kerala
ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തില്‍ അനുശോചിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി
മുന്‍ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു.
സാധാരണക്കാരെ ഉള്‍ക്കൊണ്ടും മനസിലാക്കിയും എപ്പോഴും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്. കഠിനാധ്വാനിയായ രാഷ്ട്രീയനേതാവ് എന്നതിന് പുറമെ, ജനപ്രതിനിധി, ഭരണാധികാരി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവെച്ചു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ റോഡുകളും പാലങ്ങളും പണിയുന്നതില്‍ റിക്കാര്‍ഡ് വേഗം കൈവരിച്ചു. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കാലം തെളിയിച്ചു.
മധ്യകേരളത്തില്‍ ലീഗിന്റെയും യുഡിഎഫിന്റെയും ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ വലിയ സംഭാവനകള്‍ നല്കിയ നേതാവാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ച വി.കെ ഇബ്രാഹിംകുഞ്ഞ് തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയായിരുന്നു. ദീര്‍ഘനാളത്തെ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.
നിയമസഭയിലും ഒന്നാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വി.കെ ഇബ്രാഹിംകുഞ്ഞുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച കാലഘട്ടം അനുസമരിച്ച വേണുഗോപാല്‍ മൂന്നുപതിറ്റാണ്ടു മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപാസ് പദ്ധതിക്ക് പുതുജീവന്‍ നല്കിയവരില് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹീം കുഞ്ഞിന് നിര്‍ണ്ണായക പങ്കിനെ കുറിച്ചും ഓര്‍ത്തെടുത്തു. ഇബ്രാഹിം കുഞ്ഞിന്റെ വേര്‍പാട് യുഡിഎഫിനും മുസ്ലീം ലീഗിന് വലിയ നഷ്ടമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
kerala
മുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
നല്ലൊരു സുഹൃത്തിനെയും സഹപ്രവർത്തകനെ യുമാണ് ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. ഒരേ മുന്നണിയുടെ നേതാക്കൾ എന്നതിനെക്കാളുപരി നല്ലൊരു സുഹൃത്തും, സഹോദരനുമായിരുന്നു അദ്ദേഹം. മന്ത്രിമാർ എന്നനിലയിലും, നിയമസഭാ സാമാജി കർ എന്ന നിലയിലും വളരെ അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞ നാളുകൾ ഓർമിക്കുന്നതായും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വ്യവസായമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലകളിളെല്ലാം വലിയ സംഭാവനകൾ അദ്ദേഹം കേരളീയ സമൂഹത്തിനു നൽകി വി കെ ഇബ്രാഹിം കുഞ്ഞ് കടന്നുപോകുമ്പോൾ നമ്മുടെ ജനാധിപത്യ മതേതര സമൂഹത്തിന് അതൊരു തീരാനഷ്ടം തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
kerala
വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം; കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്കൂളിൽ പൊതു ദർശനം
10 മണിക്ക് ആലങ്ങാട് ജുമാ: മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ മയ്യത്ത് ഇന്ന് വൈകീട്ട് 6.00മണി മുതൽ രാത്രി 10 മണി വരെ കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്കൂളിൽ പൊതു ദർശനം അതിനുശേഷം അദ്ദേഹത്തിന്റെ തോട്ടക്കാട്ടുകര വസതിയിലേക്ക് കൊണ്ടുപോകും.
നാളെ 07.01.2020 രാവിലെ 9 മണിക്ക് ആലുവയിലെ വസതിയിൽ. 10 മണിക്ക് ആലങ്ങാട് ജുമാ: മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും
kerala
വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം; ഏറെ വേദനാജനകം, അനുശോചിച്ച് എംഎല്‍എ നജീബ് കാന്തപുരം
അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് എന്റെ നാട്ടില്‍ ഞാന്‍ വാര്‍ഡ് മെംബറായിരുന്നത്.
മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എംഎല്‍എ നജീബ് കാന്തപുരം. പ്രിയ നേതാവ് വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം ഏറെ വേദനാജനകമാണ്. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് എന്റെ നാട്ടില്‍ ഞാന്‍ വാര്‍ഡ് മെംബറായിരുന്നത്.
അന്ന് അദ്ദേഹം എന്റെ വാര്‍ഡിലേക്ക് അനുവദിച്ച് തന്ന രണ്ട് കോടിയുടെ റോഡാണ് അന്ന് എന്റെ നാടിനെ മാറ്റിയത്. അക്കാലത്ത് തുടങ്ങിയ ആത്മ ബന്ധമാണ് അവസാനം വരെ തുടര്‍ന്നു. ഏതാനും മാസം മുമ്പ് എറണാകുളത്ത് പോയപ്പോള്‍ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വീട്ടില്‍ ചെന്ന് കണ്ട് ഏറെ നേരം സംസാരിച്ചു.എന്നദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കണ്വെന്ഷന് സെന്ററില്‍ 6 മണി മുതല്‍ പൊതുദര്‍ശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദര്‍ശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലായിരിക്കും കബറടക്കം.
-
kerala3 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
GULF21 hours agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
india3 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News3 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala22 hours agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
News2 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala2 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
