Connect with us

Football

മുന്‍ സന്തോഷ് ട്രോഫി താരം എന്‍. നൗഫല്‍ നിര്യാതനായി

എസ്.ബി.ഐ ടീമിന്റെ ഗോള്‍കീപ്പറാണ്. രണ്ട് തവണ സന്തോഷ് ട്രോഫിയിലും വിവിധ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്

Published

on

മുൻ സന്തോഷ് ട്രോഫി താരവും എസ്.ബി.ഐ മാനാഞ്ചിറ ശാഖ അസി. മാനേജറുമായ എൻ. നൗഫല്‍ (38) നിര്യാതനായി. പായമ്പ്ര പുറായിലെ നങ്ങാറിയില്‍ മരക്കാരിന്റെയും (റിട്ട.എസ്.ഐ) കാരന്തൂര്‍ കോട്ടുപൊയില്‍ ആയിശയുടെയും മകനാണ്.

എസ്.ബി.ഐ ടീമിന്റെ ഗോള്‍കീപ്പറാണ്. രണ്ട് തവണ സന്തോഷ് ട്രോഫിയിലും വിവിധ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ഭാര്യ: റിസ്‌വാന. മക്കള്‍: ആദം അയാഷ്, ആയിഷ അലേഹ. സഹോദരിമാര്‍: റജുല, ഷിജുല. സഹോദരി ഭര്‍ത്താക്കന്മാര്‍: ഒ.ടി. മുഹമ്മദ്, മുഹമ്മദ് റഫീഖ്.

Football

വിരമിക്കല്‍ പ്രഖ്യാപിച്ച് ടോണി ക്രൂസ്‌

അടുത്ത മാസം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം.

Published

on

ദേശീയ,ക്ലബ് ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മന്‍ സ്‌നൈപര്‍ താരം ടോണി ക്രൂസ്. ഇന്‍സ്റ്റഗ്രാം വഴിയാണ് 34 കാരന്‍ കളിമതിയാക്കുന്നതായി അറിയിച്ചത്. അടുത്ത മാസം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം. ചാമ്പ്യന്‍സ് ലീഗ് ഫൈനലായിരിക്കും റയല്‍ മാഡ്രിഡിനൊപ്പമുള്ള അവസാന മാച്ച്. നേരത്തെ ജര്‍മന്‍ ടീമില്‍ നിന്ന് വിരമിച്ച താരത്തെ പരിശീലകന്‍ ജൂലിയന്‍ നെഗ്ളസ്മാന്റെ താല്‍പര്യപ്രകാരം യൂറോ സംഘത്തിലേക്ക് മടക്കികൊണ്ടുവരികയായിരുന്നു.

അതേസമയം, റയല്‍ മാഡ്രിഡിനൊപ്പം വര്‍ഷങ്ങളായി തുടരുന്ന ക്രൂസ് ചാമ്പ്യന്‍സ് ലീഗടക്കം പ്രധാന കിരീടങ്ങളെല്ലാം ക്ലബിനൊപ്പം സ്വന്തമാക്കി. മധ്യനിരയില്‍ മോഡ്രിച്-ക്രൂസ് കൂട്ടുകെട്ട് സ്പാനിഷ് ക്ലബിന്റെ കരുത്തായിരുന്നു. ലോക ഫുട്ബോളിലെതന്നെ ഏറ്റവും മികച്ച മധ്യനിരതാരമായാണ് ജര്‍മന്‍ താരത്തെ വിശേഷിപ്പിക്കുന്നത്.

വിരമിക്കല്‍ കുറിപ്പില്‍ വികാരഭരിതമായാണ് താരം പ്രതികരിച്ചത്. തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്ത റയലിനോടുള്ള നന്ദിയും കടപ്പാടും കുറിപ്പില്‍ വ്യക്തമാക്കി. റയല്‍ മാഡ്രിഡാണ് എന്റെ അവസാന ക്ലബ്ബ്. കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ കളി നിര്‍ത്തണമെന്നതാണ് ആഗ്രഹം. ഇതാണ് ശരിയായ സമയമെന്ന് കരുതുന്നു-ക്രൂസ് ഇന്‍സ്റ്റയില്‍ കുറിച്ചു. 2014ലാണ് താരം ബയേണ്‍ മ്യൂണികില്‍ നിന്ന് റയലിലേക്ക് ചുവട് മാറുന്നത്. റയലിനായി 305 മാച്ചില്‍ 22 ഗോളുകള്‍ സ്‌കോര്‍ ചെയ്തു.2010 മുതല്‍ ജര്‍മന്‍ സീനിയര്‍ ടീം അംഗമായ ക്രൂസ് 108 മത്സരത്തിലാണ് കളത്തിലിറങ്ങിയത്. 17 ഗോളുകളും നേടി.

Continue Reading

Football

2027 ലെ ഫിഫ വനിതാ ലോകകപ്പ്‌: ബ്രസീല്‍ ആതിഥേയത്വം വഹിക്കും

വോട്ടെടുപ്പില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു അവസാന റൗണ്ടില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്തിയത്. ഫിഫ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ 119 അംഗ അസോസിയേഷനുകളുടെ വോട്ടാണ് ബ്രസീലിന് ലഭിച്ചത്.

Published

on

റിയോ ഡി ജനീറോ: 2027ലെ ഫിഫ വനിതാ ലോകകപ്പിന് ബ്രസീല്‍ വേദിയാകും. ആദ്യമായാണ് ലാറ്റിനമേരിക്കന്‍ രാജ്യം വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് ബ്രസീലിനെ വേദിയായി ഫിഫ തിരഞ്ഞെടുത്തത്.

വോട്ടെടുപ്പില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു അവസാന റൗണ്ടില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്തിയത്. ഫിഫ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ 119 അംഗ അസോസിയേഷനുകളുടെ വോട്ടാണ് ബ്രസീലിന് ലഭിച്ചത്. അതേസമയം സംയുക്ത യൂറോപ്യന്‍ ബിഡിന് 78 വോട്ടുകളാണ് ലഭിച്ചത്.

ലോകകപ്പിനുള്ള വേദിയാകുന്നതിനുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് നവംബറില്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം അമേരിക്കയും മെക്‌സിക്കോയും തങ്ങളുടെ സംയുക്ത ബിഡ് പിന്‍വലിക്കുകയും ചെയ്തതു.

ഇതോടെ വെള്ളിയാഴ്ചത്തെ വോട്ടിനായി രണ്ട് ലേലങ്ങള്‍ മാത്രം ബാക്കിയാക്കി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത നിര്‍ദ്ദേശവും മറ്റൊന്ന് ബ്രസീലില്‍ നിന്നും. പിന്നാലെയാണ് ബ്രസീല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

Continue Reading

Football

യൂറോ കപ്പ്:ഫ്രാന്‍സ് ടീം പ്രഖ്യാപിച്ചു, കാന്റെ തിരിച്ചെത്തി

മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.

Published

on

പാരീസ്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരീശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ച 25 അംഗ ടീമില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്ഥാനം പിടിച്ചു. മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.

മധ്യനിര താരം എന്‍ഗോളോ കാന്റെയ്ക്കും ടീമില്‍ സ്ഥാനം ലഭിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാന്റെ ഫ്രാന്‍സ് ദേശീയ ടീമിലെത്തുന്നത്. സീസണ്‍ അവസാനത്തില്‍ ടീം വിടാന്‍ ഒരുങ്ങുന്ന എസി മിലാന്‍ താരം ഒളിവര്‍ ജിറൂദും ഫ്രഞ്ചുപടയുടെ മുന്നേറ്റനിരയിലുണ്ട്.

ഗോള്‍കീപ്പര്‍മാര്‍: ബ്രൈസ് സാംബ, മൈക്ക് മൈഗ്നന്‍, അല്‍ഫോണ്‍സ് അരിയോള

ഡിഫന്‍ഡര്‍മാര്‍: ജൊനാഥന്‍ ക്ലോസ്, ജൂള്‍സ് കൗണ്ടെ, ബെഞ്ചമിന്‍ പവാര്‍ഡ്, ഇബ്രാഹിമ കൊണാറ്റെ, ദയോത് ഉപമെക്കാനോ, വില്യം സാലിബ, തിയോ ഹെര്‍ണാണ്ടസ്, ഫെര്‍ലാന്‍ഡ് മെന്‍ഡി

മിഡ്ഫീല്‍ഡര്‍മാര്‍: ഔറേലിയന്‍ ചൗമേനി, എഡ്വേര്‍ഡോ കാമവിംഗ, എന്‍ഗോളോ കാന്റെ, വെസ്ലി ഫൊഫാന, അഡ്രിയാന്‍ റാബിയോട്ട്, വാറന്‍ സയര്‍-എമറി

ഫോര്‍വേഡ്: കിലിയന്‍ എംബാപ്പെ, ഒളിവര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രീസ്മാന്‍, ഔസ്മാന്‍ ഡെംബെലെ, മാര്‍ക്കസ് തുറാം, ബ്രാഡ്‌ലി ബാര്‍കോള, റാന്‍ഡല്‍ കോലോ മുവാനി, കിംഗ്സ്ലി കോമന്‍.

Continue Reading

Trending