Connect with us

crime

മാതാപിതാക്കളെ പരിചരിക്കാനെത്തിയ ഹോംനഴ്‌സിനെ പീഡിപ്പിച്ച ദന്തഡോക്ടര്‍ അറസ്റ്റില്‍

യുവതി ഡിസംബറില്‍ ഷഹാബിനെതിരെ പരാതി നല്‍കിയതോടെ ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു

Published

on

ഹോം നഴ്‌സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് കേസില്‍ അറസ്റ്റിലായത്. പ്രതിയുടെ മാതാപിതാക്കളെ പരിചരിക്കുന്നതിനായാണ് ഹോം നഴ്‌സിനെ നിയമിച്ചിരുന്നത്.

യുവതി ഡിസംബറില്‍ ഷഹാബിനെതിരെ പരാതി നല്‍കിയതോടെ ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഷഹാബിനെതിരെ പൊലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി വിദേശത്തു നിന്ന് ഇന്നലെ തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത് ഇയാളെ കോടതിയില്‍ ഹാജരാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യുകെയിൽ സ്ത്രീയെ പീഡിപ്പിച്ച് മലയാളി; തലകുനിച്ച് കുറ്റം സമ്മതിച്ച് പ്രതി, നാടുകടത്താൻ ഉത്തരവിട്ട് കോടതി

Published

on

ലണ്ടൻ: യുകെയിലെ സമർസെറ്റ് ടോണ്ടനിൽവെച്ച് സ്ത്രീയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29) ആണ് ശിക്ഷിക്കപ്പെട്ടത്. കേസിൽ ഇയാൾ കുറ്റം സമ്മതിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ 11ന് രാത്രി പത്തിനും പുലർച്ചെ അഞ്ചിനുമിടയിൽ വിക്ടോറിയ പാർക്കിൽവെച്ചാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. നിശ്ചിതകാലത്തെ ശിക്ഷയ്ക്കുശേഷം പ്രതിയെ നാടുകടത്താൻ ജഡ്ജി സ്റ്റീഫൻ ക്ലൈമി ഉത്തരവിട്ടു.

കോടതിയിൽ തല കുനിച്ചുനിന്ന മനോജ് പശ്ചാത്താപം പ്രകടിപ്പിച്ചു. അസ്വസ്ഥയായ അപരിചിത യുവതിയെ തെരുവിൽവെച്ച് കണ്ട മനോജ് ചിന്താതിര സമീപിക്കുകയായിരുന്നു. മുപ്പതുകളിലുള്ള യുവതിക്ക് ഇയാൾ കടയിൽനിന്ന് ബിയർ വാങ്ങി നൽകി. താൻ പീഡിപ്പിക്കാൻ പോകുകയാണെന്ന് സ്ത്രീയോട് പറഞ്ഞ ശേഷമാണ് മനോജ് കൃത്യം നടത്തിയത്. ‘ദയവായി തന്നെ ഉപദ്രവിക്കരുത്’ എന്ന് ആവർത്തിച്ച് യുവതി യാചിക്കുന്നത് അടുത്തുള്ള സുരക്ഷാ ക്യാമറകളിൽ പതിഞ്ഞു.

തുടക്കത്തിൽ കുറ്റം നിഷേധിച്ച മനോജിനെതിരെ ശക്തമായ തെളിവുകളാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ഹാജരാക്കിയത്. ഇതേ തുടർന്നാണ് മനോജ് കുറ്റം സമ്മതിച്ചത്.

Continue Reading

crime

വിജിലൻസിനെ കണ്ടതോടെ പണം അടങ്ങിയ കവർ പുറത്തേക്ക് എറിഞ്ഞു; ത‍ൃശൂരിൽ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

Published

on

ത‍ൃശൂർ: കണക്കിൽ പെടാത്ത പണവുമായി എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. ചാലക്കുടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷ് ആണ് പിടിയിലായത്. കണക്കിൽ പെടാത്ത 32,500 രൂപ വിജിലൻസ് പിടിച്ചെടുത്തത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. ദേശീയപാത പുതുക്കാടിനും ആമ്പല്ലൂരിനും ഇടയിൽ വച്ച് സർവീസ് റോഡിൽ കാർ തടഞ്ഞുനിർത്തിയാണ് പരിശോധിച്ചത്. വിജിലൻസിന്റെ വാഹനം കണ്ടതോടെ ഇൻസ്പെക്ടർ പണം അടങ്ങിയ കവർ പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു.

Continue Reading

crime

വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

Published

on

കാസര്‍കോട്: കരിന്തളത്ത് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം സ്വദേശി ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ തനിച്ചായിരുന്നു ലക്ഷ്മിയുടെ താമസം. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. ഇതിന് പുറമേ വീടിന് പിന്‍ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Continue Reading

Trending