News
വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം കരയിലെത്തിച്ച് മുതല
ഇന്തോനേഷ്യയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറുന്ന മുതലയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്.
Strange but true…
A huge crocodile appears with the body of a drowned child on its back & hands it over. The family had failed to find it from a the crocodile infested river in Indonesia.
VC:Gulf Today pic.twitter.com/HDSuKezRSh— Susanta Nanda IFS (@susantananda3) January 24, 2023
വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തുവച്ച് മുതല നീന്തുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് ബോട്ട് ലക്ഷ്യമാക്കി നീങ്ങിയ മുതലയുടെ പുറത്തുനിന്ന് രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ എടുക്കുന്നതും വീഡിയോയില്‍ കാണാം.
ഇന്തോനേഷ്യയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.
kerala
റാപ്പര്‍ വേടനെതിരെ പരാതി നല്കിയ സംഭവം; ‘പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’, മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം
റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം.

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ അറിയിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി. പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎക്ക് പരാതി നല്‍കിയത് എന്ന് വ്യക്തമാക്കണമെന്നും ഇനി ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിര്‍ദേശം നല്കി.
പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മിനി വേടനെതിരെ എന്‍ഐക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന വരികളുണ്ട് എന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.
film
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി.

എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. എഴുത്തുകാരനും സംവിധായകനുമായ പത്മരാജനെ അനുസ്മരിച്ച് മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് മുരളി ഗോപി സമകാലിക സമൂഹത്തിലെ അസഹിഷ്ണുതക്കും സൈബറാക്രമണത്തിനുമെതിരെ പ്രതികരിച്ചത്.
എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന കാലമാണിതെന്ന് ലേഖനത്തില്‍ പറയുന്നു. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു മാധ്യമമായി മാറിയെന്നും രാഷ്ട്രീയ ശരികളുടെ പ്ലാസ്റ്റിക് കയറുകള്‍കൊണ്ട് നൈസര്‍ഗികതയെ വരിഞ്ഞുമുറുക്കി കൊല്ലുകയാണെന്നും മുരളി ഗോപി പറയുന്നു.
”ഇന്ന്, പി. പത്മരാജന്റെ 80-ാം ജന്മവാര്‍ഷികം. 1991-ല്‍, മുതുകുളത്തുള്ള അദ്ദേഹത്തിന്റെ തറവാട്ടില്‍ ആയുസ്സാറാതെ വിടവാങ്ങിയ ആ വലിയ എഴുത്തുകാരന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍, അവിടെ സന്നിഹിതരായിരുന്ന നൂറുകണക്കിനാളുകളില്‍ ഒരുവനായിരുന്നു ഞാനും.
സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു ‘മാധ്യമ’മായി മാറിയ ഇക്കാലത്ത്, എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ടു തീര്‍ക്കാന്‍ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന ഈ കാലത്ത്, ‘രാഷ്ട്രീയ ശരി’കളുടെ പ്ലാസ്റ്റിക് കയറുകള്‍കൊണ്ട് നൈസര്‍ഗികതയെ വരിഞ്ഞു മുറുക്കിക്കൊന്ന് വികടനിരൂപണത്തിന്റെ പങ്കകളില്‍ കെട്ടിത്തൂക്കുന്ന ഈ കാലത്ത്, അവിശുദ്ധരാഷ്ട്രീയം കളിച്ച് അംഗീകാരങ്ങളെപ്പോലും വില്ക്ക് വാങ്ങുന്ന ഇക്കാലത്ത്, പൊരുതിനില്ക്കാന് ഒരു യൗവനം പോലുമില്ലാതെ, തീവ്രവിഷാദം ബാധിച്ച് പതിയെ ഉറഞ്ഞ് ഇല്ലാതാവുന്ന ഒരു വൃദ്ധനക്ഷത്രമായി അദ്ദേഹം മാറാതിരുന്നത് എന്തുകൊണ്ടും നന്നായി’- മുരളി ഗോപി കുറിച്ചു.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം എമ്പുരാന് വലിയ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു. ചിത്രം ഇറങ്ങിയതിനു പിന്നാലെ സംഘ്പരിവാര്‍ രൂക്ഷമായ സൈബറാക്രമണം നടത്തിയിരുന്നു. ബിജെപി നേതൃത്വവും സിനിമക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രമേയത്തെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്ന് എമ്പുരാനിലെ വിവാദമായ രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു.
film
ഞെട്ടിച്ച് ‘നരിവേട്ട; കരിയര്‍ ബെസ്റ്റുമായി ടോവിനോ; ബോക്സ് ഓഫീസില്‍ കോടി തുടക്കം
ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വന്‍ സ്വീകാര്യത.

ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വന്‍ സ്വീകാര്യത. 2018, എ ആര് എം എന്നീ ചിന്ത്രങ്ങള്‍ക്ക് ശേഷമിറങ്ങുന്ന ടോവിനോ ചിത്രമായ നരിവേട്ടക്ക് മികച്ച പ്രേക്ഷക – നിരൂപക പ്രശംസയാണ് ഇതിനോടകം ലഭിച്ചു കഴിഞ്ഞിരിക്കുന്നത്. ഓസ്ട്രേലിയയില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ചിത്രത്തിന് മികച്ച പ്രതികാരമാണ് ലഭിച്ചത്. ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയര്‍ ഗ്രാഫ് വളര്‍ച്ചയുടെ ഭാഗമായി മാറിയിരിക്കുകയാണ് ‘നരിവേട്ട’യുടെ വിജയവും. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്. ആദ്യ ദിനം കേരള ബോക്സ് ഓഫീസില്‍ തന്നെ 1.75 കോടി നേടി മികച്ച ഓപ്പണിങ് നേടിയിരിക്കുയാണ് ചിത്രം. രണ്ടാം ദിനം മികച്ച ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ സമൂഹത്തില്‍ അരിക് വല്‍ക്കരിക്കപ്പെട്ടവരെ എങ്ങനെ ഭരണകൂടം അടിച്ചമര്‍ത്താന്‍ നോക്കുന്നു എന്ന് ഗൗരവമായി തന്നെ ആവിഷ്കരിക്കുന്ന ചിത്രത്തിന്റെ രാഷ്ട്രീയ വശങ്ങളെ പറ്റി ഓസ്ട്രേലിയന്‍ രാജ്യത്തു പോലും വലിയ അഭിപ്രായങ്ങളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. ചിത്രം ഒ ടി ടി യില്‍ വരുന്നതിനായി കാത്തിരിക്കേണ്ടെന്നും മസ്റ്റ് തീയട്രിക്കല്‍ വാച്ച് ആണെന്നുമാണ് പ്രേക്ഷകാഭിപ്രായം. പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ ഒട്ടും വിട്ടുവീഴ്ചയ ചെയ്യാത്ത രീതിയില്‍ ഒരുക്കിയിരിക്കുന്ന നരിവേട്ട ടോവിനോയുടെ കരിയര്‍ ബെസ്റ്റ് കഥാപാത്രം കൂടിയാണ്.
സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിര്‍ണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍ സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരന് ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംവിധായകന് അനുരാജ് മനോഹര്‍ ഒരു സംവിധായകന് എന്ന നിലക്ക് കൂടുതല്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിന്‍ ജോസഫ് യഥാര്‍ത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതില്‍ കാണിച്ചിരിക്കുന്ന ബ്രില്ല്യന്‍സി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോണ്‍സ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണര്‍ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയില്‍ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീര്‍ മുഹമ്മദ്ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായകരമായിട്ടുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ് – അമല്‍ സി ചന്ദ്രന്, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്- സക്കീര്‍ ഹുസൈന്, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, പി ആര് ഒ & മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് കുമാര്‍ രാജന്, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീല്‍സ്- ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്, ഡിസൈന്‍സ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
Video Stories3 days ago
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി
-
kerala3 days ago
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം