Connect with us

kerala

ട്രെയിനിൽ ടിടിഇക്കു നേരെ വീണ്ടും യാത്രക്കാരന്റെ ആക്രമണം; പ്രതി പിടിയിൽ

നേരത്തെ മംഗളൂരു- ചെന്നൈ എ്കസ്പ്രസില്‍ വനിതാ ടിടിഇയെയും യാത്രക്കാരൻ മർദിച്ച സംഭവമുണ്ടായി.

Published

on

ടിടിഇക്കു നേരെ വീണ്ടും ട്രെയിനിൽ യാത്രക്കാരന്റ ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്. പുലർച്ചെ ട്രെയിൻ വടകര പിന്നിട്ടപ്പോളാണ് ആക്രമണം ഉണ്ടായത്.മദ്യ ലഹരിയിൽ ആയിരുന്ന അക്രമി കത്തി വീശിയതായി യാത്രക്കാർ പറഞ്ഞു.പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ ചികിത്സ തേടി.. പ്രതി ബിജുകുമാറിനെ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു.

നേരത്തെ മംഗളൂരു- ചെന്നൈ എ്കസ്പ്രസില്‍ വനിതാ ടിടിഇയെയും യാത്രക്കാരൻ മർദിച്ച സംഭവമുണ്ടായി. പാലക്കാട് സ്വദേശിനി രജിതയ്ക്കാണ് മർദനമേറ്റത്. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ശനിയാഴ്ച രാവിലെ ഉദ്യോഗസ്ഥയ്ക്ക് നേരെ വയോധികനായ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്.ജനറല്‍ ടിക്കറ്റ് എടുത്ത റിസര്‍വേഷന്‍ കോച്ചിൽ യാത്ര ചെയ്‌ത ഇയാളെ റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടപ്പോൾ മുഖത്തടിക്കുകയായിരുന്നു.കൊയിലാണ്ടി സ്‌റ്റേഷനില്‍ നിന്ന് ജനറല്‍ കമ്പാട്ട്മെന്റിൽ മാറിക്കയറിയ വയോധികനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സ തേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും; ജൂൺ 5ന് ആദ്യ അലോട്ട്മെൻ്റ്

ട്രയൽ അലോട്ട്മെൻ്റിന് ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെൻ്റിന് ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും. അപേക്ഷ നൽകിയ സ്കൂളുകളും വിഷയ കോമ്പിനേഷനുകളുമടക്കം ഈ ഘട്ടത്തിൽ മാറ്റാം. ജൂൺ അഞ്ചിനാണ് ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുക. 4,65,960 വിദ്യാർഥികളാണ് ഇത്തവണ ഏകജാലകം മുഖേന അപേക്ഷിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലാണു കൂടുതൽ അപേക്ഷകർ.

അതേസമയം മലബാറിലെ ജില്ലകളിൽ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ് സംഘടിപ്പിക്കുന്ന കലക്ടറേറ്റ് ധർണ ഇന്ന് നടത്തി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിലാണ് ധർണ. മലപ്പുറത്ത് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,, കോഴിക്കോട്ട് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം കണ്ണൂരിൽ- എൻ. ഷംസുദ്ദീൻ എം.എൽ.എ,, കാസർക്കോട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ ഉദ്ഘാടനം ചെയ്തു.

Continue Reading

GULF

മലയാളി ഹജ്ജ് സംഘങ്ങൾ മദീനയിൽ ആദ്യ സംഘത്തിന് ഊഷ്മള സ്വീകരണം നൽകി മദീന കെ എം സി സി

Published

on

മദീന: ഈ വർഷത്തെ പരിശുദ്ധ ഹജജ് കർമ്മത്തിനായി സ്വകാര്യ ഹജജ് ഗ്രൂപ്പുമുഖേനെ മദീനയിലെത്തിയ ആദ്യ സംഘത്തിന് മദീന കെ എം സി സി യുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽമനാർ ഗ്രൂപ്പിൻറെ ഹജ്ജ് സംഘമാണ് ഇന്ന് മദീനയിൽ എത്തിയത്. നൂർ പേർ അടങ്ങുന്ന ഹജ്ജ് സംഘത്തെ നയിക്കുന്നത് പ്രമുഖ മത പ്രഭാഷകനും പ്രബോധകനുമായ മൗലവി അബ്ദുല്ലത്തീഫ് കരിമ്പിലാക്കൽ, അൻവർ സാദത്ത് എന്നിവരാണ് കഴിഞ്ഞ 25 ന് ജിദ്ധവിമാന താവളം വഴി എത്തിയ ഇവർ മക്കയിലെത്തി വിശുദ്ധഉംറ നിർവ്വഹിച്ച ശേഷമാണ് രണ്ട് ബസ്സുകളിലായി മദീന സന്ദർശനത്തിനായി എത്തിയത്. ഈ വർഷം ഹജജ് കർമത്തിനായി എത്തി മദീന സന്ദർശനം നടത്തുന്ന ആദ്യ സംഘമാണിവർ.

അൽ റയ്യാൻ ഗ്രൂപ്പാണ് മദീനയിൽ ഇവർക്ക് വേണ്ട താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മദീനയിലെത്തിയ മലയാളി ഹജ്ജ് സംഘത്തെ ബൈത്തുകളും പാട്ടുകളും ചെല്ലി ഈത്തപ്പഴമടക്കമുള്ള മധുര പാനിയങ്ങളും നൽകിയുമാണ് വനിതകളും കുട്ടികളടക്കമുള്ള നൂറ് കണക്കിന് കെ എം സി സി വളണ്ടിയർമാർ ചേർന്ന് സ്വീകരിച്ചത്.

ഷെമീർഖാൻ തൊടുപുഴ,ഗഫൂർ പട്ടാമ്പി, അഷറഫ് അഴിഞ്ഞിലം, നഫ്സൽ മാസ്റ്റർ, ഗഫൂർ താനൂർ, നാസർ തട്ടത്തിൽ, ജലീൽ കുറ്റ്യാടി, മഹബൂബ് കീഴ്പറമ്പ്, അഷറഫ് ഒമാനൂർ, ഓകെ റഫീക്ക് കണ്ണൂർ, തുടങ്ങിയ നേതാക്കളും മദീന കെ എം സി സി വനിത വിംഗ് നേതാക്കളായ റംസീന മൻസൂർ, സുമയ്യ ആഷിഖ്, സൈനബ അബ്ദുറഹ്മാൻ, സമീഹ മഹബൂബ്, ഷമീറ നഫ്സൽ, ഷബ്ന അഷറഫ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

മുന്നൂറിലധികം വരുന്ന പരിചയ സമ്പന്നരായ വളണ്ടിയർ വിംഗിനെയാണ്
ഇത്തവണ ഹജജ് സേവനത്തിനായി മദീന കെ എം സി സി രംഗത്തിറങ്ങിക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ മതസംഘടനകളുടെയും കേരളത്തിലെ വിവിധ ട്രാവൽസുകളുടെ നേതൃത്വത്തിലുള്ള സ്വാകാര്യ ഗ്രൂപ്പുകൾ മദീന സന്ദർശനത്തിനായി എത്തി തുടങ്ങും.

Continue Reading

kerala

മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷമെത്തും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകി

Published

on

സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവത്ത ചുഴിയുടെ സ്വാധീന ഭലമായി അടുത്ത 6 ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകി.

Continue Reading

Trending