Video Stories
പുലി പതുങ്ങുന്നത് ഒളിക്കാനോ?
ഗാന്ധിയനെന്ന് പേര് കേട്ട അണ്ണാ ഹസാരെയുടെ നേതൃത്വത്തിലെ അഴിമതിക്കെതിരായ വലിയ ഇളക്കിമറിക്കലുകള്‍ കണ്ടാണല്ലോ രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ അവസാന വര്‍ഷത്തെ പ്രഭാതങ്ങള്‍ പിന്നിട്ടത്. ഇത്രയും വലിയ ജനക്കൂട്ടത്തെ അതും യൗവനത്തെ തലസ്ഥാനത്തെ സമരത്തിനെത്തിച്ചതിന് പിന്നില്‍ കരുത്തുറ്റ കരങ്ങളും ബുദ്ധിയും പ്രവര്‍ത്തിച്ചിരുന്നു. അവയില്‍ പ്രധാനപ്പെട്ടതാണ് വിവേകാനന്ദ ഇന്റര്‍നാഷനല്‍ എന്ന ബൗദ്ധിക കേന്ദ്രം. എല്ലാം താഴെ തട്ടില്‍ നടപ്പാക്കാന്‍ കെല്പുള്ള രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഒരു വിഭാഗം മാത്രമാണ് വിവേകാനന്ദ ഇന്റര്‍നാഷനല്‍. അതു കൊണ്ടുതന്നെയാണ് ദൗത്യം പൂര്‍ത്തിയാക്കി അണ്ണാ ഹസാരെക്ക് മടങ്ങാനായത്. കിരണ്‍ ബേദിക്ക് ബി.ജെ.പി.യുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനായത്. അരവിന്ദ് കെജ്രിവാള് ഇതില്‍ നിന്ന് അല്പം മാറി നടന്ന ആളാണ്. അതു കൊണ്ടു തന്നെയാവാം, ആദ്യഘട്ടത്തില്‍ തന്നെ ഹസാരെ കെജ്രിവാളിനോട് വിയോജിച്ചു.
അഴിമതിക്കെതിരായതും അഴിമതിക്ക് ഇട നല്‍കാത്തവിധം സുതാര്യമായതുമായ ഭരണം എന്ന മുദ്രാവാക്യം നരേന്ദ്രമോദി അധികാരത്തില്‍ വരുന്നതോടെ ഉപേക്ഷിക്കപ്പെടേണ്ടതല്ല, മറിച്ച് കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തിപ്പിടിക്കേണ്ടതാണ് എന്ന് കെജ്രിവാളിന് തോന്നി. രാജ്യ തലസ്ഥാന നഗരിയില്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുകയും ചെയ്തു. അതിന് മറ്റൊരു തലം ഉള്ളത് ബി.ജെ.പി.യും കോണ്‍ഗ്രസും മാറിമാറി ഭരിച്ച ഇടമാണ് ഡല്‍ഹിയെന്നതാണ്. മോദി അധികാരത്തിലേറിയിട്ട് അധികം കാലം പിന്നിടുന്നതിന് മുമ്പായിരുന്നല്ലോ ഡല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പ്. ഭൂരിപക്ഷമില്ലാതെ അധികാരത്തിലേറിയ കെജ്രിവാളിനെ കോണ്‍ഗ്രസും ബിജെപി.യും ചേര്‍ന്ന് വലിച്ച് താഴെയിട്ടപ്പോള്‍ ജനം മറ്റൊന്ന് പരീക്ഷിക്കാന്‍ തന്നെ ഒരുങ്ങി. കോണ്‍ഗ്രസ് പൂജ്യത്തിലേക്ക് ചുരുങ്ങിയ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി.ക്കും മോദിക്കും കനത്ത പ്രഹരമാകുകയാണുണ്ടായത്. പിന്നീട് ഇതുവരെ ഇന്ദ്രപ്രസ്ഥത്തിലെ ബുദ്ധി രാക്ഷസന്മാര് ഉറങ്ങിയിട്ടില്ല. കെജ്രിവാളിനെ താഴെയിറക്കി മാത്രമേ തന്റെ കുടുമ കെട്ടൂവെന്ന് തീരുമാനിച്ചവരവിടെയുണ്ട്. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അവരെ ആവേശം കൊള്ളിക്കുന്നതാണ്.
മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന തന്ത്രം തന്നെ. അഴിമതി വിരുദ്ധനെ അഴിമതി ആരോപണം കൊണ്ടെടുക്കുക. കെജ്രിവാള് മന്ത്രിസഭയിലെ ടൂറിസം ജലം വകുപ്പ് മന്ത്രിയായ കപില്‍ മിശ്രയെ സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ അദ്ദേഹം അഴിമതി ആരോപണവുമായി രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടിക്കാരുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടും ആം ആദ്മി ഫണ്ട് സ്വീകരണം സംബന്ധിച്ചും ആരോപണം ഉന്നയിച്ച കപില്‍ മിശ്ര മറ്റൊരു മന്ത്രിയില്‍ നിന്ന് രണ്ടു കോടി രൂപ കൈക്കൂലി സ്വീകരിച്ചുവെന്നും താന്‍ അതിന് സാക്ഷിയാണെന്നും പറഞ്ഞു. എല്ലാത്തിനും തെളിവുണ്ടെന്ന് അറിയിച്ച മിശ്ര പരാതി ലഫ്. ഗവര്‍ണര്‍ക്കും ആന്റി കറപ്ഷന്‍ ബ്യൂറോക്കും നല്കി. സി.ബി.ഐ.ക്കുള്ളത് വേറെ. മുഖ്യമന്ത്രിയെ നുണ പരിശോധനക്ക് വിധേയനാക്കണമെന്ന് കപില്‍ മിശ്ര നിര്‍ദേശിച്ചിട്ടുണ്ട്. 400 കോടി രൂപയുടെ വെള്ളട്ടാങ്കര്‍ വിഷയത്തില്‍ അന്വേഷണം വൈകിച്ചുവെന്നും അതിന് പിന്നില്‍ അഴിമതിയുണ്ടെന്നും മിശ്ര വാദിക്കുന്നു.
പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കെജ്രിവാളിനൊപ്പം നിന്ന പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ എം.എല്‍.എ.മാരെ കൂടെ നിര്‍ത്താന്‍ പരിശ്രമിച്ചവരില്‍ പ്രമുഖനാണ് കപില്‍ മിശ്ര. ബി.ജെ.പി. നേതാവും മുന്‍ മേയറുമായ അന്നപൂര്‍ണ മിശ്രയുടെ മകനാണെന്നതോ ആര്.എസ്.എസ്. കളരിയില്‍ വളര്‍ന്നതാണെന്നതോ മാത്രം പോര കപില്‍ മിശ്രയുടെ വാദഗതിയെ നേരിടാനെന്ന് കെജ്രിവാളിന് നന്നായി അറിയുമായിരിക്കണം. അതുകൊണ്ടു തന്നെ അദ്ദേഹം ഒന്നു പതുങ്ങുന്നുണ്ട്. പുലി പതുങ്ങുന്നത് പിന്‍വാങ്ങാനാണെന്ന് വിശ്വസിക്കാന്‍ വരട്ടെ. ഭാര്യാ സഹോദരന് 50 കോടി രൂപ വിലമതിക്കുന്ന ഫാം ഹൗസ് തരപ്പെടുത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട പണമാണ് പൊതുമരാമത്ത് മന്ത്രി സത്യേന്ദ്ര ജയിന് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നാണ് ആരോപണം. ആപ് നേതാക്കളുടെ വിദേശ സന്ദര്‍ശനത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സത്യഗ്രഹ സമരവും കപില്‍ മിശ്ര നടത്തുന്നുണ്ട്. ഈ സമരത്തിന് നേരെ ആപ് പ്രവര്‍ത്തകന്റെ കൈയേറ്റമുണ്ടായെന്നതും ശ്രദ്ധേയമാണ്.
മുപ്പത്തിയേഴുകാരനായ കപില്‍ മിശ്ര ഏതാനും വര്‍ഷങ്ങളായി ഡല്‍ഹിയിലെ പൊതുരംഗത്ത് നിറഞ്ഞു നില്‍ക്കുന്നയാളാണ്. ഡല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍വര്‍കില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഗ്രീന്‍പീസ്, ആംനസ്റ്റി തുടങ്ങിയ അന്തര്‍ദേശീയ സംഘടനകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. യൂത്ത് ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയുണ്ടാക്കി യുവാക്കളെ പ്രത്യക്ഷ ഇടപെടലുകള്‍ക്ക് സജ്ജരാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളും അതിലെ അഴിമതിയും ആദ്യം ഉയര്‍ത്തിപ്പിടിച്ചവരിലൊരാള്‍ ഇദ്ദേഹമാണ്. കോമണ്‍വെല്‍ത്ത് അഴിമതിയെ പറ്റി ഒരു പുസ്തകം തന്നെ ഇദ്ദേഹത്തിന്റേതായി വന്നു. ജസീക്കലാല്‍ വധം, കര്‍ഷക ആത്മഹത്യ, യമുനാ കയ്യേറ്റം എന്നീ പ്രശ്നങ്ങള്‍ സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ കപില്‍ മുന്നിലുണ്ടായി. സി.എന്‍.എന്‍. ഐ.ബി.എന്‍. സിറ്റിസണ്‍ ജേര്‍ണലിസം പുരസ്കാരം ലഭിച്ചു.
പക്ഷെ കെജ്രിവാളിനോട് ഭിന്നിപ്പു രേഖപ്പെടുത്തിയ പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ്, ഏറ്റവും ഒടുവില്‍ ഭിന്നസ്വരം ഉയര്‍ത്തിയ കുമാര്‍ വിശ്വാസ് എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു. -മറ്റെന്തും പറയാം. കൈക്കൂലിക്കാരന് എന്നു മാത്രം കെജ്രിവാളിനെ കുറിച്ച് പറഞ്ഞാല്‍ ആരും അംഗീകരിക്കില്ലാ എന്ന്. എന്നാല്‍ കെജ്രിയെ കേന്ദ്രം വാഴുന്നോര്‍ വെച്ചേക്കില്ല.
Video Stories
ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതോടെ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം ഗുരുതരാവസ്ഥയില്‍; കെഡിഎഫ്എ
സ്റ്റേഡിയത്തിനുള്ളില്‍ ഭാരമേറിയ ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.
കോഴിക്കോട്: സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങള്‍ക്ക് വിട്ടുനല്‍കിയ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം ഗുരുതരമായി തകര്‍ന്ന നിലയിലാണെന്ന് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് (കെഡിഎഫ്എ) വിലയിരുത്തല്‍. സ്റ്റേഡിയത്തിനുള്ളില്‍ ഭാരമേറിയ ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.
ഒരു ടണ്ണില്‍ താഴെ മാത്രം ഭാരമുള്ള റോളറുകള്‍ ഉപയോഗിക്കാമെന്ന കരാര്‍ വ്യവസ്ഥ നിലനില്‍ക്കെയാണു ഏകദേശം 80 ടണ്‍ ഭാരമുള്ള ടിപ്പര്‍ ലോറികള്‍ മൈതാനത്ത് തലങ്ങും വിലങ്ങും ഓടിയതെന്ന് കെഡിഎഫ്എ വ്യക്തമാക്കി. ഇതിന്റെ ഫലമായി മൈതാനത്തിന് കീഴിലൂടെ വെള്ളം ഒഴുകിപ്പോകാന്‍ ഒരുക്കിയിരുന്ന ഡ്രെയിനേജ് പൈപ്പുകള്‍ തകര്‍ന്നതായും, മണ്ണിന്റെ സ്വാഭാവിക മൃദുഘടന പൂര്‍ണമായി നഷ്ടപ്പെട്ടതായും കണ്ടെത്തല്‍.
മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയ നിലയിലാണെന്നും, യൂറിയ ഉപയോഗിച്ചും വെള്ളമൊഴിച്ചും പച്ചപ്പ് തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും കെഡിഎഫ്എ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്കി. ഇത്തരമൊരു കട്ടിയായ മൈതാനത്ത് മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ കളിക്കാര്‍ക്ക് ഗുരുതര പരുക്കുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടന്നും, ഇതുമൂലം അന്താരാഷ്ട്ര താരങ്ങള്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും സാധ്യതയുണ്ടെന്ന് അറിയിച്ചു.
പുല്ല് നശിച്ചതായി ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് ജില്ലാ ഫുട്ബോള്‍ അസോസിയേഷനെ വിളിപ്പിച്ച് മേയറുടെ നേതൃത്വത്തില്‍ സ്റ്റേഡിയം പരിശോധിച്ചത്. സംഭവത്തില്‍ രണ്ട് ദിവസത്തിനകം വിദഗ്ധരുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ച് സ്റ്റേഡിയം പൂര്‍വ്വസ്ഥിതിയിലാക്കി തിരിച്ചു നല്‍കുമെന്ന് സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സംഘാടകര്‍ അറിയിച്ചു. മൈതാനം കൈമാറിയ കരാര്‍ കാലാവധി ഈ മാസം 25ന് അവസാനിക്കും.
News
വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍
കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു.
തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായ യുവാവിനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞപാലം സ്വദേശി ഷിജുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.
കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയത്. 2006, 2009 എന്നീ വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷന് പരിധികളില്‍ നടന്ന രണ്ട് കൊലപാതക കേസുകളിലാണ് ഷിജു പ്രതിയാകുന്നത്.
ഇയാള്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ റൗഡി ലിസ്റ്റിലുമുള്ളയാളാണ്. വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് ഇയാളെ പിടികൂടിയത്. പിടിയിലായ പ്രതിയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
editorial
സാമ്രാജ്യത്വത്തിന്റെ നരനായാട്ട്
സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.
രാഷ്ട്രാന്തരീയ സമൂഹത്തെ നോക്കുകുത്തിയാക്കി വെനസ്വേലയില്‍ അമേരിക്ക നടത്തിയ നരനായാട്ടിനെ ലോകമനസാക്ഷിയോടുള്ള സാമ്രാജ്യത്വത്തിന്റെ വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി, കെട്ടിച്ചമച്ച കഥകളുമായി ഒരു രാഷ്ട്രത്തിന്റെകൂടി പരമാധികാരത്തിനുമേല്‍ അമേരിക്കയുടെ കരാള ഹസ്തങ്ങള്‍ പതിയുമ്പോള്‍ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.
വെനസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ളോറസിനെയും പിടികൂ ടിയതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുമ്പോള്‍ അമേരിക്ക വെല്ലുവിളിക്കുന്നത് അവരൊഴികെയുള്ള ലോകരാജ്യങ്ങളെ ഒന്നടങ്കമാണ്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുകയും ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ഇതിനൊക്കെ ആരാണ് അമേരിക്കക്ക് അവകാശം നല്‍കിയത് എന്ന ചോദ്യമാണ് ലോകം ഉയര്‍ത്തുന്നത്.
അധികാരത്തിലെത്തിയതുമുതല്‍ ‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യവുമായി ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ലോകത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടംമറിക്കാന്‍ പര്യാപ്തമായതരത്തിലുള്ളതാണ്. അപകടകരമായ ആ നീക്കങ്ങള്‍ക്കു മുന്നില്‍ വന്‍ശക്തികള്‍ എ ന്നവകാശപ്പെടുന്നവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രോത്സാഹനാജനകമായ മൗനംകൂടിച്ചേര്‍ന്നപ്പോള്‍ സാമ്രാജ്യത്വം അതിന്റെ ദംഷ്ട്രകള്‍ കൂടുതല്‍ പുറത്തുകാണിച്ചു കൊണ്ടരിക്കുകയാണ്.
അമേരിക്ക നടത്തിയിട്ടുള്ള അധിനിവേശങ്ങള്‍ക്കു പിന്നിലെല്ലാം ഒളിയജണ്ടകളുണ്ടായിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. വിയറ്റ്നാമിലായാലും, ഇറാഖിലായായാലും, അഫ്ഗാനിസ്താനിലായാലും, ഇസ്രാഈലിനെ മുന്നില്‍ നിര്‍ത്തി ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്നതിലായാലും രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ താല്പര്യങ്ങള് അതിലെല്ലാം പ്രകടമാണ്. അവയില്‍ മഹാഭൂരിപക്ഷവുമാകട്ടേ എണ്ണയില്‍ കണ്ണുനട്ടുള്ള തും. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പേരില്‍ അഫ്ഗാനിസ്താനിലും സദ്ദാമിന്റെ രാസായുധത്തിന്റെ പേരില്‍ ഇറാഖിലും നടത്തിയ അധിനിവേശങ്ങളുടെയും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. വെനസ്വേലയിലും സാഹചര്യങ്ങള്‍ സമാനമാണ്.
ഇവിടെ ഭീകരവാദത്തിനു പകരം ലഹരിയാണ് കാരണമായിക്കണ്ടെത്തിയതെന്ന മാറ്റംമാത്രമേയുള്ളൂ. വെനസ്വേലയുടെ എണ്ണയുടെ കരുതല്‍ ശേഖരം അമേരിക്കയുടേതിന്റെ അഞ്ചിരട്ടിയാണ്. കിഴക്കന്‍ മേഖലയിലെ ഒറിനോകോ മേഖലയില്‍ ഏകദേശം 55,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുകയാണ് രാജ്യത്തിന്റെ എണ്ണ സമ്പത്ത്. ഇത്രയും വലിയ എണ്ണശേഖരം നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് ആഗോള ഇന്ധന വിപണിയിയില്‍ വലിയ സ്വാധീനം ചെലുത്താനാകും. 1998 ല്‍ ഹ്യൂഗോ ഷാവേസ് ആണ് എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ചത്. അതുവരെ വെനസ്വേലന്‍ എണ്ണസമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ തുച്ഛവിലയ്ക്ക് കൊള്ളയടിക്കുകയായിരുന്നു.
ദേശസാത്കരിച്ചതോടെ ഈ മേഖലയില്‍ അമേരിക്കന്‍ കമ്പനികളുടെ സ്വാധീനം പാടേ ഇല്ലാതായി. ഷാവേസിന്റെ പിന്മുറക്കാരനായി 2013 ല്‍ മഡുറോ അധികാരത്തില്‍ വന്നപ്പോഴും ഇതേ നയം തുടരുകയായിരുന്നു. റഷ്യയുടെയും ചൈനയുടെയും സ്വാധീനം ലാറ്റിന്‍ അമേരിക്കയില്‍ കുറയ്ക്കുക എന്നതും അമേരിക്കയുടെ പ്രധാന ലക്ഷ്യമാണ്. വെനസ്വേലയെ വരുതിയിലാക്കിയാല്‍ മറ്റുരാജ്യങ്ങളുടെ വാണിജ്യ സാധ്യതകള്‍ തകര്‍ക്കാമെന്നും എണ്ണക്കുത്തക വി ണ്ടെടുക്കാമെന്നും ഡെണാള്‍ഡ് ട്രംപ് കരുതുന്നു. ഈ ലക്ഷ്യംമുന്‍ നിര്‍ത്തി മയക്കുമരുന്ന് കടത്ത് ആരോപിച്ച് പതിറ്റാണ്ടിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ട്രംപ് ഭരണകൂടം കരീബിയന്‍ സമുദ്രത്തില്‍ നടത്തിയത്. വെനസ്വേലയുടെ കണക്കനുസരിച്ച്, കരീബിയന്‍ കടലിലും പസിഫിക് സമുദ്രത്തിലും വച്ച് 21 വെനസ്വേലന്‍ ബോട്ടുകള്‍ അമേരിക്കന്‍ സൈന്യം ആക്രമിക്കുകയും 87 പേര് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ ബോട്ടുകള്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതാണെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാനായിട്ടില്ല. അമേരിക്കന്‍ അധിനിവേശങ്ങളില്‍ പലതാല്‍പര്യങ്ങളുടെയും പേരില്‍ റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ സ്വീകരിച്ച സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വെനിസ്വലെ. ഫലസ്തീനുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലൊക്കെ ചെങ്ങാതിമാരെ കൂട്ടുപിടിച്ച് സാമ്രാജ്യത്വം നടത്തിയ നിയമലംഘനങ്ങളെ കൈയ്യുംകെട്ടി നോക്കിനിന്നവര്‍ ഇന്നു പക്ഷേ സ്വന്തക്കാര്‍ക്കുനേരെ അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ നഖംകടിക്കുന്ന അവസ്ഥയി ലാണ്. വിധേയത്വം അവസാനിപ്പിച്ച് സാമ്രാജ്യത്വ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാനും ലോകത്ത് നീതി പുന സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ഇനിയും വൈകിക്കൂടാ എന്ന് വന്‍ശക്തികളെ ഓര്‍മിപ്പിക്കുകയാണ് വെനസ്വേലയിലെ സാഹചര്യം.
-
kerala3 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
india3 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
GULF21 hours agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
News3 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala21 hours agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
News2 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala2 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
