News
വിജയ് ചിത്രത്തില്‍ അതിഥി വേഷം; ലോകേഷിന്റെ വെളിപ്പെടുത്തല്‍
റിലീസ് പ്രതിസന്ധിക്കിടെ പുതിയ സര്‍പ്രൈസ്, ‘ജനനായകനി’ല്‍ ലോകേഷ് കനകരാജിന്റെ ക്യാമിയോ
കൊച്ചി: വിജയ് നായകനാകുന്ന ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ചിത്രം ‘ജനനായകന്’ മറ്റൊരു കൗതുകവിവരവുമായി ശ്രദ്ധ നേടുന്നു. തമിഴ് സിനിമയിലെ മുന്‍നിര സംവിധായകനായ ലോകേഷ് കനകരാജ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ (ക്യാമിയോ) എത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംവിധായകന് എച്ച്. വിനോദും വിജയ്യും ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ഈ ചെറിയ വേഷം ചെയ്തതെന്ന് ലോകേഷ് പറഞ്ഞു. ”വിനോദ് അണ്ണയും വിജയ് അണ്ണയും എന്നെ വിളിച്ച് ക്യാമിയോ ചെയ്യുമോ എന്ന് ചോദിച്ചു. സിനിമയില്‍ ഞാനൊരു ക്യാമിയോ ചെയ്തിട്ടുണ്ട്. ഇതിനപ്പുറം ഇപ്പോള്‍ ഒന്നും പറയാനാവില്ല” എന്നാണ് ലോകേഷിന്റെ പ്രതികരണം.
വിജയിയെ നായകനാക്കി ‘മാസ്റ്റര്‍’, ‘ലിയോ’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഒരുക്കിയ ലോകേഷിന്റെ ക്യാമിയോ വാര്‍ത്ത ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിജയ്യുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാല്‍ ‘ജനനായകന്’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പന്‍ റിലീസാണ്.
ജനുവരി 9-ന് പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പ്രതിസന്ധി മൂലം റിലീസ് മാറ്റിവെക്കേണ്ടി വന്നത് ആരാധകരെ നിരാശരാക്കി. ചിത്രത്തിന് ആദ്യം ‘യുഎ’ സര്‍ട്ടിഫിക്കറ്റ് നല്കാന് സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനാ സമിതി തീരുമാനിച്ചിരുന്നു. എന്നാല്‍, സമിതിയിലെ ഒരു അംഗത്തിന്റെ പരാതിയെ തുടര്‍ന്നു സിബിഎഫ്സി ചെയര്മാന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് അയച്ചു.
ഇതിനെതിരെ നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും, ഉടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു. എന്നാല്‍, സെന്‍സര്‍ ബോര്‍ഡിന്റെ അപ്പീലില്‍ ഡിവിഷന് ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു.
സുപ്രീം കോടതിയെ നിര്‍മാതാക്കള്‍ സമീപിച്ചെങ്കിലും ഇടപെടാന്‍ കോടതി തയ്യാറായില്ല. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചിനോട് അന്തിമ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് സെന്‍സര്‍ ബോര്‍ഡിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
kerala
വര്‍ഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം; പെരുന്നയില്‍ വി ഡി സതീശനെ പ്രശംസിച്ച് ഫ്ളക്സ്
വര്‍ഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ളക്സില്‍ കുറിച്ചിരിക്കുന്നത്.
കോട്ടയം: കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നീ സംഘടനകളുടെ പേരില്‍ എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് ഫ്ളക്സുകള്‍. വര്‍ഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ളക്സില്‍ കുറിച്ചിരിക്കുന്നത്. പെരുന്ന മുതല്‍ കണിച്ചുകുളങ്ങര വരെ ഇത്തരത്തില്‍ ഫ്ളക്സ് വെക്കാനാണ് തീരുമാനമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്‍എസ്എസ് എസ്എന്‍ഡിപി ഐക്യം ഇന്നലെ പാളിയതോടെയാണ് സതീശന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന നിര്‍ണായക തീരുമാനമുണ്ടായത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പല കാരണങ്ങളാല്‍ പല തവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യമുണ്ടായെന്നും വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ വ്യക്തമാണെന്നും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ആവില്ല. അതിനാല്‍ ഐക്യം പ്രായോഗികമല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
News
ശബരിമല സ്വര്‍ണക്കൊള്ളയില്‍ SITയ്ക്ക് വീഴ്ച; ശാസ്ത്രീയ പരിശോധനകള്‍ വൈകുന്നതായി ആരോപണം
സ്വർണം ചെമ്പാക്കിയ മിനുട്ട്സിൻ്റെ ശാസ്ത്രീയ പരിശോധന നടത്തിയില്ല.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘമായ (SIT`) എതിരേ ഗുരുതര വീഴ്ചകള്‍. സ്വര്‍ണം ചെമ്പാക്കി മാറ്റിയതായി രേഖപ്പെടുത്തിയ മിനുട്ട്സിന്റെ ശാസ്ത്രീയ പരിശോധന ഇതുവരെ നടത്തിയിട്ടില്ലെന്നതാണ് പ്രധാന ആരോപണം. ഇതുമൂലം എ പത്മകുമാറിനെതിരായ നിര്‍ണായക തെളിവുകളില്‍ അന്വേഷണത്തിന് മെല്ലപ്പോക്കാണുണ്ടായിരിക്കുന്നത്.
മിനുട്ട്സില്‍ ”ചെമ്പ്” എന്ന് രേഖപ്പെടുത്തിയത് പത്മകുമാറാണോ എന്ന് ഉറപ്പാക്കാന്‍ കൈയ്യെഴുത്ത് പരിശോധന അനിവാര്യമായിരുന്നു. എന്നാല്‍ ഇതിനുള്ള സാംപിള്‍ ശേഖരിച്ചത് മൂന്ന് ദിവസം മുന്‍പുമാത്രമാണ്. പത്മകുമാര്‍ അറസ്റ്റിലായി രണ്ട് മാസം പിന്നിട്ട ശേഷമാണ് ഈ നടപടി സ്വീകരിച്ചത്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാതെ കുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്ന സാഹചര്യവും നിലനില്ക്കുന്നു.
അതേസമയം, കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റി സ്വാഭാവിക ജാമ്യത്തിലിറങ്ങുന്നത് തടയാന്‍ പൊലീസ് നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ചെക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളിലും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് ശ്രമം. ദ്വാരപാലക കേസില്‍ പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന് പോറ്റിയുടെ 90 ദിവസത്തെ റിമാന്‍ഡ് കാലാവധി അടുത്തിടെയായി പൂര്‍ത്തിയാകും. തിരുവനന്തപുരം നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മുമ്പ് തന്നെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. സ്വര്‍ണക്കൊള്ള കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് തടയാനാണ് ഇപ്പോഴത്തെ നടപടികളെന്നാണ് സൂചന.
ഇതിനിടെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 12-ാം പ്രതിയും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുമായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അറസ്റ്റും SITയുടെ നടപടിക്രമങ്ങളും നിയമവിരുദ്ധമാണെന്ന ആരോപണമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
News
വിജയ്ക്ക് വീണ്ടും തിരിച്ചടി; ‘ജനനായകന്’ റിലീസിന് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി
വിജയ് ചിത്രം ‘ജനനായകൻ‘ റിലീസിന് അനുമതിയില്ല
ചെന്നൈ: നടന് വിജയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ജനനായകന്’ വീണ്ടും നിയമക്കുരുക്കില്‍. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി ഡിവിഷന് ബഞ്ച് നിഷേധിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അപ്പീലിലാണ് കോടതി ഉത്തരവ്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് അനുകൂലമായി സിംഗിള്‍ ബഞ്ച് നല്കിയ ഉത്തരവ് ഡിവിഷന് ബഞ്ച് റദ്ദാക്കി. എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (CBFC) മതിയായ സമയം അനുവദിച്ചില്ലെന്ന വാദം കോടതി അംഗീകരിച്ചതോടെയാണ് റിലീസിന് തടസ്സമായത്.
ജനുവരി 9-ന് പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ മുന്‍പ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ റിലീസ് മാറ്റിവെക്കുകയും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള വിജയുടെ കരിയറിലെ അവസാന ചിത്രം എന്ന പ്രത്യേകതയോടെയാണ് ‘ജനനായകന്’ ഒരുങ്ങുന്നത്. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കെ.വി.എന്‍. പ്രൊഡക്ഷന്‍സ് ബാനറില്‍ വെങ്കട്ട് കെ. നാരായണയാണ് നിര്‍മ്മാണം.
സാങ്കേതിക വിഭാഗത്തില്‍ ഛായാഗ്രഹണം: സത്യന് സൂര്യന്, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, ആക്ഷന്‍: അനല്‍ അരശ്, സംഗീത വരികള്‍: അറിവ് എന്നിവരാണ്. വിജയുടെ സിനിമാ ജീവിതത്തിലെ അവസാന അദ്ധ്യായം എന്ന നിലയില്‍ ‘ജനനായകന്’ തിയേറ്ററുകളില്‍ അനുഭവിക്കാനുള്ള ആകാംക്ഷയില്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുകയാണ്
-
News2 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala2 days agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala2 days agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india16 hours agoപ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങും; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്
-
kerala2 days agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News2 days agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News2 days agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala2 days agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
