Connect with us

india

മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയുന്നത് അംഗീകരിക്കാനാകില്ല; ഉദയനിധി സ്റ്റാലിന്‍

ഡി.എം.കെ ഒരു മതവിശ്വാസത്തിനും എതിരല്ല, എന്നാല്‍ പള്ളി തകര്‍ത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത് അംഗീകരിക്കില്ല’,അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയെ ഉദ്ധരിച്ച് ഉദയനിധി പറഞ്ഞു.

Published

on

മുസ്‌ലിം പള്ളി തകര്‍ത്ത് ക്ഷേത്രം പണിയുന്നത് ഡി.എം.കെ അംഗീകരിക്കുന്നില്ലെന്ന് ഉദയനിധി സ്റ്റാലിന്‍. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ഡി.എം.കെ ഒരു മതവിശ്വാസത്തിനും എതിരല്ല, എന്നാല്‍ പള്ളി തകര്‍ത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത് അംഗീകരിക്കില്ല’,അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയെ ഉദ്ധരിച്ച് ഉദയനിധി പറഞ്ഞു.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം എ.ഐ.എ.ഡി.എം.കെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത് അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും അവര്‍ ഇതിനകം തന്നെ അയോധ്യയിലേക്ക് കര്‍സേവകരെ അയച്ചിട്ടുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിനെ മറുപടി.

എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി കാലുവേദനയെത്തുടര്‍ന്ന് മെത്രാഭിഷേകത്തില്‍ നിന്ന് വിട്ടുനിന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ഇ.പി.എസിന് ഇഴയുന്ന ശീലമുള്ളതിനാല്‍ കാലുകള്‍ക്ക് വേദനയുണ്ടാണ്ടാകുന്നത് സ്വാഭാവികം എന്നായിരുന്നു ഉദയനിധിയുടെ പരിഹാസം.

മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്തരുതെന്ന് പറഞ്ഞ അദ്ദേഹം ആധ്യാത്മികതയും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്ന് ഞങ്ങളുടെ ട്രഷറര്‍ (ടി.ആര്‍. ബാലു) നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്’ എന്നും ഓര്‍മിപ്പിച്ചു. സനാതനധര്‍മ്മത്തെ കുറിച്ചുള്ള ഉദയനിധിയുടെ പരാമര്‍ശം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

ജനുവരി 22 നാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍ തുടങ്ങിയ നൂറുകണക്കിന് പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

മതപരമായ ചടങ്ങില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ്, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചു.

ബാബരി മസ്ജിദ് പൊളിച്ച് ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം, തര്‍ക്ക സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാന്‍ 2019 ല്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. മസ്ജിദ് പണിയാന്‍ പ്രത്യേക സ്ഥലം നല്‍കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മോദി അധികാരത്തില്‍ വരില്ല; ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും: കെജ്‌രിവാള്‍

. പ്രധാനമന്ത്രി തങ്ങള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ എല്ലാ വലിയ അഴിമതിക്കാരെല്ലാം ബി.ജെ.പിയില്‍ ആണുള്ളതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു രാജ്യം ഒരു നേതാവ് എന്നതിനാണ് മോദിയുടെ ശ്രമം. വീണ്ടും മോദി ജയിച്ചാല്‍ എല്ലാ പ്രതിപക്ഷനേതാക്കളും ജയിലിലാകും. മോദി ജയിച്ചാല്‍ യോഗി ആദിത്യനാഥിനെ ഒതുക്കും. രണ്ടുമാസത്തിനകം യു.പിയില്‍ മുഖ്യമന്ത്രി മാറുമെന്നും കെജ്‌രിവാള്‍. അടുത്ത വര്‍ഷം മോദിക്ക് 75 വയസാകും; മോദി വിരമിക്കുമോയെന്നും കെജ്‌രിവാള്‍ ചോദ്യം ചെയ്തു. അങ്ങനെയെങ്കില്‍ അമിത് ഷാ പ്രധാനമന്ത്രിയാകും. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കുംതോറും ശക്തി പ്രാപിക്കും.

പാര്‍ട്ടിയെ തകര്‍ക്കാന്‍ പ്രധാനമന്ത്രി സാധ്യമായതെല്ലാം ചെയ്തു. അഴിമതിക്കെതിരെ എങ്ങനെ പോരാടണമെന്ന് എന്നെക്കണ്ട് പഠിക്കണമെന്നും കെജ്‌രിവാള്‍പറഞ്ഞു. പ്രധാനമന്ത്രി തങ്ങള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ എല്ലാ വലിയ അഴിമതിക്കാരെല്ലാം ബി.ജെ.പിയില്‍ ആണുള്ളതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

മോദി ഗാരന്റി എങ്ങനെ പൂര്‍ത്തിയാക്കുമെന്ന് കെജ്‌രിവാള്‍ ചോദിച്ചു. മോദി അധികാരത്തില്‍ വരില്ല. ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് സീറ്റ് കുറയും. രാജ്യത്തിനായി പോരാടാനും രക്തം ചിന്താനും ഞാന്‍ തയാര്‍. മുഖ്യമന്ത്രി, പ്രധാനമന്ത്രി പദങ്ങള്‍ എന്നെ പ്രലോഭിപ്പിക്കുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Continue Reading

india

പുല്‍വാമയും സര്‍ജിക്കല്‍ സ്‌ട്രൈക്കും ഉപയോഗിച്ച് മോദി രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചു-രേവന്ദ് റെഡ്ഡി

എല്ലാത്തിനും ജയ്ശ്രീരാം എന്നതാണ് അവര്‍ക്കുത്തരം. പുല്‍വാമ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. വലിയ പരാജയമായിരുന്നു അത്. ഐ.ജിയും ഇന്റലിജന്‍സ് ബ്യൂറോയുമൊക്കെ എന്തെടുക്കുകയായിരുന്നുവെന്നും രേവന്ദ് റെഡ്ഡി ചോദിച്ചു.

Published

on

പുല്‍വാമ ആക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കും ഉപയോഗിച്ച് മോദി രാഷ്ട്രീയ ലാഭത്തിന് ശ്രമം നടത്തിയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. മോദിക്ക് എല്ലാം രാഷ്ട്രീയമാണ്, എല്ലാം തിരഞ്ഞെടുപ്പ് വിജയത്തിനുള്ള തന്ത്രമാണ്. മോദിയുടെ ചിന്തകളൊന്നും രാഷ്ട്ര നന്മയ്ക്ക് വേണ്ടിയുള്ളതല്ലെന്നും രേവന്ദ് റെഡ്ഡി ആരോപിച്ചു.

എല്ലാത്തിനും ജയ്ശ്രീരാം എന്നതാണ് അവര്‍ക്കുത്തരം. പുല്‍വാമ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. വലിയ പരാജയമായിരുന്നു അത്. ഐ.ജിയും ഇന്റലിജന്‍സ് ബ്യൂറോയുമൊക്കെ എന്തെടുക്കുകയായിരുന്നുവെന്നും രേവന്ദ് റെഡ്ഡി ചോദിച്ചു.

സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ യഥാര്‍ഥ ദിവസം ആര്‍ക്കുമറിയില്ല. എനിക്ക് ഒറ്റ ചോദ്യമേ മോദിയോട് ചോദിക്കാനുള്ളൂ. എങ്ങനെ പുല്‍വാമ സംഭവിച്ചു, അങ്ങനെയൊന്ന് സംഭവിക്കുന്നതിന് എന്തിന് അനുവദിച്ചു, ഐ.ബിയേയും റോയിനേയുമൊക്ക എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്നും രേവന്ദ് ചോദിച്ചു.

അതുകൊണ്ട് ആഭ്യന്തര സുരക്ഷ കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. ആരുടേയെങ്കിലും കയ്യില്‍ രാജ്യത്തെ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും രേവന്ദ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രേവന്ദിന്റെ പ്രസംഗം.

 

Continue Reading

india

‘യു.പിയിലെ ഫത്തേപൂര്‍ സിക്രി ദര്‍ഗ കാമാഖ്യദേവി ക്ഷേത്രം’; അവകാശവാദവുമായി അഭിഭാഷകന്‍, കേസ്

മുഗള്‍ ഭരണകാലത്ത് ജീവിച്ച സൂഫി ഗുരു സലീം ചിഷ്തിയുടെ ദര്‍ഗയിലാണ് അവകാശവാദവുമായി ആഗ്ര സ്വദേശിയായ അഡ്വ. അജയ് പ്രതാപ് സിങ് രംഗത്തെത്തിയിരിക്കുന്നത്.

Published

on

ഉത്തര്‍പ്രദേശിലെ ചരിത്രപ്രസിദ്ധമായ ഫത്തേപൂര്‍ സിക്രി ദര്‍ഗ ക്ഷേത്രമായിരുന്നുവെന്ന് അവകാശവാദവുമായി അഭിഭാഷകന്‍. മുഗള്‍ ഭരണകാലത്ത് ജീവിച്ച സൂഫി ഗുരു സലീം ചിഷ്തിയുടെ ദര്‍ഗയിലാണ് അവകാശവാദവുമായി ആഗ്ര സ്വദേശിയായ അഡ്വ. അജയ് പ്രതാപ് സിങ് രംഗത്തെത്തിയിരിക്കുന്നത്. ദര്‍ഗ മുന്‍പ് കാമാഖ്യദേവി ക്ഷേത്രമായിരുന്നുവെന്നു വാദിച്ച് ആഗ്രയിലെ സിവില്‍ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ദര്‍ഗ കാമാഖ്യദേവിയുടെ ശ്രീകോവിലായിരുന്നുവെന്നാണ് അജയ് പ്രതാപ് വാദിക്കുന്നത്. ഇക്കാര്യം ആഗ്രയിലെ സിവില്‍ കോടതി അംഗീകരിച്ചിട്ടുണ്ടെന്നും പറയുന്നു. ദര്‍ഗയോട് ചേര്‍ന്നുള്ള ജമാമസ്ജിദിനു താഴെ ശ്രീകൃഷ്ണ വിഗ്രഹമുണ്ടെന്നും അവകാശവാദമുണ്ട്. ഫത്തേപൂര്‍ സിക്രി നഗരം മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ നിര്‍മിച്ചതല്ലെന്നും മുന്‍പ് വിജയ്പൂര്‍ സിക്രിയായിരുന്നു ഈ സ്ഥലമെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

നിലവില്‍ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ദര്‍ഗ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് ആര്‍ക്കിയോളജി സൂപ്രണ്ടായിരുന്ന ഡി.ബി ശര്‍മയുടെ നേതൃത്വത്തില്‍ ദര്‍ഗയിലും പരിസരത്തും ഉത്ഖനനങ്ങള്‍ നടന്നിരുന്നു. ഇതില്‍ 1000 എ.ഡിയിലെ ഹിന്ദു-ജൈന കരകൗശലവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അജയ് പ്രതാപ് പറഞ്ഞു. പള്ളിയുടെ തൂണുകളിലും മേല്‍ക്കൂരയിലുമെല്ലാം ഹിന്ദു ശില്‍പങ്ങളുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് ഓഫിസറായ ഇ.ബി ഹോവല്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നുമെല്ലാം ഇദ്ദേഹത്തിന്റെ വാദങ്ങള്‍ പോകുന്നു.

1527ല്‍ നടന്ന ഖാന്‍വ യുദ്ധത്തിന്റെ കാലത്ത് സിക്രി രാജാവായിരുന്ന റാവു ധാംദേവ് കാമാഖ്യദേവിയുടെ പ്രാണപ്രതിഷ്ഠ ചെയ്ത വിഗ്രഹം ഗാസിപൂരിലെ സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്റുകയായിരുന്നുവെന്ന് അജയ് പ്രതാപ് വാദിച്ചു. ഇക്കാര്യം ചരിത്രത്തിലുള്ളതാണെന്നും സ്ഥലത്തെ ക്ഷേത്രത്തിന്റെ വേരുകള്‍ വ്യക്തമാക്കുന്നതാണ് ഇതെല്ലാമെന്നും ഇദ്ദേഹം പറയുന്നു. ഒരിക്കല്‍ ക്ഷേത്രമായി നിര്‍മിക്കപ്പെട്ട നിര്‍മിതിയുടെ രൂപം മാറ്റാന്‍ പറ്റില്ലെന്നാണ് നിയമം പറയുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കേസില്‍ ആഗ്ര സിവില്‍ കോടതി ജഡ്ജിയായിരുന്ന മൃത്യുഞ്ജയ് ശ്രീവാസ്തവ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയച്ചിരുന്നു. നേരത്തെ ജമാമസ്ജിദിനു താഴെ ശ്രീകൃഷ്ണ വിഗ്രഹമുണ്ടെന്നു വാദിച്ചും ഇദ്ദേഹം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ആസ്ഥാന മാതാ കാമാഖ്യ, ആര്യ സംസ്‌കൃതി പ്രിസര്‍വേഷന്‍ ട്രസ്റ്റ്, യോഗേശ്വര്‍ ശ്രീകൃഷ്ണ കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ വികാസ് ട്രസ്റ്റ് എന്നിവരും കേസില്‍ പരാതിക്കാരായി കക്ഷി ചേര്‍ന്നിട്ടുണ്ട്. യു.പി സുന്നി വഖഫ് ബോര്‍ഡും സലീം ചിഷ്തി ദര്‍ഗ-ജമാമസ്ജിദ് കമ്മിറ്റിയും കേസില്‍ കക്ഷികളാണ്.

Continue Reading

Trending