Connect with us

News

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; പോറ്റിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധിനിർണായകം

90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് സ്വാഭാവിക ജാമ്യമാണ് പോറ്റി തേടുന്നത്

Published

on

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് സ്വാഭാവിക ജാമ്യമാണ് പോറ്റി തേടുന്നത്. നേരത്തെ ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഈ കേസിലും അനുകൂല വിധിയുണ്ടായാൽ പോറ്റി പുറത്തിറങ്ങും.

ഇതുവരെ കേസിൽ മൂന്ന് പ്രതികൾ ജാമ്യത്തിലിറങ്ങി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും സ്വാഭാവിക ജാമ്യം നേടിയപ്പോൾ മറ്റൊരു പ്രതിയായ എസ്. ശ്രീകുമാറിന് 43-ാം ദിവസം ജാമ്യം അനുവദിച്ചു.

അതേസമയം, ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നെന്ന സംശയത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കി. കൂടുതൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി 9 മണിക്കൂറോളം ചോദ്യം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് ഒറ്റയടിക്ക് 4,840 രൂപയുടെ വര്‍ധന

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഒറ്റയടിക്ക് പവന് 4,840 രൂപ ഉയര്‍ന്നു. ഇന്നത്തെ വിലനിലവാരം അനുസരിച്ച് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 14,715 രൂപയും ഒരു പവന് 1,17,720 രൂപയുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ശക്തമായ ചാഞ്ചാട്ടമാണ് സംസ്ഥാനത്ത് ദൃശ്യമായിരുന്നത്.

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. അന്ന് സ്വര്‍ണവില 1.31 ലക്ഷം രൂപ കടന്നിരുന്നു. തുടര്‍ന്ന് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങിയ നിക്ഷേപകര്‍ പരമാവധി ലാഭം ലക്ഷ്യമിട്ട് സ്വര്‍ണം വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് വിലയില്‍ ഇടിവുണ്ടായത്. എന്നാല്‍ പിന്നീട് വില താഴ്ന്നതോടെ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണം വാങ്ങാന്‍ രംഗത്തെത്തി.

ഇതോടെ സ്വര്‍ണവില വീണ്ടും ഉയരുകയും, ഒരു വിഭാഗം നിക്ഷേപകര്‍ വീണ്ടും വില്‍പ്പനയ്ക്ക് തയ്യാറാകുകയും ചെയ്തു. നിക്ഷേപകര്‍ പരമാവധി ലാഭം ലക്ഷ്യമിട്ട് നടത്തുന്ന ഇടപെടലുകളാണ് നിലവില്‍ സ്വര്‍ണവിലയില്‍ അടിക്കടി ഏറ്റക്കുറച്ചിലുണ്ടാകാന്‍ കാരണമാകുന്നതെന്നാണ് വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,090 രൂപയും പവന് 96,720 രൂപയുമാണ് വില.

14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,415 രൂപയും പവന് 75,320 രൂപയുമാണ്. 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,070 രൂപയും പവന് 48,560 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 320 രൂപയായി തുടരുകയാണ്.

Continue Reading

india

എസ്‌ഐആറിൽ സുപ്രീം കോടതിക്ക് മുമ്പാകെ നേരിട്ട് കേസ് വാദിക്കാൻ മമത ബാനർജി

Published

on

പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നാളെ സുപ്രീം കോടതിയിൽ വാദം കേൾക്കാനിരിക്കെയാണ് പുതിയ വാർത്ത. പേരിലെ പിഴവുകളും അക്ഷരതെറ്റുമടക്കമുള്ള കാരണങ്ങൾ കാണിച്ച് ബംഗാളിൽ ജനങ്ങളെ വോട്ടർപട്ടികയിൽ നിന്ന് കൂട്ടത്തോടെ വെട്ടിമാറ്റാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് മമത സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ കഴിഞ്ഞ വർഷം പുതുക്കിയ വോട്ടർ പട്ടിക ഉപയോഗിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തണെമെന്ന് മമത ബാനർജി ഹരജിയിൽ ആവശ്യപ്പെട്ടു.

കോടതിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സുരക്ഷാ വിഭാഗം നേരത്തേ തന്നെ അനുമതി നൽകിയിരുന്നു.

Continue Reading

india

‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി

Published

on

ലഖ്നൗ: ഉത്തർപ്രദേശിൽ തുടരുന്ന ബുൾഡോസർ രാജിനെതിരെ അലഹബാദ് ഹൈക്കോടതി. സുപ്രിംകോടതി വിലക്കുണ്ടായിട്ടും സംസ്ഥാനത്ത് കെട്ടിടങ്ങൾക്ക് നേരെ ബുൾഡോസർ നടപടി തുടരുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു കുറ്റകൃത്യം നടന്നയുടൻ തന്നെ കെട്ടിടം പൊളിച്ചുനീക്കുന്നത് ഭരണകൂടത്തിന്റെ വിവേചനാധികാരത്തിന്റെ ദുരുപയോ​ഗമാണോയെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു.

ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സിദ്ധാർഥ നന്ദൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് പരാമർശം. ഒരു കുറ്റം ചെയ്തതിന് തൊട്ടുപിന്നാലെ പൊളിക്കലുകൾ നടക്കുന്ന ഇത്തരം നിരവധി സംഭവങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതായും ബെഞ്ച് നിരീക്ഷിച്ചു. ഫൈമുദ്ദീൻ എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് സർക്കാരിനെതിരെ കോടതി വിമർശനം. ഹരജിയിൽ ഫെബ്രുവരി ഒമ്പതിന് കോടതി വീണ്ടും വാദം കേൾക്കും.

സുപ്രിംകോടതി വിധി നിലനിൽക്കെ കഴിഞ്ഞമാസവും യുപിയിൽ ബുൾഡോസർ രാജ് നടന്നിരുന്നു. മസ്ജിദുകൾക്കും മദ്രസകൾക്കും നേരെയായിരുന്നു വീണ്ടും ബുൾഡോസർ രാജുണ്ടായത്. സംഭലിലെ ദീപാ സാരായ് മേഖലയിലെ രണ്ട് ​ഗ്രാമങ്ങളിലെ പള്ളിയും മദ്രസയുമാണ് അധികൃതർ തകർത്തത്. റാവ ബുസുർഗ് ഗ്രാമത്തിലെ പള്ളിയും ഹാജിപൂർ ​ഗ്രാമത്തിലെ മദ്രസയുമാണ് അധികൃതർ ബുൾഡോസറുമായെത്തി പൊളിച്ചുനീക്കിയത്. ജില്ലാ ഭരണകൂട- പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പൊളിച്ചുനീക്കൽ.

2024 നവംബർ 24നാണ് ബുൾഡോസർ രാജ് നടപടികൾ പാടില്ലെന്ന് സുപ്രിംകോടതി വിധിച്ചത്. ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ഉത്തരവ്. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജിയാകാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചു.

കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകള്‍ ശിക്ഷയെന്ന നിലയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവും ആണെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി, അനധികൃത നിര്‍മാണങ്ങള്‍ നീക്കാനുള്ള മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തു. കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വീടുകള്‍ പോലും തകര്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

ഹീനമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷ തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്. പാര്‍പ്പിടം ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശം ആണ്. കെട്ടിടങ്ങള്‍ പൊളിക്കുന്ന സര്‍ക്കാരുകളുടെ ഏകപക്ഷീയമായ നടപടി അംഗീകരിക്കാന്‍ ആകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഒരാൾ കുറ്റാരോപിതനാണെന്ന പേരിൽ എങ്ങനെയാണ് അയാളുടെ വീട് തകർക്കുകയെന്നും കോടതി ചോദിച്ചിരുന്നു.

Continue Reading

Trending