Connect with us

kerala

റവന്യൂ ഇന്‍സ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു

ഡിസംബർ നാലിന്  രാത്രി 8.45 ന് കെ ജി സജേഷ് നെ  ലഹരി വസ്തുക്കള്‍ കൈവശം സൂക്ഷിച്ചതിന് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  

Published

on

ലഹരിവസ്തുക്കൾ കൈവശം സൂക്ഷിച്ചതിനു അറസ്റ്റ് ചെയ്ത അമ്പലപ്പുഴ റവന്യൂ റിക്കവറി ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ ജി സജേഷ് നെ  സേവനത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു ജില്ലാ കളക്ടര്‍ ഉത്തരവായി.
ഡിസംബർ നാലിന്  രാത്രി 8.45 ന് കെ ജി സജേഷ് നെ  ലഹരി വസ്തുക്കള്‍ കൈവശം സൂക്ഷിച്ചതിന് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് ഡിസംബർ അഞ്ചിന്  കോടതി മുന്‍പാകെ ഹാജരാക്കുകയും കോടതി  റിമാന്റ്  ചെയ്യുകയും ചെയ്തു . ഇത് ജില്ലാ പൊലീസ്  മേധാവി റിപ്പോർട്ട് ചെയുകയും ചെയ്തു.  ഈ സാഹചര്യത്തിലാണ്  കെ ജി സജേഷ്നെ ഡിസംബര്‍ നാല് രാത്രി 8.45 മണി പ്രാബല്യത്തില്‍ സേവനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്‌ഐആര്‍ ഫോം നല്‍കാനുള്ള അവസാന ദിവസം ഇന്ന്; കരട് വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കും

മുമ്പ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ലെന്ന് കമ്മീഷന്‍ അറിയിച്ചു.

Published

on

തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കേണ്ട സമയം ഇന്ന് അവസാനിക്കും. കരട് വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കും. അതേസമയം വിതരണം ചെയ്ത ഫോമുകളില്‍ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുമ്പ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. ബിഎല്‍എമാര്‍ ഇവരെ കണ്ടെത്താന്‍ ശ്രമിക്കും. കണ്ടെത്താനായില്ലെങ്കില്‍ കരട് പട്ടികയില്‍ ഉണ്ടാവില്ല. ഫോം പൂരിപ്പിച്ചു നല്‍കിയവരെല്ലാം കരട് പട്ടികയില്‍ ഉണ്ടാകും.

 

Continue Reading

kerala

‘വർഗീയ ഭിന്നിപ്പിൽ സംഘ്‌പരിവാറിനേക്കാൾ ആവേശം സിപിഎമ്മിന്’; വി.ടി. ബൽറാം

‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിന്റെ അണിയറ ശിൽപ്പികൾക്കെതിരെ സിപിഎം രംഗത്തുവരികയും തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Published

on

കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സംഘ്‌ പരിവാറിനേക്കാൾ ഇപ്പോൾ സിപിഎമ്മിനാണ് ആവേശമെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ആരോപിച്ചു. ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിന്റെ അണിയറ ശിൽപ്പികൾക്കെതിരെ സിപിഎം രംഗത്തുവരികയും തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബി.ജെ.പി പോലും തെരഞ്ഞെടുപ്പിൽ ഈ പാട്ട് ഉപയോഗിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിനെ ചൂണ്ടിക്കാട്ടി, വിഷയവുമായി ബന്ധപ്പെട്ട് മാധ്യമം പ്രസിദ്ധീകരിച്ച കാർട്ടൂൺ പങ്കുവെച്ചുകൊണ്ടാണ് വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. “കൃത്യം, കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സംഘ്‌ പരിവാറിനേക്കാൾ ആവേശം ഇപ്പോൾ സിപിഎമ്മിനാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

തദ്ദേശതെരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽ.ഡി.എഫിനും തിരിച്ചടിയായി മാറിയതായി വിലയിരുത്തപ്പെട്ട ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിനെതിരെയാണ് പൊലീസ് നടപടി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി സൈബർ പൊലീസാണ് കേസെടുത്തത്.

ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിവരെ പ്രതിചേർത്താണ് ബുധനാഴ്ച രാത്രി തിരുവനന്തപുരം സൈബർ സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. പരാതിയിൽ ഗാനരചയിതാവിന്റെ പേര് കുഞ്ഞുപിള്ള എന്ന് രേഖപ്പെടുത്തിയതിനാൽ എഫ്‌.ഐ.ആറിലും അതുതന്നെയാണ് ചേർത്തിരിക്കുന്നത്.

ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിക്കുന്ന തരത്തിൽ മതവിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്തുകയും മതസൗഹാർദം തകർക്കുകയും ചെയ്യുന്ന രീതിയിലാണ് ഗാനം നിർമിച്ചതെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു. നവമാധ്യമങ്ങളിലൂടെയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തിൽ സമാധാന ലംഘനം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയാണു ഗാനം നിർമിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകൾ ചുമത്തിയാണ് കേസ്. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയതിനു പിന്നാലെ, കേരള പൊലീസ് സൈബർ ഓപറേഷൻ വിങ്ങിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിരുന്നു. തുടർന്നാണ് അയ്യപ്പന്റെ പേര് പരാമർശിക്കുന്നുവെന്ന കാരണവും ചൂണ്ടിക്കാട്ടി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Continue Reading

kerala

പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതി; നടപടിയിലെ വൈകിപ്പില്‍ പ്രധിഷേധിച്ച് ഡബ്ല്യു.സി.സി

ഉന്നത അധികാരികളെ പരാതി അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിലെ മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡബ്ല്യു.സി.സി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

Published

on

സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കുന്നതിലെ വൈകിപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ സിനിമാ കൂട്ടായ്മയായ ഡബ്ല്യു.സി.സി രംഗത്തെത്തി. ഉന്നത അധികാരികളെ പരാതി അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിലെ മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡബ്ല്യു.സി.സി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

ഐ.എഫ്.എഫ്.കെ മലയാളികളുടെ അഭിമാനമാണെന്നും ലോകസിനിമ ഭൂപടത്തില്‍ കേരളം സ്വന്തമായ മുദ്ര പതിപ്പിച്ച വേദിയാണെന്നും ഡബ്ല്യു.സി.സി ചൂണ്ടിക്കാട്ടി. എന്നാല്‍ ഐ.എഫ്.എഫ്.കെ-യുടെ മുപ്പതാമത് പതിപ്പിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടെ മലയാള സിനിമാ വിഭാഗം സിലക്ഷന്‍ കമ്മറ്റി അധ്യക്ഷനും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഭാഗത്തുനിന്ന് ഒരു ചലച്ചിത്ര പ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത് ഫെസ്റ്റിവല്‍ നടത്തിപ്പിലെ ഗുരുതരമായ അപഭ്രംശമാണെന്നും കുറിപ്പില്‍ പറയുന്നു.

സിലക്ഷന്‍ കമ്മറ്റി സിറ്റിംഗ് നടക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്നും സര്‍ക്കാര്‍ സ്ഥാപനമായ തൊഴിലിടത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് അതിജീവിത തന്നെ ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടി എടുക്കുന്നതിലെ വൈകിപ്പ് IFFK-യുടെ ഖ്യാതിക്ക് ദോഷകരമാണെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.

ചലച്ചിത്ര അക്കാദമി IFFK വേദികളില്‍ നിന്ന് കുറ്റാരോപിതനെ അകറ്റിനിര്‍ത്തിയത് ഉചിതമായ നടപടിയാണെങ്കിലും നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഡബ്ല്യു.സി.സി ഉന്നയിച്ചു. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാറില്‍ നിന്നു അടിയന്തിരവും നീതിയുക്തവുമായ ഇടപെടല്‍ അനിവാര്യമാണെന്ന് സംഘടന ആവശ്യപ്പെട്ടു.

രാഷ്ട്രീയ സ്വാധീനമുള്ള മുന്‍ എം.എല്‍.എ കൂടിയായ പ്രതിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നതാണ് നിലവിലെ കാത്തുനില്‍പ്പെന്നും, അതിജീവിത വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഡബ്ല്യു.സി.സി ആരോപിച്ചു. ഐ.എഫ്.എഫ്.കെ 2025 നടക്കുന്നതിന് മുന്‍പ് തന്നെ വിഷയത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ഡബ്ല്യു.സി.സി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

 

Continue Reading

Trending