india
എസ്.ഐ.ആര്; അസമില്‍ കരട് പട്ടികയില്‍ നിന്ന് 10.56 ലക്ഷം പേര് പുറത്ത്
ആറ് മാസത്തിനുള്ളില്‍ അസമില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അസം നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രത്യേക റിവിഷന്‍ അഭ്യാസത്തിന് ശേഷം 10.56 ലക്ഷത്തിലധികം പേരുകള്‍ അസമിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. ആറ് മാസത്തിനുള്ളില്‍ അസമില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശനിയാഴ്ച ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ (ഇസിഐ) പുറത്തിറക്കിയ സംയോജിത കരട് പട്ടിക പ്രകാരം, സംസ്ഥാനത്ത് ഇപ്പോള്‍ 2,51,09,754 വോട്ടര്‍മാരാണുള്ളത്. സംശയാസ്പദമായ വോട്ടര്‍മാര്‍ എന്നറിയപ്പെടുന്ന 93,021 ഡി-വോട്ടര്‍മാരെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മരണം, കുടിയേറ്റം അല്ലെങ്കില്‍ വോട്ടര്‍ രേഖകളുടെ തനിപ്പകര്‍പ്പ് എന്നിവ കാരണം 10,56,291 എന്‍ട്രികള്‍ റോളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഇല്ലാതാക്കിയതായി ഇസിഐ പറഞ്ഞു.
ഇലക്ട്രല്‍ ഡാറ്റാബേസ് വൃത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക റിവിഷന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം നടത്തിയത്. മരണപ്പെട്ട വോട്ടര്‍മാര്‍, താമസം മാറിയവര്‍, ഡ്യൂപ്ലിക്കേറ്റ് എന്‍ട്രികള്‍ എന്നിവ നീക്കം ചെയ്യുന്നതിനും പേരുകള്‍, വയസ്സുകള്‍, വിലാസങ്ങള്‍ എന്നിവയിലെ തെറ്റുകള്‍ തിരുത്തുന്നതിലും ഈ പ്രക്രിയ ശ്രദ്ധ കേന്ദ്രീകരിച്ചു.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവില്‍ വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്രപരിഷ്കരണം നടക്കുന്നുണ്ടെങ്കിലും അസമിന് മാത്രമായി പ്രത്യേക പ്രത്യേക പുനരവലോകനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു.
‘പൗരത്വ നിയമപ്രകാരം അസമില്‍ പൗരത്വത്തിന് പ്രത്യേക വ്യവസ്ഥകളുണ്ട്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പൗരത്വം പരിശോധിക്കുന്നതിനുള്ള വ്യായാമം പൂര്‍ത്തിയാകാന്‍ പോകുന്നു’ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ന്യായവാദം വിശദീകരിച്ചു.
വാര്‍ഷിക പ്രത്യേക സംഗ്രഹ പുനരവലോകനത്തിനും വലിയ പ്രത്യേക തീവ്രമായ പുനരവലോകന പ്രക്രിയയ്ക്കും ഇടയിലാണ് പ്രത്യേക പുനരവലോകനം വരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Cricket
വിജയപ്രതീക്ഷയില്‍ ഇന്ത്യ; ശ്രീലങ്കയ്ക്കെതിരായ നാലാം ടി20 ഇന്ന്
തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് രാത്രി ഏഴ് മണി മുതല്‍ ആരംഭിക്കും.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന്. തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് രാത്രി ഏഴ് മണി മുതല്‍ ആരംഭിക്കും.
ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. വിജയം തുടര്‍ച്ച പ്രതീക്ഷിച്ചാണ് നാലാം മത്സരത്തിലും ഹര്‍മന്‍പ്രീത് കൗറും സംഘവും ഇറങ്ങുക. എന്നാല്‍ പരമ്പര നഷ്ടമായെങ്കിലും ബാക്കിയുള്ള മത്സരങ്ങളില്‍ ആശ്വാസ ജയം പ്രതീക്ഷിച്ചാണ് ശ്രീലങ്ക എത്തുന്നത്.
ദീപ്തി ശര്‍മയുടെയും രേണുക സിംഗ് താക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് ഗ്രീന്‍ഫീല്‍ഡ് ഇന്ത്യക്ക് വിജയം ഉറപ്പിച്ചത്. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ ഫോമാണ് ബാറ്റിംഗില്‍ ഇന്ത്യയുടെ ആശ്വാസം.
അതേസമയം ശ്രീലങ്കയെ വലയ്ക്കുന്നത് ബാറ്റിംഗ് നിരയുടെ പരാജയമാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡിസംബര്‍ 30-ന് കാര്യവട്ടത്ത് തന്നെ നടക്കും.
അന്താരാഷ്ട്ര ട്വന്റി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത വനിതാ താരമെന്ന റെക്കോര്‍ഡിന് അരികയാണ് ദീപ്തി ശര്‍മ. 151 വിക്കറ്റുമായി നിലവില്‍ ഓസ്ട്രേലിയന്‍ താരം മേഘന് ഷൂട്ടുമായി റെക്കോര്‍ഡ് പങ്കിടുക്കുകയാണ് ഇന്ത്യന്‍ ഓള് റൗണ്ടര്‍. പരമ്പര പിടിച്ചതോടെ ടീമില്‍ പരീക്ഷണങ്ങള്‍ക്കും ഇന്ത്യ മുതിര്‍ന്നേക്കും. ജി കമാലിനിക്ക് അരങ്ങേറ്റത്തിന് അവസരം കൊടുക്കുന്നതിനൊപ്പം ഹര്‍ലീന്‍ ഡിയോളും പ്ലെയിങ് ഇലവനില്‍ എത്തിയേക്കും.
india
പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
5 മുതല്‍ പ്രക്ഷോഭം
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി കോണ്‍ഗ്രസ് തെരുവിലേക്ക്. ജനുവരി 5 മുതല്‍ ‘തൊഴിലുറപ്പ് ബച്ചാവോ അഭിയാന്’ എന്ന പേരില്‍ വന്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
പദ്ധതി നിര്‍ത്തലാക്കിയ കേന്ദ്ര നടപടിയില്‍ ജനരോഷം ആളിപ്പടരുകയാണെന്നും അതിന്റെ പ്രത്യാഘാതം മോദി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും പാര്‍ട്ടി അ ധ്യക്ഷന് മല്ലികാര്‍ജുന്‍ ഖര്‍ഗെ മുന്നറിയിപ്പ് നല്കി. തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രം കൊണ്ടുവന്ന ‘വിക്സിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് ഗ്രാമീണ്‍’ (വി.ബി-ജി റാം ജി) നിയമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ജനുവരി 5 മുതല്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ജനസഭകള്‍ ചേരുകയും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ വിശദീകരിക്കുകയും ചെയ്യും. പാവപ്പെട്ടവന്റെ ഭര ണഘടനാപരമായ തൊഴില്‍ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയില്‍നിന്ന മഹാത്മാ ഗാന്ധിയുടെ പേര് മാറ്റിയത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്ന് അദ്ദേഹം ആരോപിച്ചു.
‘തൊഴിലുറപ്പ് പദ്ധതി വെറുമൊരു പദ്ധതിയല്ല. അത് പാവപ്പെട്ടവന്റെ നിലനില്‍പ്പിനുള്ള അവകാശമാണ്. അതില്ലാതാക്കി പാവപ്പെട്ടവരെ അടിമകളാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ രോഷം അവര്‍ വൈകാതെ തിരിച്ചറിയും.’-ഖര്‍ഗെ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ഫണ്ട് വിഹിതത്തില്‍ കേന്ദ്രം വരുത്തിയ മാറ്റം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും രാഹുല്‍ ചുണ്ടിക്കാട്ടി. എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സോണിയ ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊഴിലുറപ്പ് വിഷയം സജീവമായി ഉയര്‍ത്താനാണ് പാര്‍ട്ടി തീരുമാനം.
india
ഉന്നാവോ കേസ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം സിബിഐ സുപ്രീം കോടതിയില്‍
അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം.
ന്യൂഡല്‍ഹി ഉന്നാവ് ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ എം. എല്‍.എ കുല്‍ദീപ് സിങ് സേംഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം. പീഡനത്തിലെ ഇര പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് സി.ബി.ഐ തീരുമാനം. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പിലില്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. വിധി യുക്തിഹീനവും നിയമവിരു ദ്ധവുമാണ്. ഹൈക്കോടതിയുടെ ഉത്തരവ് അതിജീവിതയുടെയും കുടുംബത്തിന്റെയും ക്ഷേമവും സുരക്ഷയും അപകടത്തിലാക്കുമെന്നും സിബിഐ ചൂണ്ടിക്കാട്ടി.
സാങ്കേതികവാദം ഉയര്‍ത്തിയാണ് സെംഗാറിന് കോടതി ജാമ്യം നല്‍കിയത്. ഹൈകോടതിയുടെ തീരുമാനം പോക്സോ നിയമത്തിന്റെ സംരക്ഷണ ചട്ടക്കൂടിനെ ദുര്‍ബലപ്പെടുത്തിയെന്ന് സി.ബി.ഐ അഭിപ്രായപ്പെട്ടു. കുറ്റകൃത്യത്തിന്റെ ഗൗരവം വെച്ചുനോക്കുമ്പോള്‍ അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സി.ബി.ഐ ഹരജിയില്‍ അഭിപ്രായപ്പെട്ടു.
ശിക്ഷയില്‍ ഇളവ് വരുത്തുന്നതിന് മുമ്പ്, കുറ്റകൃത്യത്തിന്റെ ഗൗരവം, കുറ്റം ചെയ്ത വിധം, പ്രതിക്ക് അതിലുള്ള പങ്ക്, ഇരക്ക് നിലനില്‍ക്കുന്ന ഭീഷണി സാധ്യത എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ വേണ്ടവിധം പരിഗണിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
2019ലാണ് സേംഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്. കേസ് സൂപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
-
kerala2 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
india1 day ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
kerala15 hours agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
india1 day agoഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI
-
kerala20 hours ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala19 hours agoസുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
-
GULF1 day agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film1 day agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
