News
ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യയെ പേടിക്കണമെന്ന് അമേരിക്ക
ലോകകപ്പിലെ ഉദ്ഘാടന മല്‍സരം അനായാസമായിരിക്കില്ലെന്ന് അമേരിക്കയുടെ പരിശീലക നകാലി ഓസ്ട്രിയന്‍.
ഭുവനേശ്വര്‍: ലോകകപ്പിലെ ഉദ്ഘാടന മല്‍സരം അനായാസമായിരിക്കില്ലെന്ന് അമേരിക്കയുടെ പരിശീലക നകാലി ഓസ്ട്രിയന്‍. സ്വന്തം വേദിയില്‍ ഇന്ത്യയെ പേടിക്കണമെന്നാണ് അവര്‍ സ്വന്തം ടീമിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആതിഥേയര്‍ എന്ന നിലയില്‍ ഇതാദ്യമായി ഒരു ഫിഫ ചാമ്പ്യന്‍ഷിപ്പിന് അവസരം കിട്ടിയ ഇന്ത്യ ഇന്ന് മൈതാനത്തിറങ്ങുന്നത്
വിദഗ്ധ പരിശീലനത്തിന് ശേഷമാണ്. 23 അംഗ ഇന്ത്യന്‍ സംഘം സ്പെയിനില്‍ പര്യടനം നടത്തിയാണ് ഒരുക്കം നടത്തിയത്. സ്വീഡിഷ് സംഘത്തോട് 1-3 ന് തോറ്റ ഇന്ത്യ ബാര്‍സിലോണയിലെ ഒരു ക്ലബിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മോശം കാലാവസ്ഥ കാരണം അന്‍ഡോറക്കെതിരായ മല്‍സരം റദ്ദാക്കി.
ഇതാണ് ഇന്ത്യന്‍ ടീം
ഗോള്‍ക്കീപ്പര്‍മാര്‍: മോണാലിസ ദേവി മോയിരംഗ്തം, മെലോഡി ചാനു കൈഷം, അഞ്ജലി മുന്‍ഡ്, ഡിഫന്‍ഡര്‍മാര്‍- അസ്റ്റാം ഒറോണ്‍, കാജല്‍, നകേത, പൂര്‍ണിമാ കുമാരി, വര്‍ഷിക, ഷില്‍കി ദേവി ഹേമം. മിഡ്ഫീല്‍ഡര്‍മാര്‍- ബബിനാ ദേവി ലിഷം, നിതു ലിന്‍ഡ, ഷാലിജ, ശുഭാംഗ് സിംഗ്. ഫോര്‍വേഡ്സ്- അനിത കുമാരി, ലിന്‍ഡകോം സെര്‍തോ, നേഹ, റെജിയാ ദേവിലായിറാം, ശൈലാ ദേവി ലോകതോബാം, കാജോള്‍ ഹൂബര്‍ട്ട് ഡിസൂസ, ലാവണ്യ ഉപാധ്യ, സുധാ അങ്കിതാ ടിര്‍കെ
ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ന് മുതല്‍
ഭുവനേശ്വര്‍: ഇന്നാണ് ആ ദിവസം. ഇന്ത്യന്‍ വനിതകള്‍ ഇതാദ്യമായി ഫിഫയുടെ ഒരു ചാമ്പ്യന്‍ഷിപ്പില്‍ പന്ത് തട്ടുന്നു. പ്രതിയോഗികളാവട്ടെ ലോക ചാമ്പ്യന്‍പട്ടത്തില്‍ ഒന്നിലധികം തവണ മുത്തമിട്ട അമേരിക്കയും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് മാമാങ്കത്തില്‍ പന്ത് തട്ടാന്‍ ഇന്ത്യക്ക് അവസരം ലഭിക്കുന്നതാവട്ടെ ആതിഥേയര്‍ എന്ന നിലയിലും. ഇന്ന് രാത്രി എട്ട് മണിക്കാണ് ഉദ്ഘാടന പോരാട്ടം.
ഒട്ടും പേടിയില്ലാതെയാണ് ഇന്ത്യ ഇന്ന് കളത്തില്‍ ഇറങ്ങുന്നതെന്നാണ് ഹെഡ് കോച്ച് തോമസ് ഡെനാര്‍ബി വിശദീകരിക്കുന്നത്. ലോക വേദിയില്‍ പന്ത് തട്ടാനും കരുത്ത് തെളിയിക്കാനും ഇന്ത്യന്‍ വനിതകള്‍ക്ക് ലഭിച്ച ആദ്യ അവസരമാണിത്. അതിനാല്‍ കളിക്കാരെല്ലാം വര്‍ധിത ആവേശത്തിലാണ്. കളിയിലെ റിസല്‍ട്ടല്ല പ്രധാനം. ലോക വേദിയാണ്. ശക്തരായ പ്രതിയോഗികളാണ്. അവര്‍ക്കെതിരെ കളിക്കാന്‍ ലഭിക്കുന്ന അവസരത്തെ പ്രയോജനപ്പെടുത്തുകയാണ് പ്രധാനമെന്നും കോച്ച് വീശദീകരിക്കുന്നു. ശക്തരുടെ ഗ്രൂപ്പില്‍ ഇന്ത്യയുടെ മറ്റ് പ്രതിയോഗികള്‍ ബ്രസീലും മൊറോക്കോയുമാണ്. 14 നാണ് മൊറോക്കോക്കെതിരായ പോരാട്ടം. 17ന് ബ്രസീലിനെതിരെയും. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടുക. ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് അമേരിക്കക്കും ബ്രസീലിനുമാണ് വ്യക്തമായ സാധ്യത. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് കുട്ടികളുടെ കരുത്ത് അറിയാനാവുക. ഇന്ത്യന്‍ സംഘത്തില പലരും ലോക നിലവാരത്തില്‍ കളിക്കുന്നവരാണ്. ഈ ലോകകപ്പോടെ അവരെ ലോകം അറിയുമെന്നും സ്വീഡിഷുകാരനായ പരിശീലകന് പറയുന്നു.
ലോകകപ്പ് ഇപ്രകാരം
ഇന്ന്: മൊറോക്കോ-ബ്രസീല്‍ (4-30, കലിംഗ), ചിലി-കിവിസ് (4-30, മഡ്ഗാവ് ), ജര്‍മനി-നൈജീരിയ (8, മഡ്ഗാവ്), ഇന്ത്യ-അമേരിക്ക (8, കലിംഗ)
നാളെ: കാനഡ ഫ്രാന്‍സ് (4-30, മഡ്ഗാവ്), മെക്സിക്കോ-ചൈന (4-30, മുംബൈ), ജപ്പാന്-ടാന്‍സാനിയ (8, മഡ്ഗാവ്), സ്പെയിന്-കൊളംബിയ (8, മുംബൈ)
14 വെള്ളി: ബ്രസീല്‍-അമേരിക്ക (4-30, കലിംഗ), കിവീസ്-നൈജീരിയ (4-30, മഡ്ഗാവ്), ജര്‍മനി-ചിലി (8, മഡ്ഗാവ്), ഇന്തൃ-മൊറോക്കോ (8, കലിംഗ)
15 ശനി : ചൈന-കൊളംബിയ (4-30, മുംബൈ), ഫ്രാന്‍സ്-ടാന്‍സാനിയ (4-30, മഡ്ഗാവ്) ജപ്പാന്- കാനഡ (8, മഡ്ഗാവ്), സ്പെയിന്-മെക്സിക്കോ (8, മുംബൈ)
17 തിങ്കള്‍: കിവീസ്-ജര്‍മനി (4-30, മഡ്ഗാവ്), നൈജീരിയ-ചിലി (4-30, കലിംഗ), ബ്രസീല്‍-ഇന്ത്യ (8, കലിംഗ), അമേരിക്ക-മൊറോക്കോ (8, മഡ്ഗാവ്)
18 ചൊവ്വ: ചൈന-,സ്പെയിന് (4-30, മുംബൈ), കൊളംബിയ-മെക്സിക്കോ (4-30, മഡ്ഗാവ്), ഫ്രാന്‍സ്-ജപ്പാന് (8, മഡ്ഗാവ്), ടാന്‍സാനിയ-കാനഡ (8, മുംബൈ).
ഒക്ടോബര്‍ 21, 22 ക്വാര്‍ട്ടര്‍ ഫൈനലുകള്‍
ഒക്ടോബര്‍ 26- സെമി ഫൈനലുകള്‍
ഒക്ടോബര്‍ 30- ലുസേഴ്സ് ഫൈനല്‍, ഫൈനല്‍
kerala
കോഴിക്കോട് ബീച്ച്റോഡില്‍ ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
സൗത്ത് ബീച്ച് പെട്രോള്‍ പമ്പിനു സമീപം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട്: ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്വദേശി മര്വാന്, കോഴിക്കോട് കക്കോടി സ്വദേശി ജൂബൈദ് എന്നിവരാണ് മരിച്ചത്. സൗത്ത് ബീച്ച് പെട്രോള്‍ പമ്പിനു സമീപം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍പ്പെട്ട ബൈക്കുകള്‍ ഇരുവശത്തുനിന്നും മുഖാമുഖം വേഗത്തില്‍ വന്നതാണ് കൂട്ടിയിടിത്തത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൊലീസ് സ്ഥലത്തെത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പാലിച്ച് പതുക്കെ വാഹനമോടിക്കണം എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
News
മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച; രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു
എട്ടും പതിനാലും വയസ്സിനിടയിലുള്ള കുട്ടികളിലാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഭോപ്പാല്‍: മധ്യപ്രദേശിലെ സത്ന ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു രക്തം സ്വീകരിച്ച ആറ് കുട്ടികള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. തലാസീമിയ എന്ന ജനിതക രക്തരോഗം ബാധിച്ച ഇവര്‍ക്ക് ചികിത്സയുടെ ഭാഗമായി ഇടയ്ക്കിടെ രക്തം നല്‍കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് നാല് മാസം മുന്‍പ് ഇവര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എട്ടും പതിനാലും വയസ്സിനിടയിലുള്ള കുട്ടികളിലാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ നല്കിയ രക്തത്തിന്റെ സുരക്ഷയില്‍ ഗുരുതര വീഴ്ച ഉണ്ടയതായി ആരോപിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ആശുപത്രിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ഒരു മൂന്ന് വയസുകാരിക്കും എച്ച്ഐവി സ്ഥിരീകരിച്ചിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കള്‍ ഇരുവരും എച്ച്ഐവി പോസിറ്റീവ് ആണെന്നും, അവരില്‍ നിന്നാകാം കുട്ടിയിലേക്ക് രോഗം പകരാനിടയായതെന്നും പ്രാഥമിക നിഗമനമുണ്ട്. സംഭവത്തില്‍ രക്തബാങ്കിന്റെയും ആശുപത്രി ഭരണകൂടത്തിന്റെയും ഉത്തരവാദിത്വം പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രക്തപരിശോധന നടപടികളില്‍ ഉണ്ടായ പിഴവുകള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
സിപിഎം മൂടുതാങ്ങികളുടെ പാര്‍ട്ടിയായി മാറി -മുന്‍ എംഎല്‍എ കെസി രാജഗോപാലന്‍
മെഴുവേലി പഞ്ചായത്തില്‍ ഭരണം നഷ്ടമായതിലും തന്റെ ഭൂരിപക്ഷം കുറഞ്ഞതിലുമാണ് സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ മുന്‍ എംഎല്‍എ കൂടിയായ കെസി രാജഗോപാലന്‍ രംഗത്തുവന്നത്.
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഎമ്മില്‍ പൊട്ടിത്തെറി്. സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ രാജഗോപാലന്‍ (കെസിആര്‍) രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മെഴുവേലി പഞ്ചായത്തില്‍ ഭരണം നഷ്ടമായതിലും തന്റെ ഭൂരിപക്ഷം കുറഞ്ഞതിലുമാണ് സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ മുന്‍ എംഎല്‍എ കൂടിയായ കെസി രാജഗോപാലന്‍ രംഗത്തുവന്നത്.
കെ.സി. രാജഗോപാലന്‍ മെഴുവേലി പഞ്ചായത്തിലെ എട്ടാംവാര്‍ഡിലാണ് ഇക്കുറി ജനവിധി തേടിയത്. ഫലം പുറത്തുവന്നപ്പോള്‍ കഴിഞ്ഞതവണ 92 വോട്ടിന് എല്‍ഡിഎഫ് ജയിച്ച വാര്‍ഡില്‍ വെറും 28 വോട്ടിന്റെ ഭൂരിപക്ഷമാണ് കെസിആറിന് കിട്ടിയത്. മെഴുവേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണവും നഷ്ടമായി. നേതാവിനെ സുഖിപ്പിക്കല്‍ എന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ശൈലിയെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറിക്കെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
”ഞാന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നെ തോല്‍പ്പിക്കാന്‍ പല ബാഹ്യകക്ഷികളും ഇടപെട്ടു. 2024 ഡിസംബര്‍ 30-ന് നടന്ന ജില്ലാ സമ്മേളനത്തില്‍ എന്നെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. അന്ന് ഏരിയ സെക്രട്ടറിയുടെ മകനടക്കമുള്ള സിപിഎമ്മുകാര്‍ പടക്കം പൊട്ടിച്ചു. മെഴുവേലി പഞ്ചായത്തില്‍ പരാജയപ്പെട്ടപ്പോഴും അതേ ആള്ക്കാര് പടക്കം പൊട്ടിച്ചു. പാലം വലിച്ചത് പാര്ട്ടിക്കാര് തന്നെയാണ്. ഉന്നതനേതൃത്വത്തില്‍നിന്നുള്ള ഇടപെടല്‍ ഉള്‍പ്പെടെയുണ്ട്.
ഏരിയ സെക്രട്ടറിയെ അടക്കം ഇക്കാര്യത്തില്‍ സംശയിക്കുന്നു. ഏരിയ സെക്രട്ടറിക്ക് ഒരു കെല്പും പ്രാപ്തിയുമില്ല. ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഒരു ശൈലിയെന്ന് പറയുന്നത് നേതാവിനെ സുഖിപ്പിച്ചാല്‍ മതി എന്നതാണ്. ജനങ്ങളുമായിട്ട് ഒരു ബന്ധവുമില്ലാതെ മേല്‍ക്കമ്മിറ്റിയെ സുഖിപ്പിച്ചു പോകുന്ന ശൈലി. അതാണ് ഞങ്ങളുടെ ഏരിയ സെക്രട്ടറിയുടെ ശൈലി. താഴെ ആരുണ്ടെന്ന് അറിയില്ല. മോന് എവിടെ പോകുന്നെന്ന് അറിയില്ല. അല്ലെങ്കില്‍ 75 വയസ്സായ എന്നെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ മോന് അടക്കം വന്ന് പടക്കം പൊട്ടിക്കണോ. അദ്ദേഹം അക്കാര്യം ചോദിച്ചോ മോനോട്. അദ്ദേഹം പത്രവും വായിക്കുകയില്ല. പാര്‍ട്ടി സാഹിത്യവും വായിക്കുകയില്ല. യാതൊരു വിവരവുമില്ല. എന്റെ തണലില്‍വന്ന് ഏരിയ സെക്രട്ടറിയായി. ഈ പറഞ്ഞ കാര്യങ്ങളെല്ലാം സഹിതം ഞാന്‍ ഒരു പരാതി പാര്‍ട്ടിക്ക് കൊടുക്കും. സ്റ്റാലിന് എന്ന ഏരിയ സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ച് തന്നെ പരാതി കൊടുക്കും. ഉറപ്പായും കൊടുക്കും”, കെ.സി. രാജഗോപാലന്‍ പറഞ്ഞു.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
kerala20 hours agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
