Connect with us

kerala

ക്യാമ്പസിലെ ക്രൂരതയ്ക്ക് ഇന്ന് രണ്ടു വര്‍ഷം; എങ്ങുമെത്താതെ സിദ്ധാര്‍ഥന്റെ കേസ്

ക്രൂരമായ റാഗിങ്ങിനും ആള്‍ക്കൂട്ട വിചാരണക്കുമൊടുവിലായിരുന്നു മരണം.

Published

on

വൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. എന്നാല്‍ ഇതുവരെയും കേസ് എവിടെയുമെത്തിയില്ല എന്നതാണ് വാസ്തവം. 2024 ഫെബ്രുവരി 18നാണ് പൂക്കോട് കാമ്പസിലെ ഹോസ്റ്റലില്‍ സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിനും ആള്‍ക്കൂട്ട വിചാരണക്കുമൊടുവിലായിരുന്നു മരണം.

എസ്.എഫ്.ഐ നേതാക്കളായ 19 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് പ്രതികള്‍. ക്രൂരമായ റാഗിങ്ങിന് ഇരയായ സിദ്ധാര്‍ഥന്റെ മരണം കൊലപാതകമാണെന്നും കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തുടക്കത്തില്‍ തന്നെ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഹൈകോടതിയില്‍ സര്‍വകലാശാല നിയമിച്ചിരുന്ന വക്കീല്‍ കൃത്യവിലോപം കാണിച്ചതിനാലും സമയബന്ധിതമായി രേഖകള്‍ ഹാജരാക്കാത്തതിനാലും ഹൈകോടതി സിംഗിള്‍ ബെഞ്ച് 19 പ്രതികള്‍ക്കും മണ്ണുത്തി കാമ്പസില്‍ പഠനം തുടരാന്‍ അനുവദിക്കുകയും പരീക്ഷ എഴുതുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തിരുന്നു.

ഇതിനെതിരെ സിദ്ധാര്‍ഥന്റെ അമ്മ ഷീബ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തിയ ശേഷം പുറപ്പെടുവിച്ച ഉത്തരവില്‍ 19 വിദ്യാര്‍ഥികളെയും സര്‍വകലാശാലക്ക് പിന്നീട് പുറത്താക്കേണ്ടിവന്നത്. നിലവില്‍ കേസന്വേഷിക്കുന്ന സി.ബി.ഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റക്കാരായ കോളജ് ഡീന്‍ ഡോ. എം.കെ. നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. ആര്‍. കാന്തനാഥനെയും സര്‍വിസില്‍ തിരിച്ചെടുക്കുന്നതിന് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു.

എന്നാല്‍, കുടുംബത്തിന്റെ പരാതിയില്‍ ഗവര്‍ണര്‍ തീരുമാനം റദ്ദാക്കുകയായിരുന്നു. കോടതി പുനരന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അന്വേഷണ കമീഷന്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാല്‍, ഇരുവര്‍ക്കും തരംതാഴ്ത്തലും സ്ഥലംമാറ്റവും ഉള്‍പ്പെടെയുള്ള കുറഞ്ഞ ശിക്ഷ മാത്രമാണ് നിര്‍ദേശിക്കപ്പെട്ടത്. നിലവില്‍ ഇവര്‍ക്ക് സര്‍വിസില്‍ പുനര്‍നിയമനം നല്‍കിയിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഡല്‍ഹിയിലെ ചേട്ടന്‍ ബാവയും തിരുവനന്തപുരത്തെ അനിയന്‍ ബാവയും ഒരുപോലെ’; സിപിഎം സഞ്ചരിക്കുന്നത് സംഘ്പരിവാര്‍ പാതയിലെന്ന് വി.ഡി. സതീശന്‍

എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ ഖജനാവ് ശൂന്യമായിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തിക ചോര്‍ച്ചയടച്ച് ഖജനാവ് നിറയ്ക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Published

on

പാലക്കാട്: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സംഘ്പരിവാറിന്റെ അതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന കാര്യത്തില്‍ ഡല്‍ഹിയിലെ ‘ചേട്ടന്‍ ബാവയും’ തിരുവനന്തപുരത്തെ ‘അനിയന്‍ ബാവയും’ ഒരുപോലെയാണെന്ന് അദ്ദേഹം സതീശന്‍ കുറ്റപ്പെടുത്തി. ‘പുതുയോഗ യാത്ര’യുടെ ഭാഗമായി പാലക്കാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ ഖജനാവ് ശൂന്യമായിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തിക ചോര്‍ച്ചയടച്ച് ഖജനാവ് നിറയ്ക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പച്ചയ്ക്ക് വര്‍ഗീയത പറയുന്ന മന്ത്രിമാര്‍ പോലും സര്‍ക്കാരില്‍ തുടരുന്നത് നാണക്കേടാണെന്നും വര്‍ഗീയത പറയുന്നവരെ പൊന്നാട അണിയിച്ച് ആദരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇഷ്ടമെന്നും സതീശന്‍ വിമര്‍ശിച്ചു. യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ ഇത്തരം മന്ത്രിമാരെ പുറത്താക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യര്‍ ഒന്നിച്ചുനില്‍ക്കുന്നത് കണ്ടാല്‍ അസ്വസ്ഥരാകുന്ന സംഘ്പരിവാര്‍ ശൈലിയാണ് സിപിഎമ്മും പിന്തുടരുന്നത്െന്നും വി ഡി സതീശന്‍ പറഞ്ഞു.

മലപ്പുറത്തെ ജനപ്രതിനിധികളെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിക്ക് ചേര്‍ന്നതല്ലെന്നും ജനവികാരം വഴിതിരിച്ചുവിടാനാണ് സര്‍ക്കാര്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതെന്‌നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫില്‍ നിന്നും കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ യുഡിഎഫിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം: വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും

ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

Published

on

കോഴിക്കോട്: ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍ തീപിടിത്തത്തിന് പിന്നാലെ, അപകടകാരണം കണ്ടെത്താനായി വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. ശനിയാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തംനീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രി പത്ത് മണിയോടെയാണ് പൂര്‍ണ്ണമായും അണയ്ക്കാനായത്. പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.

ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളില്‍ പുക ഉയരുന്നത് കണ്ടത്. ഇതോടെ ജീവനക്കാരും വസ്ത്രം വാങ്ങാനെത്തിയവരും കെട്ടിടത്തിന് പുറത്തേക്ക് ഓടിയത് വലിയ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകളും കരിപ്പൂരില്‍ നിന്നുള്ള ഫയര്‍ എഞ്ചിനും ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

റമദാന്‍ വിപണിക്കായി വലിയ തോതില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ ശേഖരിച്ചിരുന്നു. ഇവയില്‍ ഭൂരിഭാഗവും നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

2023 ഏപ്രിലിലും ഇതേ സ്ഥാപനത്തില്‍ തീപിടിത്തം ഉണ്ടായിരുന്നു.

 

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയില്‍ ഇന്ന് വിധി

സാമ്പത്തിക ഇടപാടുകളില്‍ നിര്‍ണായക കണ്ടെത്തലുമായി എസ്‌ഐടി

Published

on

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേസിലെ ഗൂഢാലോചനയിലും സാമ്പത്തിക ഇടപാടുകളിലും തന്ത്രിക്ക് പങ്കുണ്ടെന്ന എസ്‌ഐടിയുടെ വാദങ്ങളില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയുന്നത്.

തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും, ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുള്ളതായി സംഘം കണ്ടെത്തി. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്ന് 7.5 ലക്ഷം രൂപ കൈപ്പറ്റിയതായും അന്വേഷണസംഘം കണ്ടെത്തി. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തന്ത്രിയുടെ അടുത്ത ബന്ധമാണ് സ്വര്‍ണ്ണക്കൊള്ളയിലേക്ക് നയിച്ചതെന്നാണ് എസ്‌ഐടിയുടെ വാദം.

അതേസമയം ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് അധികാരമുള്ളതെന്നും ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. തന്ത്രിയെ മനഃപൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

അതിനിടെ കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഉടന്‍ ജയില്‍ മോചിതനായേക്കും. കട്ടിളപ്പാളി കേസില്‍ പത്മകുമാര്‍ അറസ്റ്റിലായിട്ട് ഇന്ന് 90 ദിവസം പൂര്‍ത്തിയാകുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചേക്കും.

Continue Reading

Trending