Connect with us

kerala

വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറി; റോയിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

അഞ്ചാം വാരിയെല്ലിലൂടെ തുളച്ചു കയറിയ വെടിയുണ്ട രണ്ട് അവയവങ്ങളും തകര്‍ത്ത് പുറത്തേക്ക് പോവുകയായിരുന്നു.

Published

on

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും വെടിയുണ്ട തുളച്ചുകയറിയുണ്ടായ പരിക്കാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചാം വാരിയെല്ലിലൂടെ തുളച്ചു കയറിയ വെടിയുണ്ട രണ്ട് അവയവങ്ങളും തകര്‍ത്ത് പുറത്തേക്ക് പോവുകയായിരുന്നു. 6.35 mm വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം തോക്കില്‍ വെടിമരുന്നിന്റെ അംശമുണ്ടോ എന്ന് പരിശോധിക്കാനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. സൈലന്‍സര്‍ ഘടിപ്പിച്ച തോക്കായതിനാല്‍ വെടിയൊച്ച പുറത്ത് കേട്ടിരുന്നില്ലെന്ന് ജീവനക്കാര്‍ മൊഴി നല്‍കി.

സി.ജെ. റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും കോണ്‍ഫിഡന്റ് ഗ്രൂപ്പും നല്‍കിയ പരാതിയില്‍ കേസ് അന്വേഷണം കര്‍ണാടക സി.ഐ.ഡിക്ക് കൈമാറി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമാണ് റോയ് ജീവനൊടുക്കിയതെന്നാണ് പ്രധാന ആരോപണം.

‘റോയിക്ക് കടബാധ്യതകളോ സാമ്പത്തിക പ്രശ്‌നങ്ങളോ ഒന്നുമില്ലായിരുന്നു. ഐടി ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദ്ദമാണ് ഇതിന് പിന്നില്‍. മൂന്ന് ദിവസമായി പരിശോധനകള്‍ നടക്കുന്നുണ്ടായിരുന്നു.’സഹോദരന്‍ പറഞ്ഞു.

മരണത്തിന് തൊട്ടുമുമ്പ് റോയ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ രേഖകള്‍ എടുക്കാന്‍ മറ്റൊരു മുറിയിലേക്ക് പോയാണ് അദ്ദേഹം ജീവനൊടുക്കിയത്.

ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകുന്നതിനാല്‍ റോയ് യുടെ സംസ്‌കാരം നാളെ നടക്കും. മൃതദേഹം നിലവില്‍ ബെംഗളൂരു ബോറിംഗ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാര ചടങ്ങുകള്‍ കോറമംഗലയിലെ ദേവാലയത്തിലായിരിക്കും നടക്കുക.

kerala

വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

അടൂര്‍ നെല്ലിമുകളിലാണ് അപകടം ഉണ്ടായത്.

Published

on

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളിലാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്നവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം രാജീവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.

കൊല്ലത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം അടൂരിലെ പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം. ഗുഡ്‌സ് ഓട്ടോ മന്ത്രിയുടെ അകമ്പടി വാഹനത്തില്‍ ഇടിക്കുകയും ഇത് മറ്റൊരു കാറില്‍ ഇടിക്കുകയുമാരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Continue Reading

kerala

വീട് നിര്‍മ്മാണം തടയുന്നു: സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി കുടുംബം

തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ് സമരത്തിനിറങ്ങിയത്.

Published

on

മലപ്പുറം: വീട് വെക്കാന്‍ അനുവദിക്കാത്ത പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിക്കെതിരെ സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം. തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ് സമരത്തിനിറങ്ങിയത്.

സി.പി.എം ബ്രാഞ്ച് സെക്രട്ടറി പട്ടേരിക്കുന്നത്ത് സുബൈറിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മാണം തടസ്സപ്പെടുത്തുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്.
വീട് പണിയാനായി കെട്ടിയ തറ രാത്രിയില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം തകര്‍ത്തെന്നും ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

പാര്‍ട്ടി പറയുന്ന സ്ഥലത്ത് മാത്രമേ വീട് പണിയാവൂ എന്ന് നിര്‍ബന്ധിച്ചതായും അല്ലെങ്കില്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും റിയാസ് പറഞ്ഞു. പ്രവാസിയായിരുന്ന ഇയാള്‍. മുന്‍പ് പാര്‍ട്ടിയില്‍ സജീവമായിരുന്നിട്ടും തന്റെ സങ്കടം കേള്‍ക്കാന്‍ പ്രാദേശിക നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

മുട്ടില്‍ മരംമുറി കേസ്; പ്രതികള്‍ക്ക് തിരിച്ചടി, അപ്പീല്‍ തള്ളി വയനാട് ജില്ലാ കോടതി

ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി ശരിവച്ച വയനാട് ജില്ലാ കോടതി പ്രതികളുടെ അപ്പീല്‍ തള്ളി.

Published

on

മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി ശരിവച്ച വയനാട് ജില്ലാ കോടതി പ്രതികളുടെ അപ്പീല്‍ തള്ളി.
2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് വയനാട് ജില്ലാ കോടതിയില്‍ നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ നിന്നും മുറിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ് പിടികൂടിയിരുന്നു. ഈ മരങ്ങള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന് ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു.
ഈ അപ്പീലാണ് ഇപ്പോള്‍ വയനാട് ജില്ലാ കോടതി തള്ളിയിരിക്കുന്നത്. സര്‍ക്കാരിലേക്ക് വന്ന് ചേരേണ്ട മരങ്ങളാണിതെന്നും അപ്പീല്‍ നിലനില്‍ക്കില്ലെന്നുമാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്.

 

 

Continue Reading

Trending