കുന്നത്.സിനിമയില്‍ കൂടുതല്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് പരാതി.ഇക്കഴിഞ്ഞ 22നാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്.പരാതിക്ക് പിന്നാലെ നടിയുടെ പേര് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ടിരുന്നു.ഇതിനും പോലീസ് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നടി വീണ്ടും ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമയില്‍ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 14/04/2022 യുള്ള കാലയളവില്‍ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ പ്രവൃത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ കുറച്ച് വര്‍ഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവില്‍ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി .
തുടര്‍ന്നു മദ്യം നല്കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഞാന്‍ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാള്‍ എന്നെ പലതവണ ബലാത്സംഗം ചെയ്തു. ഒമുു്യ ജശഹഹ പോലുള്ള രാസ ലഹരി വസ്തുക്കള്‍ കഴിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു, പക്ഷേ ഞാന്‍ അത് നിഷേധിച്ചു. മദ്യം നല്കി എനിക്ക് ബോധത്തോടെ ഥല െീൃ ചീ ‘ എന്ന് പറയാന്‍ കഴിവില്ലാതിരുന്നപ്പോള്‍ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറില്‍ വെച്ച് ഓറല്‍ സെക്സിനു എന്നെ നിര്‍ബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കില്‍ എനിക്ക് സംസാരിക്കാന്‍ പോലും പറ്റാതായി. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന, എന്റെ ആത്മാഭിമാനത്തെ തകര്‍ക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാന്‍. അയാളില്‍ നിന്ന് ഞാന്‍ ഓടിപ്പോകാന്‍ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാള്‍ എന്റെ പിന്നാലെ വരും. അവനില്‍ നിന്ന് ഞാന്‍ അനുഭവിച്ച ശാരീരിക മാനസിക പീഢനങ്ങള്‍ക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളില്‍ എനിക്ക് കഥാപാത്രങ്ങള്‍ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ എന്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്കൊണ്ടായിരുന്നില്ല.
ചലച്ചിത്രമേഖലയില്‍ അയാള്‍ക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാന്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്സ് നിരസിച്ചതിന്, ഞാന്‍ ആര്‍ത്തവത്തിലായിരുന്നപ്പോള്‍ അയാള്‍ എന്റെ വയറ്റില്‍ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിര്‍ബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാന്‍. എന്നാല്‍ ഇന്ന് ഞാന്‍ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാള്‍ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാന്‍ പേടിച്ച് , ഭയത്തോടെ ഞാന്‍ ഉള്ളില്‍ കരയുകയായിരുന്നു. എന്റെ ഒരു നഗ്നവീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എന്റെ ജീവന് അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. അവര്‍ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാന്‍ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാന്‍ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങള്‍ക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഞാന്‍ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.
ജീവിതത്തില്‍, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളില്‍ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാന്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം. ച.ആ: സോഷ്യല്‍ മീഡിയയില്‍ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കില്‍ എന്റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാന്‍ ശ്രമിക്കുന്നതോ ആയവര്‍ക്കെതിരെ ഞാന്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കും.
kerala
പൊലീസില്‍ പരാതി നല്‍കിയതില്‍ വൈരാഗ്യം; 11കാരിയെ വീട്ടില്‍ കയറി മര്‍ദിച്ച യുവാവിന് 13 വര്‍ഷം കഠിനതടവ്
മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്.
തിരുവനന്തപുരം: പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ഒടുക്കണം.
2011 ജൂണ്‍ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മക്കള്‍ സ്കൂളിലേയ്ക്കു പോകുമ്പോഴും വരുമ്പോഴും പ്രതി കളിയാക്കുന്നതും അസഭ്യം പറയുന്നതും സഹിക്കാന്‍ വയ്യാതായതോടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ താക്കീത് നല്കി വിട്ടയച്ചിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ ഗിരീഷ് വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റിരുന്നു.
11 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി പരിക്കേല്‍പ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നു നിരീക്ഷിച്ചാണു കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
kerala
പാലക്കാട് ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി; കുട്ടിക്കായി വ്യാപക തിരച്ചില്‍
അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശി അനസ് – തൗഹിത ദമ്പതികളുടെ മകന് സുഹാനെയാണ് കാണാതായത്.
പാലക്കാട് ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശി അനസ് – തൗഹിത ദമ്പതികളുടെ മകന് സുഹാനെയാണ് കാണാതായത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുമുറ്റത്ത് നിന്ന് കാണാതാവുകയായിരുന്നു.
ചിറ്റൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ കുട്ടിക്കായി വ്യാപക തിരച്ചില്‍ നടക്കുകയാണ്. വീടിന് സമീപത്തെ കുളത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍
സഹോദരനുമായി പിണങ്ങി കുട്ടി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. സാധാരണഗതിയില്‍ മടങ്ങി വരാറുള്ള കുട്ടിയെ കാണാതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു. സുഹാന് വേണ്ടി ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. അതേസമയം, പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരും. ഡോഗ് സ്ക്വാഡ് എത്തിയ കുളത്തില്‍ കുട്ടി ഇല്ലെന്നാണ് പ്രാഥമിക വിവരം. കുട്ടിക്ക് ഫിക്സ് ഉണ്ട്. പ്രദേശത്ത് തന്നെ എവിടെ എങ്കിലും മയങ്ങി വീഴാനുള്ള സാധ്യത കൂടി പരിശോധിക്കും.
kerala
മുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹിന്ദുത്വ സംഘടനകളുടെ രഹസ്യയോഗത്തിലാണ് ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്തത്.
മുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹിന്ദുത്വ സംഘടനകളുടെ രഹസ്യയോഗത്തിലാണ് ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്തത്. മുസ്ലിംകള്ക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവന നടത്തി കുപ്രസിദ്ധനായ വ്യക്തിയാണ് ഇയാള്‍. രാജാ സിങ്ങിന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഘടന പ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെ ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. സിങ്ങിനെതിരെ വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ നിരവധി കേസുകളുണ്ട്.
”ജിഹാദികളെ ഒരു പാഠം പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഗറില്ലാ മോഡലില്‍ യുദ്ധത്തിന് തയ്യാറുള്ളവരുടെ പേരുകള്‍ എനിക്ക് വേണം. ഇതില്‍ ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയാത്ത രീതിയിലാണ് കാര്യങ്ങള്‍ നടപ്പാക്കുക. അതീവരഹസ്യമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെയാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത്. അങ്ങനെയുള്ളവര്‍ എന്നെ ബന്ധപ്പെടണം. വിവേകമുള്ളവര്‍ക്ക് ഇതില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാം”- രാജാ സിങ് പറഞ്ഞു.
അതേസമയം അപകടകരമായ നീക്കം നടത്തുന്ന രാജാ സിങ്ങിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഐഎംഐഎം ദേശീയ വക്താവ് അഡ്വ. ആദില്‍ ഹുസൈന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ഡല്‍ഹി പൊലീസിനോടും ആവശ്യപ്പെട്ടു. ദേശസുരക്ഷക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ഗറില്ല യുദ്ധത്തിനുള്ള ആഹ്വാനമെന്ന് മുന്‍ ഹരിയാന കോണ്‍ഗ്രസ് സെക്രട്ടറി രാജന് റാവു പറഞ്ഞു. വീഡിയോയുടെ ആധികാരികത പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദ്വേഷത്തിനും അക്രമത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും രാജന് റാവു ആവശ്യപ്പെട്ടു.
-
kerala1 day ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
india1 day ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
GULF1 day agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film1 day agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
kerala10 hours agoസുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
-
india17 hours agoഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI
-
News1 day agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala1 day agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
