News
ഇറാന്‍-യുഎസ് തര്‍ക്കം: പശ്ചിമേഷ്യ യുദ്ധമുനമ്പിലോ?
ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഇറാനിലേക്ക് കരുക്കള്‍ നീക്കി അമേരിക്ക. ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഈ മേഖലയിലേക്ക് വലിയ കപ്പല്‍പടയെ വിന്യസിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ സംഘത്തെ ഉപയോഗിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാനിലേക്ക് വലിയ ഫ്ളോട്ടില പോയിക്കൊണ്ടിരിക്കുകയാണെന്നും എന്താണ് സംഭവിക്കാന്‍ പോകുന്നുതെന്ന് നോക്കാമെന്നും ട്രംപ് പറഞ്ഞു. ഇറാനെ വളരെ അടുത്ത് നിരീക്ഷിക്കാനാണ് തന്റെ ശ്രമമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ പ്രക്ഷോഭത്തിനിടയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭരണകൂടം നടത്തിയ അക്രമങ്ങള#ക്കെതിരെ ട്രംപ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെതത്തിയിരുന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയാല്‍ ഇറാനില്‍ സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
ഇറാനിലേക്ക് അടുത്ത ദിവസങ്ങളിലായി സൈനിക ഗ്രൂപ്പുകളടങ്ങിയ വിമാനം എത്തിച്ചേരുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പല്‍ അടക്കമുള്ളവ കഴിഞ്ഞ ആഴ്ച തന്നെ ഏഷ്യാ-പസഫിക് മേഖലയില്‍ നിന്നും യാത്ര തിരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം പശ്ചിമേഷ്യയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നീങ്ങുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെ ഇറാന്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇനിയൊരാക്രമണമുണ്ടായാല്‍ മുഴുവന്‍ കരുത്തുമെടുത്ത് തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.
kerala
ശബരിമല സ്വര്‍ണക്കൊള്ള; ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ മുരാരി ബാബുവിന് ജാമ്യം
കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ മുരാരി ബാബു ഉടന്‍ ജയില്‍ മോചിതനാകും.
News
ഇന്‍ഡോറില്‍ വീണ്ടും വില്ലനായി മലിനജലം; 22 പേര്‍ ചികിത്സയില്‍
രോഗബാധിതര്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും 25ല്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവുമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
ഇന്‍ഡോര്‍: ഇന്‍ഡോറില്‍ വീണ്ടും ആളുകള്‍ക്ക് മലിനജലം കുടിച്ച് ശാരീരിക അസ്വസ്ഥതകള്‍. ഇന്‍ഡോറിലെ മൊഹോ ഏരിയയിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവരില്‍ ഒമ്പതുപേര്‍ ആശുപത്രിയിലാണ്. ബാക്കിയുള്ളവര്‍ വീട്ടില്‍ തന്നെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. രോഗബാധിതര്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും 25ല്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവുമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ജില്ലാ കലകടര്‍ ശിവം വര്‍മ ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ വിതരണം ചെയ്ത മലിനജലം കുടിച്ച് നേരത്തെ നിരവധിപേര്‍ മരിച്ചിരുന്നു. 15 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 25 പേര്‍ മരിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്. മലിനജലം കുടിച്ചതിനെ തുടര്‍ന്നുള്ള ഛര്‍ദിയും വയറുവേദനയുമാണ് മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
News
എഐ; അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ വൈറ്റ് കോളര്‍ ജോലികള്‍ അവസാനിക്കും; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്‌സ്
അസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റുകള്‍ ഇപ്പോള്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ചൊവ്വാഴ്ച ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വര്‍ദ്ധിച്ചുവരുന്ന ഉപയോഗം വൈറ്റ് കോളര്‍ ജോലികളെ പ്രത്യേകിച്ച് അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഈ മാറ്റത്തിന് സര്‍ക്കാരുകള്‍ ഇതുവരെ പൂര്‍ണ്ണമായി തയ്യാറായിട്ടില്ലെന്നും വളരെ കുറച്ച് സമയമേ അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍, വൈറ്റ് കോളര്‍ ജോലികളില്‍ മാത്രമല്ല, ബ്ലൂ കോളര്‍ ജോലികളിലും AI യുടെ സ്വാധീനം വ്യക്തമായി കാണാനാകും,” ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
അസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റുകള്‍ ഇപ്പോള്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ ഗേറ്റ്സിന്റെ അഭിപ്രായത്തില്‍, ആളുകളെ പുതിയ കഴിവുകള്‍ പഠിപ്പിക്കണോ അതോ നികുതി സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തണോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വര്‍ദ്ധിച്ചുവരുന്ന ഉപയോഗം വൈറ്റ് കോളര്‍ ജോലികളെ പ്രത്യേകിച്ച് അപകടത്തിലാക്കുമെന്ന് ബില്‍ ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ഇതുവരെ AI-യുടെ സ്വാധീനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഗേറ്റ്‌സ് സമ്മതിച്ചു, എന്നാല്‍ ഈ സാഹചര്യം അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല സാങ്കേതിക വിപ്ലവങ്ങളെ അപേക്ഷിച്ച് AI വളരെ വേഗത്തിലും ആഴത്തിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഗേറ്റ്‌സ് പറഞ്ഞു.
AI ഇതിനകം തന്നെ സോഫ്റ്റ്വെയര്‍ വികസനത്തില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയാണെന്നും മേഖലകളിലെ വൈദഗ്ധ്യം കുറഞ്ഞ ജോലികള്‍ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പരിവര്‍ത്തനം ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഇനിയും വര്‍ദ്ധിക്കുമെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
-
News2 days agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india2 days agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala2 days agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala2 days agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india2 days agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
Cricket19 hours agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala19 hours ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News18 hours agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
