ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാര്‍ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ക്കു പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്കു മുന്‍പ് അനുമതി നല്‍കിയിരുന്നു. 85.11 ലക്ഷം രൂപയാണ് കറുത്ത നിറത്തിലുള്ള ബെന്‍സ് ജി.എല്‍. ഇ ക്ലാസ് വാഹനത്തിനായി ചെലവാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്. വാഹനം ഗവര്‍ണര്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. മുന്‍ ഗവര്‍ണറുടെ കാലത്താണു പുതിയ വാഹനത്തിനായി രാജ്ഭവന്‍ സര്‍ക്കാരിനു കത്തുനല്‍കിയത്. ഗവര്‍ണര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള ബെന്‍സ് കാറിന് 12 വര്‍ഷത്തെ പഴക്കമുണ്ട്.