Connect with us

kerala

ഗവര്‍ണര്‍ക്ക് പുതിയ കാറെത്തി; ചെലവ് 85.11 ലക്ഷം

85.11 ലക്ഷം രൂപയാണ് കറുത്ത നിറത്തിലുള്ള ബെന്‍സ് ജി.എല്‍. ഇ ക്ലാസ് വാഹനത്തിനായി ചെലവാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്.

Published

on

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാര്‍ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ക്കു പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്കു മുന്‍പ് അനുമതി നല്‍കിയിരുന്നു. 85.11 ലക്ഷം രൂപയാണ് കറുത്ത നിറത്തിലുള്ള ബെന്‍സ് ജി.എല്‍. ഇ ക്ലാസ് വാഹനത്തിനായി ചെലവാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്. വാഹനം ഗവര്‍ണര്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. മുന്‍ ഗവര്‍ണറുടെ കാലത്താണു പുതിയ വാഹനത്തിനായി രാജ്ഭവന്‍ സര്‍ക്കാരിനു കത്തുനല്‍കിയത്. ഗവര്‍ണര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള ബെന്‍സ് കാറിന് 12 വര്‍ഷത്തെ പഴക്കമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്

Published

on

കണ്ണൂര്‍: ബിജെപി നേതാവ് പികെ കൃഷ്ണദാസിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ തന്നോട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയത് ഔചിത്യമില്ലാത്ത സംഭാഷണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷ്ണദാസ് മകളുടെ വിവാഹം ഫോണില്‍ വിളിച്ചു പറഞ്ഞതുപ്രകാരമാണ് താന്‍ അവിടെ പോയത്. എന്റെ പഞ്ചായത്തിലെ ഏച്ചൂര്‍ സി.ആര്‍ ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഞാന്‍ അങ്ങോട്ടു പോകുമ്പോള്‍ സുരേഷ് ഗോപി കാറില്‍ മടങ്ങുകയായിരുന്നു കൈ ഉയര്‍ത്തി കാണിച്ചപ്പോള്‍ താന്‍ കാറിനരികെ പോയി കൈ കൊടുത്തു. സുരേഷ് ഗോപിയോട് ഇത് എന്റെ നാടാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഇതും എടുക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

സാധാരണയായി വിവാഹ ചടങ്ങിനൊന്നും പോയാല്‍ ആരും ഇത്തരം കാര്യങ്ങളൊന്നും പറയാറില്ല. നിങ്ങളെ കൊണ്ട് എടുത്താല്‍ പൊങ്ങുന്നതല്ല ഈ നാടെന്ന് മറുപടി പറയാന്‍ തനിക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ അതുപോലെ ഔചിത്യബോധം ഇല്ലാതെ പെരുമാറാന്‍ പാടില്ലല്ലോയെന്ന് വിചാരിച്ചു ചിരിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളു. സുരേഷ് ഗോപിയുമായി താന്‍ എംപിയായ കാലത്തെ ഡല്‍ഹിയില്‍ വെച്ചു പരിചയമുണ്ട്. അദ്ദേഹത്തെ കാണാറും സംസാരിക്കാറുമുണ്ടെന്നും കെ കെ രാഗേഷ് പറഞ്ഞു.

Continue Reading

kerala

ടയര്‍ പൊട്ടിയ ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന രണ്ട് സഹോദരികളും പരിക്കില്ലാതെ രക്ഷപെട്ടു.

Published

on

തിരുവനന്തപുരം: ആക്കുളത്ത് ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം ഒഴിവായി. ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടം ഉണ്ടായത്. ആക്കുളത്തു നിന്നും കുളത്തൂര്‍ ഭാഗത്തേക്ക് എംസാന്‍ഡുമായി പോയ ടിപ്പര്‍ ലോറിയിലെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ലോറി വലത്തേക്ക് കയറി സമീപം നിന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന ശ്രീകാര്യം സ്വദേശിയായ ഡോക്ടര്‍ മിലിന്ദും അവരുടെ രണ്ട് സഹോദരികളും പരിക്കില്ലാതെ രക്ഷപെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന മണലാണ് കാറിന് മുകളിലേക്ക് വീണത്.

 

Continue Reading

kerala

കോര്‍പ്പറേഷനുകളില്‍ പുതിയ മേയര്‍മാര്‍ ചുതലയേറ്റു

സംസ്ഥാനത്ത് നാല് കോര്‍പറേഷനുകളില്‍ പുതിയ യുഡിഎഫ് മേയര്‍മാര്‍ ചുതലയേറ്റു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോര്‍പറേഷനുകളില്‍ മേയര്‍മാര്‍ ചുതലയേറ്റു. തിരുവനന്തപുരത്ത് വി.വി.രാജേഷും കൊല്ലത്ത് എ.കെ.ഹഫീസും മേയർമാരായി. കൊച്ചിയിൽ മിനി മോളും തൃശൂരിൽ ഡോ. നിജി ജസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു.ഒ.സദാശിവനാണ് കോഴിക്കോട് മേയർ. കണ്ണൂരിൽ പി.ഇന്ദിരയും ചുമതലയേറ്റു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോൺഗ്രസ് അംഗം എം.പി സന്തോഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു.

തെരഞ്ഞെടുപ്പ് നടന്ന ആറ് കോര്‍പറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോണ്‍ഗ്രസ് അംഗം എം.പി സന്തോഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും.

 

 

Continue Reading

Trending