kerala
‘ജയിലിലുള്ളവരും പാവങ്ങളല്ലേ’; തടവുക്കാരുടെ വേതനം വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഇപി ജയരാജന്
അവര്‍ക്ക് വേതനം വര്‍ധിപ്പിച്ചതില്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഇപി പറഞ്ഞു.
ജയിലില്‍ വേതനം വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഇപി ജയരാജന്. ജയിലിലുള്ളവരും പാവങ്ങളല്ലേ പല സാഹചര്യങ്ങളാല്‍ കുറ്റവാളികളായിപ്പോയി എന്നതാണ് ഇപി ജയരാജന്റെ വാദം. അവര്‍ക്ക് വേതനം വര്‍ധിപ്പിച്ചതില്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഇപി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചത്. ജയില്‍ തടവുകാര്‍ക്ക് പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വര്‍ധന വരുത്തിയത്. സ്കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്കില്‍ഡ് ജോലികളില്‍ 560 രൂപയും അണ് സ്കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്കരിച്ച തുക. തൊഴിലുറപ്പ് മേഖലയിലെ വേതനം വര്‍ധിപ്പിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര ഗവണ്മെന്റ് ആണെന്നും ഇപി ജയരാജന് കൂട്ടിച്ചേര്‍ത്തു.
kerala
കടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരിയില്‍പ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം
പൂന്തുറ കടപ്പുറത്ത് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.
പൂന്തുറ: കടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരിയില്‍പ്പെട്ട് 11 വയസുകാരന് മരിച്ചു. പൂന്തുറ അന്തോണിസ്മിത ദമ്പതികളുടെ മകന് അഖിലാണ് മരിച്ചത്. പൂന്തുറ കടപ്പുറത്ത് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.
കടലിലേക്ക് തെറിച്ചുപോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ശക്തമായ തിരയില്‍പ്പെട്ടത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
നാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷയ്ക്ക് വിജയത്തുടർച്ച
മാപ്പിളപ്പാട്ടിൽ തുടർച്ചയായി മൂന്നാം വർഷമാണ് ഹെമിൻ സിഷ എ ഗ്രേഡ് നേടുന്നത്.
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പിണങ്ങോടിലെ വിദ്യാർഥിനി ഹെമിൻ സിഷ ഗസൽ ആലാപനത്തിൽ തുടർച്ചയായി നാലാം വർഷവും എ ഗ്രേഡ് നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു. പെൺകുട്ടികളുടെ എച്ച്എസ്എസ് മാപ്പിളപ്പാട്ട് മത്സരത്തിലും ഹെമിൻ സിഷ എ ഗ്രേഡ് നേടി.
മാപ്പിളപ്പാട്ടിൽ തുടർച്ചയായി മൂന്നാം വർഷമാണ് ഹെമിൻ സിഷ എ ഗ്രേഡ് നേടുന്നത്. എച്ച്എസ്എസ് ഒപ്പന മത്സരത്തിൽ തുടർച്ചയായി നാലാം വർഷമാണ് താരം പങ്കെടുക്കുന്നതും ശ്രദ്ധേയമാണ്.
കലോത്സവ രംഗത്ത് കുടുംബപരമായ പാരമ്പര്യവും ഹെമിന് സിഷയ്ക്ക് കരുത്താകുന്നു. ജ്യേഷ്ഠ സഹോദരി ഡോ. റഷ അഞ്ജല 2015ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. പിതാവ് അബ്ദുൾ സലാം ഡബ്ല്യു.ഒ. എച്ച്എസ്എസ് പിണങ്ങോടിലെ പ്രധാന അധ്യാപകനാണ്. മാതാവ് മറിയം ജി.എച്ച്.എസ് തരിയോടിലെ അധ്യാപികയുമാണ്.
kerala
കാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലയിലെ 140ലേറെ കോളേജുകളിൽ നിന്നായി ഏകദേശം 6,000 കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും
വേങ്ങര: 2026 ജനുവരി 21, 22, 23, 24, 25 തീയതികളിലായി വേങ്ങര പി.പി.ടി.എം ആർട്സ് & സയൻസ് കോളേജിൽ വെച്ച് സംഘടിപ്പിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ ഹമീദ് മാസ്റ്റർ നിർവഹിച്ചു.
മലപ്പുറം ജില്ലയിലെ 140ലേറെ കോളേജുകളിൽ നിന്നായി ഏകദേശം 6,000 കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. ആറു വേദികളിലായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചടങ്ങിൽ പി.പി.ടി.എം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സി-സോൺ കലോത്സവത്തിന്റെ ജനറൽ കൺവീനർ സൽമാൻ കാപ്പിൽ സ്വാഗതം ആശംസിച്ചു.
കോളേജ് മാനേജർ എ.കെ. സൈനുദ്ധീൻ മാസ്റ്റർ, എം.എം. കുട്ടി മൗലവി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കബീർ മുതുപറമ്പ്, കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ, മുജിബ് പൂക്കുത്ത്, പി.എ. ജവാദ്, വി.എ. വഹാബ്, സി.പി. ഹാരിസ്, നിസാം കെ. ചേളാരി, അലി ഷാൻ, മാജിദ്, നിഹാൽ, റമീസ്, അസ്ലം, രജനി, ആബിദ, റസാക്ക്, ഷിബിലി, സിനാൻ, ആദിൽ, അമീൻ, ആഷിക്, അൻഷിദ്, ജസീം, മുദശ്ശിർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
-
Film18 hours agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala18 hours agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
kerala17 hours agoകാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
-
india2 days agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala17 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
-
kerala15 hours agoനാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷയ്ക്ക് വിജയത്തുടർച്ച
-
News15 hours agoരണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ്; പരമ്പര സമനിലയിൽ
-
kerala2 days agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
