Connect with us

Video Stories

പത്മഭൂഷൻ നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും നന്ദി: മമ്മൂട്ടി

റിപ്പബ്ലിക് ദിന ആശംസകളോടൊപ്പമാണ് പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചതിൽ നടൻ നന്ദി അറിയിച്ചത്

Published

on

കൊച്ചി: ഇന്ത്യൻ സിനിമയിൽ പതിറ്റാണ്ടുകളായി നിർണായക സ്വാധീനം ചെലുത്തിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിൽ അദ്ദേഹം നന്ദി അറിയിച്ചു. റിപ്പബ്ലിക് ദിന ആശംസകളോടൊപ്പം രാജ്യത്തിനോടും ജനങ്ങളോടും സർക്കാരിനോടുമുള്ള ഹൃദയം നിറഞ്ഞ നന്ദിയാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ രേഖപ്പെടുത്തിയത്.“മാതൃരാജ്യത്തിനു നന്ദി… ‘പത്മഭൂഷൺ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ,” എന്നാണ് മമ്മൂട്ടി കുറിച്ചത്.

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ ദിവസമാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ ബഹുമതിയും പ്രഖ്യാപിക്കപ്പെട്ടത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് മമ്മൂട്ടിക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇത് മമ്മൂട്ടിയുടെ ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ്.

ഈ വർഷം മമ്മൂട്ടി ഉൾപ്പെടെ എട്ട് മലയാളികൾക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സാമൂഹിക–രാഷ്ട്രീയ രംഗത്തെ സംഭാവനകൾ പരിഗണിച്ച് മരണാനന്തരമായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. റിട്ട. ജസ്റ്റിസ് കെ. ടി. തോമസിനും, ജന്മഭൂമി മുൻ മുഖ്യപത്രാധിപർ പി. നാരായണനും പത്മവിഭൂഷൺ ലഭിച്ചു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.
അതേസമയം, എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കൽ ദേവകി അമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

‘നേതൃത്വത്തെ അണികള്‍ തിരുത്തട്ടെ’, ഫണ്ട് തിരിമറിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഉടന്‍

തന്റെ പുസ്തകത്തില്‍ പാര്‍ട്ടിക്കുള്ളിലെ തെറ്റായ പ്രവണതകളെ സംബന്ധിച്ച കുറെ കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും പുസ്തകത്തിന് പാര്‍ട്ടി നേതൃത്വത്തിനോട് അനുമതി ചോദിക്കാതിരുന്നത് അനുമതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു

Published

on

കണ്ണൂര്‍: സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്റെ പുസ്തകം വരുന്നു. നേതൃത്വത്തെ അണികള്‍ തിരുത്തട്ടെയെന്ന പുസ്തകം അടുത്ത് തന്നെ പ്രകാശനം ചെയ്യുമെന്ന് വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയിലെ അഴിമതി നേതൃത്വത്തെ നേരിട്ടറിയിച്ചിട്ടും നടപടിയുണ്ടായില്ല. പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ പയ്യന്നൂര്‍ എംഎല്‍എക്കെതിരെ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. തന്റെ പുസ്തകത്തില്‍ കുറെ കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

തന്റെ പുസ്തകത്തില്‍ പാര്‍ട്ടിക്കുള്ളിലെ തെറ്റായ പ്രവണതകളെ സംബന്ധിച്ച കുറെ കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും പുസ്തകത്തിന് പാര്‍ട്ടി നേതൃത്വത്തിനോട് അനുമതി ചോദിക്കാതിരുന്നത് അനുമതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തന്നെ ആക്രമിക്കുമെന്ന് ചിലര്‍ തനിക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കാനുള്ള പരിശ്രമം ഉണ്ടാക്കിയിട്ടില്ലെന്നും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

ടി ഐ മധുസൂദനന്‍ എംഎല്‍എ അടക്കമുള്ളവര്‍ പാര്‍ട്ടി ഫണ്ടില്‍ വന്‍ തിരിമറി നടത്തി എന്നതായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. ധന്‍രാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ക്രമക്കേട് നടത്തി. കെട്ടിട നിര്‍മ്മാണ ഫണ്ടിനായുള്ള രസീത് മധുസൂദനന്‍ വ്യാജമായി നിര്‍മ്മിച്ചു. കെട്ടിട നിര്‍മ്മാണത്തിനായി സഹകരണ ജീവനക്കാരുടെ ഇടയില്‍ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും വരവിലും ചെലവിലും ക്രമക്കേട് നടത്തിയെന്നുമാണ് വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍.

ക്രമക്കേട് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല. തെളിവുകള്‍ ഉള്‍പ്പെടെ പാര്‍ട്ടിക്ക് നല്‍കിയിരുന്നു. എം വി ഗോവിന്ദനോടും കോടിയേരിയോട് നേരിട്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. അന്വേഷണ കമ്മീഷന്‍ പരാതിക്കാരനെ ക്രൂശിച്ചു. ആരോപണ വിധേയരെ സംരക്ഷിച്ചു. പാര്‍ട്ടിയില്‍ പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് പുറത്തു പറയുന്നതെന്നും നടപടിയെ ഭയപ്പെടുന്നില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ സിപിഎം നേതൃത്വംതിരിമറി നടത്തിയെന്ന വെളിപ്പെടുത്തലുമായാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ രംഗത്തുവന്നത്. ഫണ്ട് ശേഖരണമല്ല വിഷയമെന്നും ഫണ്ട് ചിലവഴിച്ചതില്‍ കൃത്രിമം നടത്തിയെന്നതാണ് പ്രശ്‌നമെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ധന്‍രാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന്‍ തട്ടിയെടുത്തു. ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ‘തന്റെ മുന്നില്‍ ആദ്യമായി വരുന്നത് ധന്‍രാജ് രക്തസാക്ഷി ഫണ്ടല്ല. ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ആ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ ആ കുടുംബത്തെ അനാഥമാക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി തീരുമാനം. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം.

2017 ഡിസംബര്‍ 8,9 തിയ്യതികളില്‍ നടന്ന ഏരിയാസമ്മേളനത്തില്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. പിന്നീട് ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021 വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചിരുന്നില്ല. 2020ലാണ് താന്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയാവുന്നത്. 2021ല്‍ കണക്ക് ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുമ്പാണ് കണക്കുകള്‍ അവതരിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചിരുന്നു. അതില്‍ വിചിത്രമായ കണക്കുകളാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നത്. 2017ലെ വരവില്‍ 10 ലക്ഷത്തിലേറെ തുക ചിലവായെന്ന് കണ്ടെത്തി. ഒരു കോടി രൂപയോളമാണ് അന്ന് പിരിച്ചിരുന്നത്’- വീട് നിര്‍മാണത്തിന്റെ കണക്കുകള്‍ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തിയെന്നും വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.

Continue Reading

Video Stories

വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; പവന് 1080 രൂപ കൂടി

ആഗോളവിപണിയില്‍ സ്വര്‍ണവില 5000 ഡോളറിലേക്ക് അടുക്കുകയാണ്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 135 രൂപ ഉയര്‍ന്ന് 14,540 രൂപയിലെത്തി. പവന്റെ വില 1080 രൂപ ഉയര്‍ന്ന് 1,16,320 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ സര്‍വ്വകാല റെക്കോഡിലെത്തിയതിന് പിന്നാലെയാണ് ഉച്ചക്ക് ശേഷം വില കുറഞ്ഞത്. ആഗോള രാഷ്ട്രീയരംഗത്തെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

ആഗോളവിപണിയില്‍ സ്വര്‍ണവില 5000 ഡോളറിലേക്ക് അടുക്കുകയാണ്. 4988 ഡോളറിലാണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് 78.97 ഡോളറിന്റെ വില വര്‍ധന സ്വര്‍ണത്തിനുണ്ടായിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരമുണ്ടായെങ്കിലും പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നത് സ്വര്‍ണവിലയെ സ്വാധീനിക്കുണ്ട്.

കഴിഞ്ഞ ദിവസം ഇറാന് സമീപം യു.എസ് സൈനികവിന്യാസം നടത്തിയിരുന്നു. ഇറാനെ യു.എസ് ആക്രമിച്ചേക്കുമെന്ന് വ്യാപകമായ അഭ്യൂഹങ്ങളുണ്ട്. ഇത് സ്വര്‍ണവിലയെ സ്വാധീനിക്കുണ്ട്. യുക്രെയ്ന്‍-റഷ്യ യുദ്ധം തീര്‍ക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ ചര്‍ച്ചകളുടെ ഫലവും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.

ഈ മാസത്തെ സ്വര്‍ണവില

1-Jan-26 Rs. 99,040 (Lowest of Month)

2-Jan-26 99880

3-Jan-26 99600

4-Jan-26 99600

5-Jan-26 (Morning) 100760

5-Jan-26 (Afternoon) 101080

5-Jan-26 (Evening) 101360

6-Jan-26 101800

7-Jan-26 (Morning) 102280

7-Jan-26 (Evening) 101400

8-Jan-26 101200

9-Jan-26 (Morning) 101720

9-Jan-26 (Evening) 102160

10-Jan-26 103000

11-Jan-26 103000

12-Jan-26 104240

13-Jan-26 104520

14-Jan-26 (Morning) 105320

14-Jan-26 (Evening) 105600

15-Jan-26 (Morning) 105000

15-Jan-26 (Evening) 105320

16-Jan-26 105160

17-Jan-26 105440

18-Jan-26 105440

19-Jan-26 (Morning) 106840

19-Jan-26 (Evening) 107240

20-jan-26 108000

20-Jan-26 (Noon) 1,08,800

20-Jan-26 (Evening) 1,10,400

20-Jan-26 (Evening) 1,09,840

21-Jan-26 (Morning) 1,13,160

21-Jan-26 (Evening) 1,14,840

22-Jan-26 1,13,160

23-Jan-26 1,17,120

1,15,240

24-jan-26 – 1,16,320

 

Continue Reading

Video Stories

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ടെലിഗ്രാമിലൂടെ വില്‍പ്പന; നിലമ്പൂര്‍ സ്വദേശി സൈബര്‍ പൊലീസിന്റെ പിടിയില്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും ഇത്തരം അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതി.

Published

on

മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല വീഡിയോകള്‍ ടെലിഗ്രാം വഴി വില്‍പ്പന നടത്തിയ യുവാവിനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ സഫ്വാന്‍ (20) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചായിരുന്നു പ്രതിയുടെ പ്രവര്‍ത്തനം. ഈ ഉള്ളടക്കങ്ങള്‍ വില്‍പ്പന നടത്തി ഇയാള്‍ പണം സമ്പാദിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി വിശ്വനാഥ് ആര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ ക്രൈം സംഘം അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. പോക്സോ നിയമം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആക്ട് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മുന്‍പ് മയക്കുമരുന്ന് കേസിലും പ്രതിയായിരുന്ന വ്യക്തിയാണ് സഫ്വാനെന്നും പൊലീസ് അറിയിച്ചു.

 

Continue Reading

Trending