kerala
എസ്ഐആര്‍ ഫോം നല്‍കാനുള്ള അവസാന ദിവസം ഇന്ന്; കരട് വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കും
മുമ്പ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ലെന്ന് കമ്മീഷന് അറിയിച്ചു.
തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണത്തില്‍ എന്യൂമറേഷന് ഫോം പൂരിപ്പിച്ചുനല്‍കേണ്ട സമയം ഇന്ന് അവസാനിക്കും. കരട് വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കും. അതേസമയം വിതരണം ചെയ്ത ഫോമുകളില്‍ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. മുമ്പ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ലെന്ന് കമ്മീഷന് അറിയിച്ചു. ബിഎല്‍എമാര്‍ ഇവരെ കണ്ടെത്താന്‍ ശ്രമിക്കും. കണ്ടെത്താനായില്ലെങ്കില്‍ കരട് പട്ടികയില്‍ ഉണ്ടാവില്ല. ഫോം പൂരിപ്പിച്ചു നല്കിയവരെല്ലാം കരട് പട്ടികയില്‍ ഉണ്ടാകും.
kerala
‘വർഗീയ ഭിന്നിപ്പിൽ സംഘ്പരിവാറിനേക്കാൾ ആവേശം സിപിഎമ്മിന്’; വി.ടി. ബൽറാം
‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിന്റെ അണിയറ ശിൽപ്പികൾക്കെതിരെ സിപിഎം രംഗത്തുവരികയും തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സംഘ് പരിവാറിനേക്കാൾ ഇപ്പോൾ സിപിഎമ്മിനാണ് ആവേശമെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ആരോപിച്ചു. ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിന്റെ അണിയറ ശിൽപ്പികൾക്കെതിരെ സിപിഎം രംഗത്തുവരികയും തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബി.ജെ.പി പോലും തെരഞ്ഞെടുപ്പിൽ ഈ പാട്ട് ഉപയോഗിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിനെ ചൂണ്ടിക്കാട്ടി, വിഷയവുമായി ബന്ധപ്പെട്ട് മാധ്യമം പ്രസിദ്ധീകരിച്ച കാർട്ടൂൺ പങ്കുവെച്ചുകൊണ്ടാണ് വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. “കൃത്യം, കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സംഘ് പരിവാറിനേക്കാൾ ആവേശം ഇപ്പോൾ സിപിഎമ്മിനാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
തദ്ദേശതെരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽ.ഡി.എഫിനും തിരിച്ചടിയായി മാറിയതായി വിലയിരുത്തപ്പെട്ട ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിനെതിരെയാണ് പൊലീസ് നടപടി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി സൈബർ പൊലീസാണ് കേസെടുത്തത്.
ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിവരെ പ്രതിചേർത്താണ് ബുധനാഴ്ച രാത്രി തിരുവനന്തപുരം സൈബർ സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പരാതിയിൽ ഗാനരചയിതാവിന്റെ പേര് കുഞ്ഞുപിള്ള എന്ന് രേഖപ്പെടുത്തിയതിനാൽ എഫ്.ഐ.ആറിലും അതുതന്നെയാണ് ചേർത്തിരിക്കുന്നത്.
ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിക്കുന്ന തരത്തിൽ മതവിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്തുകയും മതസൗഹാർദം തകർക്കുകയും ചെയ്യുന്ന രീതിയിലാണ് ഗാനം നിർമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. നവമാധ്യമങ്ങളിലൂടെയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തിൽ സമാധാന ലംഘനം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയാണു ഗാനം നിർമിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകൾ ചുമത്തിയാണ് കേസ്. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയതിനു പിന്നാലെ, കേരള പൊലീസ് സൈബർ ഓപറേഷൻ വിങ്ങിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിരുന്നു. തുടർന്നാണ് അയ്യപ്പന്റെ പേര് പരാമർശിക്കുന്നുവെന്ന കാരണവും ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
kerala
പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതി; നടപടിയിലെ വൈകിപ്പില്‍ പ്രധിഷേധിച്ച് ഡബ്ല്യു.സി.സി
ഉന്നത അധികാരികളെ പരാതി അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിലെ മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡബ്ല്യു.സി.സി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
സംവിധായകന് പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കുന്നതിലെ വൈകിപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ സിനിമാ കൂട്ടായ്മയായ ഡബ്ല്യു.സി.സി രംഗത്തെത്തി. ഉന്നത അധികാരികളെ പരാതി അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിലെ മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡബ്ല്യു.സി.സി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
ഐ.എഫ്.എഫ്.കെ മലയാളികളുടെ അഭിമാനമാണെന്നും ലോകസിനിമ ഭൂപടത്തില്‍ കേരളം സ്വന്തമായ മുദ്ര പതിപ്പിച്ച വേദിയാണെന്നും ഡബ്ല്യു.സി.സി ചൂണ്ടിക്കാട്ടി. എന്നാല്‍ ഐ.എഫ്.എഫ്.കെ-യുടെ മുപ്പതാമത് പതിപ്പിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടെ മലയാള സിനിമാ വിഭാഗം സിലക്ഷന്‍ കമ്മറ്റി അധ്യക്ഷനും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഭാഗത്തുനിന്ന് ഒരു ചലച്ചിത്ര പ്രവര്‍ത്തകയ്ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത് ഫെസ്റ്റിവല്‍ നടത്തിപ്പിലെ ഗുരുതരമായ അപഭ്രംശമാണെന്നും കുറിപ്പില്‍ പറയുന്നു.
സിലക്ഷന്‍ കമ്മറ്റി സിറ്റിംഗ് നടക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്നും സര്‍ക്കാര്‍ സ്ഥാപനമായ തൊഴിലിടത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് അതിജീവിത തന്നെ ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടി എടുക്കുന്നതിലെ വൈകിപ്പ് IFFK-യുടെ ഖ്യാതിക്ക് ദോഷകരമാണെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമി IFFK വേദികളില്‍ നിന്ന് കുറ്റാരോപിതനെ അകറ്റിനിര്‍ത്തിയത് ഉചിതമായ നടപടിയാണെങ്കിലും നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഡബ്ല്യു.സി.സി ഉന്നയിച്ചു. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്ന സര്‍ക്കാറില്‍ നിന്നു അടിയന്തിരവും നീതിയുക്തവുമായ ഇടപെടല്‍ അനിവാര്യമാണെന്ന് സംഘടന ആവശ്യപ്പെട്ടു.
രാഷ്ട്രീയ സ്വാധീനമുള്ള മുന്‍ എം.എല്‍.എ കൂടിയായ പ്രതിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നതാണ് നിലവിലെ കാത്തുനില്‍പ്പെന്നും, അതിജീവിത വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഡബ്ല്യു.സി.സി ആരോപിച്ചു. ഐ.എഫ്.എഫ്.കെ 2025 നടക്കുന്നതിന് മുന്‍പ് തന്നെ വിഷയത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ഡബ്ല്യു.സി.സി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
kerala
രാഷ്ട്രപതിയുടെ ശബരിമല യാത്ര; ഹെലിപ്പാഡ് നിർമാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി
പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയാണ് രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് പരാതി നൽകിയത്
പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനായി പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന്റെ നിർമാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ഉയർന്നു. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയാണ് രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടറോട് റവന്യൂ മന്ത്രി നിർദേശം നൽകി.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഒക്ടോബർ 21-നുണ്ടായ ശബരിമല സന്ദർശനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രമാടത്താണ് ഹെലിപ്പാഡ് നിർമിച്ചത്. കാലാവസ്ഥ മോശമായതിനാൽ നിലക്കലിൽ ലാൻഡിങ് സാധ്യമാകാതെ വന്നതോടെയാണ് അടിയന്തിരമായി പ്രമാടത്ത് മൂന്ന് ഹെലിപ്പാഡുകൾ നിർമിച്ചത്.
എന്നാൽ ലാൻഡ് ചെയ്ത ഹെലികോപ്റ്ററിന്റെ ചക്രങ്ങൾ ഹെലിപ്പാഡിലെ കോൺക്രീറ്റിൽ താഴ്ന്നത് വലിയ വിവാദമായി. താഴ്ന്ന ഹെലികോപ്റ്റർ പിന്നീട് സുരക്ഷാ ജീവനക്കാർ തള്ളി നീക്കേണ്ടി വന്നു. കോൺക്രീറ്റ് പൂർണമായി സെറ്റ് ആവാത്തതാണ് ഹെലികോപ്റ്റർ താഴാൻ കാരണമെന്നായിരുന്നു വിശദീകരണം.
ഹെലിപ്പാഡ് നിർമാണത്തിനായി പൊതുഖജനാവിൽ നിന്ന് 20 ലക്ഷം രൂപ ചെലവാക്കിയെന്ന രേഖകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു. വിഐപി വിസിറ്റ് ഫണ്ടിൽ നിന്നാണ് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചത്. രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടാക്കിയ ഹെലിപ്പാഡ് വൻ തുക ചെലവഴിച്ചാണ് നിർമിച്ചതെന്ന് വ്യക്തമായതോടെ വിഷയത്തിൽ സർക്കാർ കടുത്ത വിമർശനങ്ങൾക്ക് വിധേയമായി.
ഹെലിപ്പാഡ് നിർമാണത്തിലെ അപാകതകളെ ചൂണ്ടിക്കാട്ടി ബിജെപിയും കോൺഗ്രസും ശക്തമായ വിമർശനം ഉന്നയിച്ചിരിക്കുകയാണ്.
-
kerala3 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india3 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india3 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala3 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി