Connect with us

kerala

വയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്

വയനാട് ദുരന്തം മനസ്സിൽ ഉണ്ടാക്കിയ ആഘാതത്തിൽനിന്ന് അച്ഛൻ വെണ്മണി പ്രകാശ് കുമാർ രചനയും സംഗീതവും നൽകി മകൻ പാടിയതോടെ സദസ്സ് ഒന്നടങ്കം കയ്യടിച്ചു.

Published

on

ലുബ്‌ന ഷെറിൻ കെ പി

തൃശൂർ: 64ആമത് കേരള സ്കൂൾ കലോത്സവത്തിൽ ലളിതഗാനം ഹയർ സെക്കണ്ടറി സ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ A ഗ്രേഡ് നേടി ആലപ്പുഴ MTHSS വെണ്മണി സ്കൂളിലെ വിദ്യാർത്ഥി അശ്വിൻ പ്രകാശ്. വയനാട് ദുരന്തം മനസ്സിൽ ഉണ്ടാക്കിയ ആഘാതത്തിൽനിന്ന് അച്ഛൻ വെണ്മണി പ്രകാശ് കുമാർ രചനയും സംഗീതവും നൽകി മകൻ പാടിയതോടെ സദസ്സ് ഒന്നടങ്കം കയ്യടിച്ചു. ആസ്വാദകരുടെ ഹൃദയം കീഴടക്കിയാണ് അശ്വിൻ വേദി വിട്ടത്.

2024ൽ കൊല്ലത്തുവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും ലളിതഗാനത്തിൽ A grade നേടാനായിട്ടുണ്ട്. അന്നും അച്ഛൻ എഴുതി സംഗീത സംവിധാനം നിർവഹിച്ച പാട്ട് തന്നെയാണ് അശ്വിൻ പാടിയത്. 2000ൽ നടന്ന കാലോത്സവത്തിൽ ലളിതഗാനത്തിനും ശാസ്ത്രീയ സംഗീതത്തിനും ഒന്നാം സ്ഥാനം നേടി സംസ്ഥാന പ്രതിഭയായ തന്റെ ആദ്യ ശിഷ്യൻ പി ബിബിൻ പിന്നീട് കാർ ആക്‌സിഡന്റിൽ മരിക്കുകയും അവനോടുള്ള സ്മരണാർത്ഥം ആ ഗാനം മകനെ കൊണ്ട് 2024ൽ പാടിക്കുകയുമായിരുന്നു ഈ പിതാവ്.

kerala

എറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു

പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു.

Published

on

എറണാകുളം: എറണാകുളം കാക്കനാട് പാലച്ചുവടിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് കടിയേറ്റു. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പാലച്ചുവടിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ടാക്‌സി ഡ്രൈവർക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന് ടൗണിലെ കോഴിക്കടക്കാരനും സമീപത്തെ വീട്ടമ്മയും ഉൾപ്പെടെ എട്ട് പേർക്ക് തെരുവുനായ കടിയേറ്റു.

മൂന്ന് മണിയോടെ സമീപത്തെ അങ്കണവാടിയിൽ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോയ ഒരു രക്ഷിതാവിനും നായ കടിയേറ്റതായി നാട്ടുകാർ വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരും സമീപത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.

ഇതിന് മുൻപും ഇതേ പ്രദേശത്ത് സമാന രീതിയിൽ തെരുവുനായ ആക്രമണമുണ്ടായിരുന്നുവെന്നും നാട്ടുകാർ അറിയിച്ചു.

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ദ്വാരപാലക ശിൽപം കൊണ്ടുപോയി അതിൽ നിന്ന് സ്വർണം ഉരുക്കി കവർന്ന കേസിലാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിൽ തന്ത്രി കണ്ഠരർ രാജീവരരുടെ അറസ്റ്റ് രേഖപ്പെടുത്തി. ദ്വാരപാലക ശിൽപം കൊണ്ടുപോയി അതിൽ നിന്ന് സ്വർണം ഉരുക്കി കവർന്ന കേസിലാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ, ക്ഷേത്രത്തിലെ കട്ടിളപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയ കേസിൽ തന്ത്രിയെ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. ആദ്യകേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ രണ്ടാം കേസിലും രാജീവരരെ പ്രതിയാക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി.

ക്ഷേത്രത്തിലെ സ്വർണപ്പാളികൾ അനധികൃതമായി പുറത്തേക്ക് കൊണ്ടുപോകാൻ കണ്ഠരർ രാജീവരർ ഒത്താശ ചെയ്‌തുവെന്നാണ് ആദ്യകേസിൽ എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. താന്ത്രിക വിധികൾ ലംഘിച്ചാണ് പോറ്റിക്ക് തന്ത്രി സഹായം നൽകിയതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 2007 മുതൽ തന്ത്രിയും പോറ്റിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും, ഇരുവരും തമ്മിൽ നിരവധി സാമ്പത്തിക ഇടപാടുകൾ നടന്നതായി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി.

പത്മകുമാറിന്റെയും ഗോവർദ്ധനന്റെയും മൊഴികളാണ് രാജീവരരുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു. ഈ മൊഴികൾ സാധൂകരിക്കുന്ന രേഖകളും മറ്റ് തെളിവുകളും എസ്‌ഐടി കൈവശം വെച്ചിട്ടുണ്ട്.

Continue Reading

kerala

ഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്

മലപ്പുറം മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ വൈശാഖി അശോക് ശ്രദ്ധേയയായി.

Published

on

മലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എ ഗ്രേഡ് നേടി മലപ്പുറം മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ വൈശാഖി അശോക് ശ്രദ്ധേയയായി.

മലപ്പുറം സൈബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അശോക് കുമാറിന്റെയും കരുവാരകുണ്ട് ഗവ. എൽ.പി സ്കൂൾ അധ്യാപിക ശ്രീജയുടെയും മകളാണ് വൈശാഖി. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വരദ് കൃഷ്ണയാണ് സഹോദരൻ.

കലാമണ്ഡലത്തിലെ പ്രശസ്ത ഗുരുവായ ശരത് ലാലിന്റെ ശിക്ഷണത്തിലാണ് വൈശാഖി ഓട്ടൻതുള്ളൽ അഭ്യസിക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ സംസ്കൃത നാടകത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയതോടെയാണ് കലോത്സവ വേദിയിൽ വൈശാഖി തന്റെ കഴിവ് വീണ്ടും തെളിയിച്ചത്.

Continue Reading

Trending