business
പതിനെട്ട് യുവതികള്‍ വഴി സ്വര്‍ണക്കടത്ത്, മലയാളി ജ്വല്ലറി ഉടമയും മകനും മുംബൈയില്‍ പിടിയില്‍

പത്ത് കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വര്‍ണവുമായി സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തില്‍ പിടിയിലായ കേസില്‍ ദുബായില്‍ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് സ്വദേശി മുഹമ്മദ് അലി, മകന്‍ ഷഹീബ് എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തിന്റെ പ്രധാന സൂത്രധാരന്‍മാരാണ് ഇവരെന്നാണ് അന്വേഷണ ഏജന്‍സി നല്‍കുന്ന വിവരം.
കഴിഞ്ഞമാസം 25ന് യുഎഇയില്‍ നിന്ന് മൂന്ന് വിമാനങ്ങളില്‍ വ്യത്യസ്ത സംഘങ്ങളായാണ് സ്വര്‍ണവുമായി സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ മുംബൈയില്‍ വിമാനം ഇറങ്ങിയത്. അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ പ്രതികളായ മലയാളികളെക്കുറിച്ച് വിവരം ലഭിച്ചത്. സ്വര്‍ണം കമ്മിഷന്‍ വ്യവസ്ഥയില്‍ കടുത്തുന്നവരാണ് സുഡാനില്‍ നിന്നുള്ള സ്ത്രീകളെന്ന് ഡിആര്‍ഐ സൂചിപ്പിച്ചു. പേസ്റ്റ് രൂപത്തിലും ആഭരണങ്ങളാക്കിയുമാണ് സ്വര്‍ണം കടത്തിയിരുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
india3 days ago
പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം
-
kerala2 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
kerala2 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്