Connect with us

News

അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കിന്ന് രണ്ട് മലയാളി ഫൈനല്‍; ശ്രീശങ്കര്‍, ജിന്‍സണ്‍ ഇന്ന് മെഡലിന്

ഇന്ന് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് രണ്ട് മലയാളി ഫൈനല്‍.

Published

on

ഹാങ്‌ചോ: ഇന്ന് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് രണ്ട് മലയാളി ഫൈനല്‍. പുരുഷന്മാരുടെ ലോങ്ജമ്പില്‍ മുരളി ശ്രീശങ്കറും 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണുമാണ് ഫൈനലില്‍ ഇറങ്ങുന്നത്. ഇന്നലെ നടന്ന പ്രാഥമിക റൗണ്ടില്‍ പാലക്കാട്ടുകാരനായ മുരളി ശ്രീശങ്കര്‍ 7.97 മീറ്റര്‍ ചാടയാണ് ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ശ്രീശങ്കറിന്റെ ഫൈനല്‍ ഇന്ന് 4-40 മുതല്‍. ഇന്ത്യയുടെ തന്നെ ജെസ്‌വിന്‍ ആല്‍ഡ്രിനും ഫൈനലിലുണ്ട്. 1500 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായ ജിന്‍സണ്‍ വൈകുന്നേരം ആറിനാണ് ഫൈനലിനിറങ്ങുന്നത്. അജയ് കുമാര്‍ സരോജും ഈ ഇനത്തില്‍ ഫൈനലിനുണ്ട്. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യരാജിയും ഇന്ന് ഫൈനലിനിറങ്ങുന്നുണ്ട്. നിത്യ രാംരാജും ഈ ഇനത്തില്‍ ഫൈനലിനുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ്; സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

Published

on

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യം.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

india

മോദി അധികാരത്തില്‍ വരില്ല; ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും: കെജ്‌രിവാള്‍

. പ്രധാനമന്ത്രി തങ്ങള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ എല്ലാ വലിയ അഴിമതിക്കാരെല്ലാം ബി.ജെ.പിയില്‍ ആണുള്ളതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു രാജ്യം ഒരു നേതാവ് എന്നതിനാണ് മോദിയുടെ ശ്രമം. വീണ്ടും മോദി ജയിച്ചാല്‍ എല്ലാ പ്രതിപക്ഷനേതാക്കളും ജയിലിലാകും. മോദി ജയിച്ചാല്‍ യോഗി ആദിത്യനാഥിനെ ഒതുക്കും. രണ്ടുമാസത്തിനകം യു.പിയില്‍ മുഖ്യമന്ത്രി മാറുമെന്നും കെജ്‌രിവാള്‍. അടുത്ത വര്‍ഷം മോദിക്ക് 75 വയസാകും; മോദി വിരമിക്കുമോയെന്നും കെജ്‌രിവാള്‍ ചോദ്യം ചെയ്തു. അങ്ങനെയെങ്കില്‍ അമിത് ഷാ പ്രധാനമന്ത്രിയാകും. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കുംതോറും ശക്തി പ്രാപിക്കും.

പാര്‍ട്ടിയെ തകര്‍ക്കാന്‍ പ്രധാനമന്ത്രി സാധ്യമായതെല്ലാം ചെയ്തു. അഴിമതിക്കെതിരെ എങ്ങനെ പോരാടണമെന്ന് എന്നെക്കണ്ട് പഠിക്കണമെന്നും കെജ്‌രിവാള്‍പറഞ്ഞു. പ്രധാനമന്ത്രി തങ്ങള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ എല്ലാ വലിയ അഴിമതിക്കാരെല്ലാം ബി.ജെ.പിയില്‍ ആണുള്ളതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

മോദി ഗാരന്റി എങ്ങനെ പൂര്‍ത്തിയാക്കുമെന്ന് കെജ്‌രിവാള്‍ ചോദിച്ചു. മോദി അധികാരത്തില്‍ വരില്ല. ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് സീറ്റ് കുറയും. രാജ്യത്തിനായി പോരാടാനും രക്തം ചിന്താനും ഞാന്‍ തയാര്‍. മുഖ്യമന്ത്രി, പ്രധാനമന്ത്രി പദങ്ങള്‍ എന്നെ പ്രലോഭിപ്പിക്കുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Continue Reading

EDUCATION

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകള്‍

Published

on

വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ജൂൺ 10ന്

കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് (2023 – 2024) ജൂൺ 10-ന് നടത്തും. വിജ്ഞാപനം വെബ്‌സൈറ്റിൽ.

അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ

കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ അധ്യാപക മണ്ഡലത്തിലെ വോട്ടെണ്ണൽ 15-നും വിവിധ ഫാക്കൽറ്റികളിലെ പി.ജി. വിദ്യാർത്ഥി മണ്ഡലത്തിലെ വോട്ടെണ്ണൽ 16-നും നടക്കും. പുതുക്കിയ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ‘അക്കാദമിക് കൗൺസിൽ ഇലക്ഷൻ 2023 ലൈവ്’ എന്ന ലിങ്കിൽ ലഭ്യമാണെന്ന് വരണാധികാരി അറിയിച്ചു.

Continue Reading

Trending