Connect with us

News

ഭാര്യയെ തലയ്ക്കടിച്ചു വീഴ്ത്തി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; നാവായിക്കുളത്ത് ഭര്‍ത്താവിന്റെ ക്രൂരത

നാവായിക്കുളത്ത് കുടുംബവിവാദം അതിക്രൂരമായ അക്രമത്തില്‍ കലാശിച്ചു.

Published

on

തിരുവനന്തപുരം: നാവായിക്കുളത്ത് ഞെട്ടിക്കുന്ന കുടുംബാതിക്രമം. ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതായി പരാതി. കയ്‌പ്പോത്തുകോണം ലക്ഷ്മിനിവാസില്‍ ബിനുവാണ് ഭാര്യ മുനീശ്വരിയോട് (40) ക്രൂരത കാട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ മുനീശ്വരിയെ ഉടന്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രതി ബിനു സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

ഇയാളെ കണ്ടെത്താന്‍ കല്ലമ്പലം പൊലീസ് അന്വേഷണം ശക്തമാക്കി. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകൂ, എന്തിനാണ് അവയെ കടിക്കാന്‍ വിടുന്നത്? – നായസ്‌നേഹികളോട് സുപ്രീംകോടതി

ഒമ്പത് വയസ്സുകാരിയെപോലും തെരുവുനായ് ആക്രമിക്കുമ്പോള്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി ചോദിച്ചു.

Published

on

ന്യൂഡല്‍ഹി: തെരുവ് നായ് വിഷയത്തിലെ കേസുകളില്‍ നടക്കുന്ന വാദത്തിനിടെ നായ് സ്‌നേഹികള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഒമ്പത് വയസ്സുകാരിയെപോലും തെരുവുനായ് ആക്രമിക്കുമ്പോള്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി ചോദിച്ചു. നായകള്‍ക്ക് ഭക്ഷണം നല്‍കുന്ന സംഘടനയാണോ ഉത്തരവാദയെന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്കുനേരെ ഞങ്ങള്‍ കണ്ണടക്കണമെന്നാണോ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിച്ചു. നായ കടച്ചാലും അതു മൂലം മരിച്ചാലും അവര്‍ ഉത്തരവാദികളായിരിക്കണം. അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകുക, അവിടെ സൂക്ഷിക്കുക. എന്തിനാണ് അവയെ ചുറ്റിനടന്ന് കടിക്കാന്‍ വിടുന്നതെന്നും കോടതി ചോദിച്ചു.

എ.ബി.സി നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി പറഞ്ഞു. പിന്നാലെ എല്ലാ സംസ്ഥാന സര്‍ക്കാറുകളെയും രൂക്ഷമായി വിമര്‍ശിച്ചു. നായകളുടെ കടിയേറ്റ് മരിച്ച പുരുഷനും സ്ത്രീക്കും കുട്ടിക്കും നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാറുകള്‍ക്ക് കനത്ത നഷ്ടപരിഹാരം ചുമത്തുമെന്നും സുപ്രീംകോടതി പറഞ്ഞു.

തെരുവുനായ വിഷയത്തില്‍ യാഥാര്‍ഥ്യം മനസ്സിലാക്കി സംസാരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നായസ്‌നേഹികളോട് നിര്‍ദേശിച്ചിരുന്നു.

 

Continue Reading

world

ഭീഷണിക്ക് വഴങ്ങില്ല ചര്‍ച്ചക്ക് തയ്യാറെന്ന് ഇറാന്‍; ഇറാനില്‍ സര്‍ക്കാര്‍ അനുകൂല കൂറ്റന്‍ റാലികള്‍

ഏറെ ഗൗരവത്തോടെയാണ് ഇറാനിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നോക്കിക്കാണുന്നത്. ശക്തമായൊരു നീക്കം സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.

Published

on

വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഭരണ കൂടവിരുദ്ധ പ്രക്ഷോഭം ശക്തമായ ഇറാനില്‍ സൈനികമായ ഇടപെടല്‍ ആലോചിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സൈനിക ഇടപെടല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നീക്കങ്ങള്‍ ആലോചിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട പറഞ്ഞു. ‘ഏറെ ഗൗരവത്തോടെയാണ് ഇറാനിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നോക്കിക്കാണുന്നത്. ശക്തമായൊരു നീക്കം സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കും, ട്രംപ് പറഞ്ഞു.

‘ഇറാന്‍ നേതാവ് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. അവര്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട് കൂടിക്കാഴ്ചയ്ക്കുള്ള സജ്ജീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, അതിനുമുമ്പേ ഞങ്ങള്‍ തീരുമാനം കൈക്കൊണ്ടേക്കാം, ട്രംപ് പറഞ്ഞു. ഇറാനിലെ സ്ഥിതിഗതികള്‍ യൂഎസ് സൈന്യം സൂക്ഷ്മമായി നി രീക്ഷിച്ചു വരികയാണ്. ഓരോ മണിക്കൂറിലും ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും ഒരു ലക്ഷ്യത്തിലേക്ക് തങ്ങള്‍ എ ത്തിച്ചേരുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി.

യുഎസ് ആക്രമണത്തിന് പ്രത്യാക്രമണമെന്നോണം ഇറാന്‍ തിരിച്ചടിക്കാനുള്ള സാധ്യതയെ ക്കുറിച്ചുള്ള ചോദ്യത്തിന് ഇറാന്‍ അത്തരത്തില്‍ ആക്രമിച്ചാല്‍ മുമ്പെങ്ങും കാണാത്ത രീതിയില്‍ അവര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അതേ സമയം, പ്രതിഷേധക്കാര്‍ക്ക് പിന്നില്‍ ഇസ്രാഈലും അമേരിക്കയുമെന്നാണ് ഇറാന്‍ നേതൃത്വം ആരോപിക്കുന്നത്. ഈ രാജ്യത്തെ ആക്രമിച്ച അതേ ആളുകളാണ് നിലവിലെ അസ്വസ്ഥതയ്ക്ക് കാരണമെന്ന് ഇറാന്‍ പ്രസിഡന്റമസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഇറാനിലെമ്പാടും ഇന്റര്‍നെറ്റും മൊബൈല്‍ സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൊല്ലപ്പെച്ച ട്ടവരുടെ കണക്ക് ഇറാന്‍ ഭരണ കൂടം പുറത്തുവിട്ടിട്ടില്ല. ഇന്റര്‍നെറ്റ് സേവനം ലഭ്യമാകാത്തതിനാല്‍ ഇറാനില്‍ നിന്നുള്ള വാര്‍ത്തകളും പുറത്തേക്ക് വരുന്നി ല്ല.

മുന്‍ സൈനികന്‍ കൂടിയായ വിവരങ്ങള്‍ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഇറാനിലെ സുരക്ഷാ ഏജന്‍സികള്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്ര മങ്ങളില്‍ വിദേശരാജ്യങ്ങള്‍ ആശങ്കയിലാണ്. അതേ സമയം ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വന്നതിന് പിന്നാലെ ഇറാന്‍ പാര്‍ലമെന്റില്‍ മൊഹമ്മദ് ബാഗര്‍ ഖലിബാഫ് യുഎസ് സൈന്യത്തെയും ഇസ്രാഈലിനെയും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത്. അമേരിക്ക തുലയട്ടെ എന്ന് പാര്‍ലമെന്റിലെ അംഗങ്ങള്‍ ഒന്നടങ്കം മുദ്രാവാക്യം മുഴക്കുകയും ചെയ്തു. അതിനിടെ ഇറാനില്‍ സര്‍ക്കാര്‍ അനുകൂല റാലികളും വ്യാപകമായി.

പതിനായിരക്കണക്കിന് സര്‍ക്കാര്‍ അനുകൂലികളാണ് തെഹ്‌റാനില്‍ സര്‍ക്കാറിന് പിന്തുണയുമായി അണി നിരന്നത്. അമേരിയ്കക്ക് മരണം, ഇസ്രാഈലിന് മരണം,ദൈവത്തിന്റെ ശത്രുക്കള്‍ക്ക് മരണം എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സര്‍ക്കാര്‍ അനുകൂലികള്‍ നിരത്തുകളില്‍ അണി നിരന്നത്. സെംനാം മേഖലയിലെ ഷാഹുദ് നഗരത്തില്‍ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ മയ്യത്ത് നമസ്‌കാരത്തിലും ആയിരങ്ങളാണ് എത്തിയത്. കെര്‍മന്‍, സഹേദാന്‍, ബിര്‍ജന്ത് തുടങ്ങിയ നഗരങ്ങളിലും സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങള്‍ നടന്നു.

അമേരിക്കന്‍ സയണിസ്റ്റ് ഭീകരതക്കെതിരായ ജനകീയ പ്രതിഷേധം എന്നാണ് ഇറാനിയന്‍ ടെലിവിഷന്‍ പ്രകടനത്തെ വിശേഷിപ്പിച്ചത്. ഇസ്രാഈലും അ മേരിക്കയുമാണ് രാജ്യത്ത് ഭീകരയുദ്ധത്തിന് ശ്രമിക്കുന്നതെന്നും എന്നാല്‍ തങ്ങളുടെ നീക്കത്തില്‍ ശത്രുവിന് പിഴക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അ ബ്ബാസ് അരഗച്ചി പറഞ്ഞു. തങ്ങള്‍ യുദ്ധത്തിന് തയ്യാറാണെന്നും എന്നാല്‍ ചര്‍ച്ചകള്‍ക്ക് വാതിലുകള്‍ തുറന്നിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലാപകലു ഷിതമായ പ്രതിഷേധം ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ സൈനിക ഭീഷണി രാജ്യത്ത് അക്രമം നടത്തുന്നവര്‍ക്ക് പ്രചോദനം നല്‍കാനും വിദേശ ഇടപെടലിന് അവസരമുണ്ടാക്കാനുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി ഇറാനിലെ പ്രക്ഷോഭത്തിനിടെ 109 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ന്യൂസ് ഏജന്‍സിയായ തസ്നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Continue Reading

News

പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുന്ന ഈ രോഗത്തിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. നിലവില്‍ രണ്ട് പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടായേക്കാമെന്ന സൂചനയെ തുടര്‍ന്ന് സംസ്ഥാനതലത്തില്‍ ജാഗ്രത നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ജനുവരി 11ന് കല്യാണിയിലെ എയിംസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)യുടെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലാണ് സംശയാസ്പദമായ കേസുകള്‍ കണ്ടെത്തിയത്. നിലവിലെ സാഹചര്യം ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

നിപ വൈറസ് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ വൈറസാണ്. മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുന്ന ഈ രോഗത്തിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്. പന്നികള്‍ക്കൊപ്പം ആട്, കുതിര, നായ, പൂച്ച തുടങ്ങിയ മൃഗങ്ങളിലൂടെയും രോഗം പകരാം.
രോഗബാധിതമായ മൃഗങ്ങളുടെ ശരീരസ്രവങ്ങളായ രക്തം, മൂത്രം, മലം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് രോഗസാധ്യത വര്‍ധിപ്പിക്കും. നിപ വൈറസ് ബാധിച്ചവരെ അടുത്ത് പരിചരിക്കുമ്പോള്‍ മുന്‍കരുതലുകള്‍ പാലിച്ചില്ലെങ്കില്‍ മനുഷ്യരിലേക്കും രോഗം പകരാം. വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങള്‍ കുടിക്കുന്നതിലൂടെയും വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടെയും വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കാം.

വൈറസ് ശരീരത്തില്‍ പ്രവേശിച്ച ശേഷം സാധാരണയായി നാല് മുതല്‍ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. തുടക്കത്തില്‍ പനിയും തലവേദനയും അനുഭവപ്പെടുകയും തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് പൊതുവേ കാണുന്നത്.

നിപ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍: കടുത്ത പനി, ശക്തമായ തലവേദന, ചുമ, ശ്വാസംമുട്ടല്‍, ശ്വാസതടസ്സം, വയറിളക്കം, ഛര്‍ദ്ദി, പേശിവേദനയും കടുത്ത ബലഹീനതയും, അവ്യക്തമായ സംസാരം, ബോധക്ഷയം

നിപ വൈറസ് ബാധ ഒഴിവാക്കാന്‍ രോഗബാധിത പ്രദേശങ്ങളിലെ മൃഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ നിന്ന് അകലം പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യസ്ഥാപനങ്ങളെ സമീപിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Continue Reading

Trending